ഒരു ചെറിയ മീൻപിടുത്ത ഗ്രാമത്തിൽ മനോഹരമായ തീരത്ത് ഒരു ദരിദ്രനായ മീൻപിടുത്തക്കാരൻ താമസിച്ചിരുന്നു. ലോക സമ്പത്തൊന്നും അവനില്ലായിരുന്നു, പക്ഷേ അവന്റെ ഹൃദയം സന്തോഷവും സമാധാനവും നിറഞ്ഞതായിരുന്നു. ഒരിക്കൽ മീൻ പിടുത്തക്കാരൻ തന്റെ വഞ്ചിയെല്ലാം ഒതുക്കിയിട്ട് മരച്ചുവട്ടിൽ കിടന്ന് വിശ്രമിക്കുകയായിരുന്നു. ഒരു ദിവസം, തിരക്കേറിയ ഒരു ബിസിനസ്സുകാരൻ ഗ്രാമത്തിലൂടെ നടന്നു. അയാൾ മീൻപിടുത്തക്കാരനെ കണ്ടു, വഞ്ചിയുടെ അരികിൽ കിടന്ന് വിശ്രമിക്കുന്നു.
ബിസിനസ്സുകാരൻ അത്ഭുതപ്പെട്ടു. "എന്തുകൊണ്ടാണ് നിങ്ങൾ ഇവിടെ വിശ്രമിക്കുന്നത്?" അയാൾ ചോദിച്ചു. "ഇത്രയും നല്ല സമയത്ത് മീൻ പിടിക്കാൻ പോകുന്നില്ലേ?"
മീൻപിടുത്തക്കാരൻ പുഞ്ചിരിയോടെ മറുപടി പറഞ്ഞു: "എനിക്ക് ഇന്ന് ലഭിക്കേണ്ട മീൻ ഞാൻ ഇതിനകം പിടിച്ചു."
ബിസിനസ്സുകാരന് മനസ്സിലായില്ല. "എത്ര മീൻ പിടിച്ചു?" അയാൾ ചോദിച്ചു.
"രണ്ട്," മീൻപിടുത്തക്കാരൻ പറഞ്ഞു. "എന്റെ കുടുംബത്തിന് ഇന്ന് രാത്രി ഭക്ഷണം ഉണ്ടാക്കാൻ അത് ധാരാളം."
ബിസിനസ്സുകാരന് ദേഷ്യം വന്നു. അയാൾ പറഞ്ഞു: താങ്കൾ എന്താണ് ഇവിടെ വെറുതെ കിടക്കുന്നത്. ഈ സമയം മീൻ പിടിക്കാൻ പോയാൽ ഇനിയും ധാരാളം മീൻ ലഭിക്കില്ലേ? .
ലഭിക്കും അതിന് : മീൻ പിടുത്തക്കാരൻ ചോദിച്ചു. ധാരാളം മീൻ ലഭിച്ചാൽ ധാരാളം പണം ലഭിക്കില്ലേ? ബിസിനസ്സ്‌കാരൻ ചോദിച്ചു. എന്നിട്ട്: അയാൾ വീണ്ടും ചോദിച്ചു. ധാരാളം പണം ലഭിച്ചാൽ ബോട്ട് വാങ്ങിക്കൂടെ? ബോട്ടിൽ മീൻ പിടിക്കാൻ പോയാൽ ധാരാളം മീൻ ലഭിക്കും. അതിൽ നിന്ന് ധാരാളം ധനം സമ്പാദിക്കാം..
എന്നിട്ട് : മീൻ പിടുത്തക്കാരൻ വീണ്ടും ചോദിച്ചു. ബിസിനസ്സ്‌കാരൻ തുടർന്നു. ധാരളം പണം ലഭിച്ചാൽ നിങ്ങൾക്ക് സമാധാനത്തോടെ ജീവിച്ചുകൂടെ.
അപ്പോൾ ആ മീൻപിടുത്തക്കാരൻ പറഞ്ഞു: നിങ്ങൾ പറഞ്ഞ സമാധാനം എനിക്ക് ഇപ്പോൾ ലഭിക്കുന്നുണ്ട്. പിന്നെന്തിനാണ് ഞാൻ ഇത്രയും കഷ്ടപ്പെട്ടിട്ട് ആ സമാധാനം നേടാൻ പോകുന്നത്..
നമുക്ക് സന്തോഷവും സമാധാനവും ആവശ്യമുള്ളത് മറ്റുള്ളവരെ കാണിക്കാൻ അല്ല. സ്വയം അനുഭവിക്കാനാണ്. നമുക്ക് ഇപ്പോൾ ലഭ്യമായവ കൊണ്ട് ആ സന്തോഷവും സമാധാനവും ലഭിക്കുന്നുണ്ടെങ്കിൽ പിന്നെന്തിനാണ് മറ്റുള്ളവരെ താരതമ്യം ചെയ്ത് സ്വന്തം സമാധാനവും സന്തോഷവും ഇല്ലാതാക്കുന്നത്?
നമ്മുടെ സന്തോഷത്തിന്റെയും സമാധാനത്തിന്റെയുമെല്ലാം അളവുകോൽ നമ്മുടെ കൈയ്യിൽ തന്നെയാകണം. മറ്റുള്ളവരെ കാണിക്കാനല്ല, നമുക്ക് അനുഭവിക്കാനുതകുംവിധമാകട്ടെ നമ്മുടെ സന്തോഷവും സമാധാനവും - ശുഭദിനം നേരുന്നു
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
GOOD DAY