Trending

ശുഭ ചിന്ത : കരുണയുടെ കാഴ്ചപ്പാട്



നേരം പുലർന്നുവരുന്നതേയുളളൂ.  ആ ഗുരുവും ശിഷ്യനും കൂടി കടൽത്തീരത്തുകൂടി നടക്കുകയായിരുന്നു.  ശിഷ്യന്റെ ഒരു കയ്യിൽ വലയും മറ്റേകയ്യിൽ മീൻ നിറഞ്ഞ ഒരു കുട്ടയുമുണ്ട്.  ആ നടത്തത്തിനിടയിൽ ഒരു യാചകൻ അവരുടെ മുന്നിലേക്ക് വന്നു യാചിച്ചു.  

ശിഷ്യൻ തന്റെ കയ്യിലിരുന്ന മീനുളള കുട്ട യാചകനെ ഏൽപ്പിച്ചു.  യാചകന് സന്തോഷമായി. ഇന്ന് ആ കുട്ടയിലെ മീൻവിററാൽ അവനും കുടുംബത്തിനും വയറുനിറയെ ഭക്ഷണം കഴിക്കാം. യാചകൻ നന്ദി പറഞ്ഞ് നടന്നുനീങ്ങി. താൻ തന്റെ ഗുരു പഠിപ്പിച്ചതുപോലെ തന്നെ ചെയ്ത കൃതാർത്ഥതയിൽ അയാൾ ഗുരുവിനെ നോക്കി.  


div>
ഗുരു അവനെയൊന്ന് സൂക്ഷിച്ചു നോക്കി.  എന്നിട്ടു പറഞ്ഞു:  പ്രിയപ്പെട്ടവനെ, നീ നിന്റെ കയ്യിലുണ്ടായിരുന്ന മത്സ്യമത്രയും അവന് നൽകി. അതിന്നവന്റെ ഉദരപൂരണത്തിന് സഹായകമാണ്.  എന്നാൽ, നിന്റെ മറുകൈയ്യിലുണ്ടായിരുന്ന വല നീയവന് നൽകിയിരുന്നുവെങ്കിൽ എന്നന്നേക്കും അവനത് ഉപജീവനമാർഗ്ഗമായേനെ. 

ശരിക്കും ഉയിർപ്പ് എന്ന് പറയുന്നത് ഇത്തരം ഉൾക്കാഴ്ചകളിലേക്കുളള എഴുന്നേൽപ്പ് തന്നെയാകണം.. അങ്ങനെതന്നെയാകുകയും വേണം.. എല്ലാവർക്കും ഉയിർപ്പിന്റെ, ഈസ്റ്ററിന്റെ ആശംസകൾ.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...