Trending

ചിന്തകൾ പ്രായോഗികവും ഫലപ്രദവുമാണോ?

വീട്ടിലെത്താൻ രാത്രി ഏറെ വൈകുമെന്ന് മനസ്സിലായപ്പോൾ യജമാനനും കാര്യസ്ഥനും വഴിയമ്പലത്തിൽ തങ്ങാൻ തീരുമാനിച്ചു. കള്ള‍ന്മാരുടെ ശല്യം വളരെയുണ്ട്. യജമാനൻ ഒരു ഉപായം പറഞ്ഞു, “നീ ഉറങ്ങാതിരിക്കണം. നമ്മുടെ പെട്ടികളിൽ എപ്പോഴും ശ്രദ്ധ വേണം. ഉറക്കം വരാതിരിക്കാൻ വലിയ വലിയ കാര്യങ്ങൾ ചിന്തിച്ചുകൊണ്ടിരുന്നാൽ മതി.”



അയാൾ സമ്മതിച്ചു. യജമാനൻ ഉറങ്ങാൻ കിടന്നു. അർദ്ധരാത്രിയായപ്പോൾ അദ്ദേഹം ഉണർന്നു. കാര്യസ്ഥൻ ശരിക്കും ജോലിചെയ്യുന്നുണ്ടോ എന്നറിയാനായി തിരക്കി.

“നീ ഉറങ്ങുകയാണോ?”

“അല്ല.”

“നീ എന്താ ഇപ്പോൾ ചിന്തിക്കുന്നത് ?”

“ആകാശത്ത് ഇത്രയും നക്ഷത്രങ്ങൾ പിടിപ്പിക്കാൻ ദൈവം ഉപയോഗിച്ച ഗോവണി എവിടെ ചാരിവെച്ചിരിക്കുന്നു എന്ന് ചിന്തിക്കുവാ ഏമാനേ.”

“മിടുക്കൻ!” യജമാനന് കാര്യസ്ഥന്റെ വലിയ ചിന്തയിൽ മതിപ്പു തോന്നി. അദ്ദേഹം വീണ്ടും ഉറങ്ങി. രണ്ടുമണിയായപ്പോൾ ഉണർന്നു. കാര്യസ്ഥനോട് ചോദ്യം ആവർത്തിച്ചു.

“ഈ നദികളൊക്കെ ഉണ്ടാക്കാനായി കുഴിച്ചെടുത്ത മണ്ണൊക്കെ ദൈവം ഇട്ടിരിക്കുന്നത് എവിടെയാണെന്നാ ഞാനിപ്പോൾ ചിന്തിക്കുന്നത്.”

വലിയ വലിയ കാര്യങ്ങളെക്കുറിച്ചു തന്നെ കാര്യസ്ഥൻ ചിന്തിക്കുന്നു, അവൻ ഉറങ്ങില്ലായെന്ന് യജമാനന് ബോദ്ധ്യമായി.



നേരം പുലരാറായപ്പോൾ യജമാനൻ എഴുന്നേറ്റു. അപ്പോഴും കാര്യസ്ഥൻ ചിന്തയിൽ. ഇപ്പോൾ എന്താണ് ആലോചിക്കുന്നതെന്ന് യജമാനൻ തിരക്കി. കാര്യസ്ഥൻ പറഞ്ഞു, “അല്ല ഇതിനിടയിൽ ആരാ നമ്മുടെ പെട്ടികൾ ഒരനക്കം പോലും ഉണ്ടാകാതെ മോഷ്ടിച്ചുകൊണ്ട് 
പോയതെന്ന് ചിന്തിക്കുവാ ഏമാനേ…”

വലിയ കാര്യങ്ങൾ ചിന്തിക്കുന്നതിലല്ല കാര്യം, പ്രായോഗികമായ കാര്യം ചിന്തിക്കുന്നതിലാണ്. അല്ലാത്ത ചിന്തകളെല്ലാം ദിവാസ്വപ്നങ്ങൾ മാത്രം

ഈ കഥയിലൂടെ നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് 
  • വലിയ ചിന്തകളും ദിവാസ്വപ്നങ്ങളും തമ്മിലുള്ള വ്യത്യാസമാണ്. പ്രായോഗികമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതെ വലിയ കാര്യങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുന്നത് നമ്മെ ദുരിതത്തിലേക്ക് നയിക്കും.
  • വലിയ ചിന്തകൾ നല്ലതാണെങ്കിലും, യഥാർത്ഥ ലോകത്തിൽ വിജയം നേടാൻ പ്രായോഗിക ചിന്തയും ജാഗ്രതയും അത്യാവശ്യമാണ്.
  • നമ്മുടെ ചിന്തകൾ പ്രായോഗികവും ഫലപ്രദവുമാണോ?
  • നമ്മുടെ ലക്ഷ്യങ്ങൾ നേടാൻ നമ്മുടെ ചിന്തകൾ നമ്മെ സഹായിക്കുന്നുണ്ടോ?
  • നമ്മുടെ ചുറ്റുമുള്ള ലോകത്തെക്കുറിച്ച് യാഥാർത്ഥ്യബോധത്തോടെ നോക്കാൻ നമ്മുടെ ചിന്തകൾ നമ്മെ സഹായിക്കുന്നുണ്ടോ?

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...