അയാൾ തന്റെ കുതിരപ്പുറത്ത് അതിവേഗം യാത്ര ചെയ്യുന്നത് കണ്ട് ആളുകൾ അത്ഭുതപ്പെട്ടു. നഗമദ്ധ്യത്തിലെത്തിയിട്ടും വേഗം ഒട്ടും കുറയ്ക്കുന്നില്ല. ഒരു കൈ കടിഞ്ഞാണിലും ഒരു കൈ അദ്ദേഹത്തിന്റെ തൊപ്പിയിലും പിടിച്ചിട്ടുണ്ട്.
അത്രയും വേഗത്തിൽ യാത്ര ചെയ്യുന്നത് കണ്ട് എല്ലാവരും അത്ഭുതത്തോടെ അയാളെ നോക്കി. ഒരു സ്ഥലത്തെത്തിയപ്പോൾ കുതിര പെട്ടെന്ന് നിന്നു. ആളുകൾ അയാളോട് ചോദിച്ചു: എവിടേക്കാണ് ഇത്ര ധൃതിയിൽ. അയാൾ കുതിരപ്പുറത്ത്‌നിന്ന് ചാടിയിറങ്ങിയിട്ട് പറഞ്ഞു: എനിക്ക് ധൃതിയൊന്നും ഉണ്ടായിരുന്നില്ല. ഈ കുതിരായാണ് എങ്ങോട്ടെന്നില്ലാതെ ഓടിയത്. എനിക്കിതിനെ നിയന്ത്രിക്കാനും സാധിച്ചില്ല
ജീവിതത്തിൽ ഇങ്ങനെയും ചില നിമിഷങ്ങളുണ്ട്. നമ്മുടെ വരുതിയിൽ നിൽക്കാത്തവ.. നമ്മുടെ നിയന്ത്രണത്തിലില്ലാത്തവ..
പ്രകൃതി ദുരന്തങ്ങൾ കടന്നുവരുമ്പോഴും ഇങ്ങനെത്തന്നെയാണ്. നമുക്കെത്ര അറിവുണ്ടെങ്കിലും കഴിവുണ്ടെങ്കിലും പലപ്പോഴും അതിനെ തടഞ്ഞുനിർത്താൻ കഴിഞ്ഞെന്നുവരില്ല. കാണിയുടെ വേഷം കെട്ടി തത്സമയ അതിജീവനം മാത്രമാണ് മാർഗം.
ചില സമയത്ത് വെട്ടിപ്പിടിക്കുന്നതോ വാരിക്കൂട്ടുന്നതോ അല്ല നേട്ടം! കടപുഴകാതെ അതിജീവിക്കുക എന്നതിലാണ് മിടുക്ക്..
വരാൻ പോകുന്ന എല്ലാ ദുരിതങ്ങളേയും നമുക്ക് അതിന്റെ വ്യാപ്തിയും ആഴത്തിലും തിരിച്ചറിയാൻ സാധിച്ചെന്ന് വരില്ല. ചിലപ്പോൾ പ്രതിരോധമായിരിക്കും ആവശ്യം, ചിലപ്പോൾ പുനർനിർമാണവും
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
GOOD DAY