രാജ്യത്തെ പ്രശസ്തമായ എൻ.ഐ.ടികളിൽ ഒന്നായ മോട്ടിലാൽ നെഹ്റു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം.എൻ.എൻ.ഐ.ടി) 2024-25 വർഷത്തെ മുഴുവൻ സമയ എം.ബി.എ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ പ്രോഗ്രാമിൽ ആകെ 77 സീറ്റുകളാണ് ലഭ്യമാക്കിയിരിക്കുന്നത്
യോഗ്യത:
- ഏതെങ്കിലും വിഷയത്തിൽ 60% മാർക്ക് (6.5 സി.ജി.പി.എ/സി.പി.ഐ) നേടിയ ബിരുദം
- അവസാന വർഷ ബിരുദ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം
പ്രവേശന പരീക്ഷ:
ഐ.ഐ.എം കാറ്റ്, സിമാറ്റ്, എക്സാറ്റ്, മാറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ നേടിയ സ്കോർ അപേക്ഷിക്കുന്നവർക്ക് നിർബന്ധമാണ്
തിരഞ്ഞെടുപ്പ് രീതി:
- യോഗ്യതാ പരീക്ഷയുടെ മാർക്ക്, അക്കാദമിക് യോഗ്യത, ജോലി പരിചയം, ഗ്രൂപ്പ് ഡിസ്കഷൻ & പേഴ്‌സണൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്തിമ തിരഞ്ഞെടുപ്പ്.
അപേക്ഷാ നടപടിക്രമങ്ങൾ:
- അപേക്ഷ ഓൺലൈനായി http://www.mnnit.ac.in/ സമർപ്പിക്കണം.
- അപേക്ഷാ ഫീസ്: ഓൺലൈനായി അടയ്ക്കണം (ജനറൽ/ഒ.ബി.സി -1200 രൂപ, എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി - 600 രൂപ).
- പൂരിപ്പിച്ച അപേക്ഷാ ഫോറവും ഫീസ് അടച്ചതിന്റെ രസീറ്റും സഹിതമുള്ള ആവശ്യമായ രേഖകൾ 'ദി ഹെഡ്, സ്കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, എം.എൻ.എൻ.ഐ.ടി അലഹബാദ്, പ്രയാഗ്രാജ്, ഉത്തർപ്രദേശ്- 211004' എന്ന വിലാസത്തിൽ ജൂൺ 11, 2024ന് വൈകുന്നേരം 5.30 നകം എത്തുന്ന രീതിയിൽ അയക്കണം
കൂടുതൽ വിവരങ്ങൾക്ക്:
അപേക്ഷിക്കേണ്ട അവസാന തീയതി: 2024 ജൂൺ 11
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
EDUCATION