കെ-ടെറ്റ് 2023-24: മലപ്പുറം, കോഴിക്കോട് & കണ്ണൂർ സർട്ടിഫിക്കറ്റ് പരിശോധന തിയ്യതികൾ പ്രസിദ്ധീകരിച്ചു. പരീക്ഷ എഴുതിയ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാഭ്യാസ അധികാരിയുടെ ഓഫീസില്‍ (DEO Office) ഉദ്യോഗാര്‍ത്ഥി യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി വേരിഫിക്കേഷന് ഹാജരാകണം.
മലപ്പുറം
മലപ്പുറം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും കെ-ടെറ്റ് പരീക്ഷ വിജയിച്ചവരുടെ അസ്സൽ സർട്ടിഫിക്കറ്റ് പരിശോധന മാർച്ച് 21 മുതൽ 27 വരെ രാവിലെ പത്ത് മുതൽ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കും.
🔻21ന് രാവിലെ പത്ത് മുതൽ കാറ്റഗറി ഒന്ന്, 23ന് കാറ്റഗറി രണ്ട്, 26ന് കാറ്റഗറി മൂന്ന് 27ന് കാറ്റഗറി നാല് എന്നിങ്ങനെയാണ് സർട്ടിഫിക്കറ്റ് പരിശോധന.
‼️ വെരിഫിക്കേഷൻ സമയത്ത് താഴെ പറയുന്നവയുടെ ഒരിജിനലും ഒരു സെറ്റ് പകർപ്പും ഹാജരാക്കണം.👇🏻
▪️പരീക്ഷാർഥികൾ കെ-ടെറ്റ് ഹാൾടിക്കറ്റ്, കെ-ടെറ്റ് മാർക്ക് ലിസ്റ്റ്, എല്ലാ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും (അസ്സലും പകർപ്പും) ഹാജരാക്കേണ്ടതാണ്. ബി.എഡ്/ ടി.ടി.സി പഠിക്കുന്നവർ ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം വെരിഫിക്കേഷന് ഹാജരായാൽ മതി.
▪️ജി.എച്ച്.എസ്.എസ് തിരൂരങ്ങാടി, ജി.എം.എച്ച്.എസ്.എസ് സി.യു കാമ്പസ് എന്നീ പരീക്ഷാ കേന്ദ്രങ്ങളിൽ കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ സർട്ടിഫിക്കറ്റ് പരിശോധന മാർച്ച് 26നും 27നും തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് നടത്തും. അസ്സൽ ഹാൾടിക്കറ്റ്, എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, ബി.എഡ്, ടി.ടി.സി എന്നിവയുടെ ഒറിജിനലും പകർപ്പും ഹാജരാക്കേണ്ടതാണ്. ബി.എഡ്/ ടി.ടി.സി പഠിക്കുന്നവർ ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം വെരിഫിക്കേഷന് ഹാജരായാൽ മതി.
▪️മുൻവർഷങ്ങളിൽ വെരിഫിക്കേഷൻ നടത്താൻ സാധിക്കാത്തവർക്കും വെരിഫിക്കേഷൻ നടത്താവുന്നതാണ്.
കോഴിക്കോട്
▪️കോഴിക്കോട് ജില്ലാ പരിധിയിലെ കെ-ടെറ്റ് പരീക്ഷാ സെൻ്ററുകളിൽ നിന്നും ഒക്ടോബർ 2023 കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ച ഉദ്യോഗാർത്ഥികളുടെ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന 2024 മാർച്ച് 21, 23 തീയ്യതികളിലായി കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് നടക്കുന്നതാണ്.
‼️ കാറ്റഗറി I, കാറ്റഗറി II പരീക്ഷാർത്ഥികൾ 21.03.2024 തീയ്യതിയിലും കാറ്റഗറി III, കാറ്റഗറി IV പരീക്ഷാർത്ഥികൾ 23.03.2024 നും രാവിലെ 10.30 മുതൽ ഹാജരാകേണ്ടതാണ്.
▪️ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ, മാർക്ക് ലിസ്റ്റ്, ഹാൾടിക്കറ്റ്, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ബാധകമായവർക്ക് (എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ ജാതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ആവശ്യമില്ല) ഇവ എല്ലാത്തിന്റെയും ഓരോ പകർപ്പ് എന്നിവ സഹിതം കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ രാവിലെ 10.30 മുതൽ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഹാജരാകേണ്ടതാണ്.
‼️ ഡിഗ്രി/ടി.ടി.സി/ഡിഎൽഎഡ് കോഴ്സ് പൂർത്തിയായിട്ടില്ലാത്തവർ പരീക്ഷ കഴിഞ്ഞ് ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം മാത്രം വെരിഫിക്കേഷന് ഹാജരായാൽ മതി.
▪️ അന്നേ ദിവസങ്ങളിൽ 4.00 മണി വരെ മാത്രമെ സർട്ടിഫിക്കറ്റ് പരിശോധന ഉണ്ടാവുകയുള്ളൂ എന്ന് അറിയിക്കുന്നു.
▪️മുൻ വർഷങ്ങളിൽ പരീക്ഷ പാസായവരിൽ ഇനിയും വെരിഫിക്കേഷൻ പൂർത്തിയാക്കാത്തവരും കാറ്റഗറി അനുസരിച്ച് മേൽപ്പറഞ്ഞ ദിവസങ്ങളിൽ ഹാരാകേണ്ടതാണ്. ബി.എഡ്, ഡിഎഡ്, ഡിഎൽഎഡ് പഠിച്ചുകൊണ്ടിരിക്കെ പരീക്ഷ എഴുതിയവർ കെ-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോൾ രണ്ടാം വർഷം പഠിക്കുകയായിരുന്നുവെന്ന് സ്ഥാപന മേലധികാരി സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
കണ്ണൂർ
സീതി സാഹിബ് ഹയർ സെക്കൻഡറി സ്‌കൂൾ, ടാഗോർ വിദ്യാനികേതൻ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് കെ-ടെറ്റ് പരീക്ഷ പാസായവരുടെ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
തളിപ്പറമ്പ് ജില്ല വിദ്യാഭ്യാസ ഓഫീസിലാണ് പരിശോധന. 21-ന് കാറ്റഗറി ഒന്ന്, നാല്, 23-ന് കാറ്റഗറി രണ്ട്, 26-ന് കാറ്റഗറി മൂന്ന് എന്നീ രീതിയിലാണ് പരിശോധന. രാവിലെ 10 മുതൽ 4 വരെയാണ് പരിശോധന. യഥാർഥ യോഗ്യത സർട്ടിഫിക്കറ്റ്, കോപ്പി, ഹാൾ ടിക്കറ്റ്, മാർക്ക് ലിസ്റ്റ് എന്നിവ ഹാജരാക്കണം.
വെരിഫിക്കേഷന്‍ സമയത്ത് താഴെ പറയുന്നവയുടെ ഒരിജിനലും ഒരു സെറ്റ് പകര്‍പ്പും ഹാജരാക്കണം.👇🏻
1- KTET Admission ticket (Hall ticket)
2- SSLC Book
3- +2 certificate
4- Degree original certificate & Mark list (6 മാസത്തിനകം വേരിഫിക്കേഷന്‍ നടത്തുകയാണങ്കില്‍ പ്രോവിഷനല്‍ സര്‍ട്ടിഫിക്കറ്റ് മതി)
5- B.Ed /D.El.Ed original certificate and Mark list
6- PG ഉണ്ടെങ്കില്‍ അതും
7- KTET Result Printout
8- സംവരണ ആനുകൂല്യത്തില്‍ വിജയിച്ചവര്‍ അത് തെളിയിക്കുന്നതിന് സര്‍ട്ടിഫിക്കറ്റ് (ജാതി സര്‍ട്ടിഫിക്കറ്റ് /non creamy layer certificate )
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam