Trending

സ്കൂളിൽ ഓൾ പാസ് തുടരും, പക്ഷെ കാര്യക്ഷമമായ മൂല്യനിർണ്ണയം ഉറപ്പാക്കും



സംസ്ഥാനത്തെ ഒന്നു മുതൽ ഒമ്പതു വരെയുള്ള ക്ലാസുകളിൽ ഓൾ പാസ് സംവിധാനം തുടരും എന്ന വാർത്ത വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ സന്തോഷിപ്പിക്കുന്നതാണ്. എന്നാൽ ഈ വർഷം മുതൽ പരീക്ഷാ മൂല്യനിർണ്ണയത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുകയും കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. മന്ത്രി വി ശിവന്‍ കുട്ടിയുടെ സാന്നിധ്യത്തില്‍ നടന്ന അവലോകന യോഗത്തിന്റേതാണ് തീരുമാനം.

മൂല്യനിർണ്ണയത്തിൽ കാര്യക്ഷമത ഉറപ്പാക്കാൻ:

• അധ്യാപകരെ നിരീക്ഷിക്കാൻ പ്രത്യേക നിരീക്ഷകരെ നിയോഗിക്കും.

• മൂല്യനിർണ്ണയത്തിൽ 30 ശതമാനം മാർക്ക് നേടാത്ത കുട്ടികളുടെ വിവരം പ്രത്യേകം തയ്യാറാക്കും.

• അവരുടെ പഠനനിലവാരം ഉറപ്പാക്കാൻ സ്‌കൂളുകളിൽ സൗകര്യങ്ങൾ സജ്ജമാക്കും.

• ഓരോ ക്ലാസിലും ആർജിക്കേണ്ട ശേഷി വിദ്യാർത്ഥി നേടിയെന്ന് ഉറപ്പാക്കും.

• പഠനത്തിൽ പിന്നാക്കം നില്‍ക്കുന്ന കുട്ടികൾക്ക് അക്കാദമിക പിന്തുണ നൽകാൻ പ്രത്യേക പഠന പരിപാടികൾ ആവിഷ്‌കരിക്കും.

പരീക്ഷാ ഫലവും പിന്നാക്കം നില്‍ക്കുന്ന കുട്ടികൾക്കുള്ള പിന്തുണയും:

• മേയ് ആദ്യവാരം പരീക്ഷാ ഫലം പ്രഖ്യാപിക്കും.

• പഠനത്തിൽ പിന്നാക്കം നില്‍ക്കുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളുമായി അധ്യാപകർ പ്രത്യേക സമ്പർക്കം പുലർത്തി പിന്തുണ പദ്ധതി തയ്യാറാക്കും.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...