Trending

ശുഭ ദിനം - ചെറിയ വെല്ലുവിളികളെ അവഗണിക്കരുത്


തനിക്ക് കൂടുതൽ ശക്തനാകണം. എല്ലാവരും തന്നെ പേടിക്കണം, ബഹുമാനിക്കണം .. അതിനായി രാജാവ് സന്യാസിയെ കാണാൻ തീരുമാനിച്ചു.  സന്യാസി പറഞ്ഞു:  ഇവിടുന്ന് ഒരു അറുപത് കിലോമീറ്റർ മുന്നോട്ട് നടക്കണം.   അപ്പോൾ അവിടെ വലിയൊരു മരം നിൽക്കുന്നുണ്ടാകും.  അതൊരു അത്ഭുതമരമാണ്. അതിലെ പഴം തിന്നാൽ നിങ്ങൾക്ക് നൂറിരട്ടി ശക്തി ലഭിക്കും.   പക്ഷേ, പോകുന്ന വഴിയിൽ നിങ്ങൾ ദുർഭൂതത്തെ കാണും. അതിനെ അപ്പോൾ തന്നെ കൊല്ലണം.  



യാത്ര ആരംഭിച്ച രാജാവ് അധിക ദൂരമെത്തും മുമ്പേ ഭൂതത്തെ കണ്ടു.  ഈർക്കിൽ വലുപ്പമുളള അതിനെ കൊല്ലുന്നത് തനിക്ക് തന്നെ നാണക്കേടാണെന്ന് കരുതി രാജാവ് അതിനെ ശ്രദ്ധിക്കാതെ നടന്നു.  യാത്രയ്ക്കിടയിൽ ഇങ്ങനെ പലതവണ ഈ ഭൂതം പ്രത്യപ്പെട്ടുകൊണ്ടേയിരുന്നു.  പക്ഷേ, അപ്പോഴെല്ലാം രാജാവ് ശ്രദ്ധിക്കാത്ത ഒരു കാര്യം സംഭവിക്കുന്നുണ്ടായിരുന്നു.  ആ ഭൂതം ഓരോ തവണ പ്രത്യക്ഷപ്പെടുമ്പോഴും വലുപ്പം വെയ്ക്കുന്നുണ്ടായിരുന്നു.  അവസാനം മരത്തിനടുത്തെത്തിയപ്പോഴേക്കും ഭൂതം ഭീമാകാര രൂപം പൂണ്ടു.  ആ ഭൂതത്തെ കീഴ്‌പ്പെടുത്താൻ അദ്ദേഹം നന്നേ കഷ്ടപ്പെട്ടു.   

മുന്നറിയിപ്പുകളെ ഒരിക്കലും അവഗണിക്കരുത്. ചുവപ്പ് തെളിയുന്നതിന് മുമ്പ് മഞ്ഞവെളിച്ചമുണ്ടാകും.   ആകസ്മിക അപകടങ്ങളുടെ സാധ്യത എല്ലാവരുടേയും മുന്നിലുണ്ടാകും.  അവയെ യഥാസമയത്ത് തിരിച്ചറിയാനും പക്വതയോടെ തടുക്കാനുമുള്ള വകതിരിവാണ് അനാവശ്യസംഘർഷങ്ങൾ ഒഴിവാക്കുന്നത്.   



എല്ലാ പ്രലോഭനങ്ങളേയും പരിഗണിക്കേണ്ടതില്ല.  പക്ഷേ, പടർന്നു പന്തലിക്കാൻ സാധ്യതയുളളവയെ വേരോടെ പിഴുതെറിയണം.   എല്ലാ പ്രശ്‌നങ്ങളേയും നിസ്സാരവത്കരിക്കുന്നതാണ് തോറ്റുപോകുന്നവരുടെ അടിസ്ഥാന വിഢ്ഢിത്തം.  

പ്രതിയോഗിയുടെ തത്സമയ വലുപ്പവും കരുത്തുമല്ല, അവ ആർജ്ജിക്കാൻ സാധ്യതയുളള ആകാരവും പ്രാപ്തിയുമാണ്  ഇതിൽ പ്രധാനം.  മുന്നറിയിപ്പുകളെ തള്ളാതെ, അവ ആയിരിക്കാൻ സാധ്യതയുളള അവസ്ഥകളെ കൂടി മുൻകൂട്ടി കാണാൻ നമുക്ക് ശ്രദ്ധിക്കാം - ശുഭദിനം

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...