പരീക്ഷ മാറ്റി
കാലിക്കറ്റ് സർവകലാശാല ഏപ്രില്‍ മൂന്നിന് നടത്താന്‍ നിശ്ചയിച്ച നാലാം സെമസ്റ്റര്‍ എം.എ അറബിക് (CCSS-PG) ARB4C11 - Drama and Short Story (2022 പ്രവേശനം) പേപ്പറിന്റെയും ARB4C11 - Drama (2020 & 2021 പ്രവേശനം) പേപ്പറിന്റെയും ഏപ്രില്‍ 2024 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഏപ്രില്‍ 15ന് നടക്കും.
ഏപ്രില്‍ മൂന്നിന് തുടങ്ങാന്‍ നിശ്ചയിച്ച നാലാം സെമസ്റ്റര്‍ എം.എ ഇക്കണോമിക്സ് / എം.എ സോഷ്യോളജി / എം.എസ് സി ഫിസിക്സ് / എം.എസ് സി അപ്ലൈഡ് കെമിസ്ട്രി / എം.എസ് സി മാത്തമാറ്റിക്സ് / എം.എസ് സി ഫോറന്‍സിക് സയന്‍സ് / എം.എസ് സി ഫിസിക്സ് (നാനോ സയന്‍സ്) & എം.എസ് സി കെമിസ്ട്രി (നാനോ സയന്‍സ്) (CCSS-PG 2020 പ്രവേശനം മുതല്‍) ഏപ്രില്‍ 2024 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജൂണ്‍ അഞ്ചിലേക്ക് മാറ്റി. മറ്റു പി.ജി പരീക്ഷകള്‍ക്ക് മാറ്റമില്ല.
പരീക്ഷ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി (CBCSS 2020 പ്രവേശനം) എം.എസ് സി ബോട്ടണി വിത്ത് കമ്പ്യൂട്ടേഷണല്‍ ബയോളജി, എം.എസ് സി സൈക്കോളജി, എം.എ സോഷ്യോളജി ഏപ്രില്‍ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് ഏപ്രില്‍ അഞ്ച് വരെ അപേക്ഷിക്കാം. ലിങ്ക് 26 മുതല്‍ ലഭ്യമാകും.
എട്ടാം സെമസ്റ്റര്‍ ബി.ആര്‍ക് (2020 പ്രവേശനം) മേയ് 2024 റെഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഏപ്രില്‍ 16 വരെയും 180 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം. ലിങ്ക് ഏപ്രില്‍ ഒന്ന് മുതല്‍ ലഭ്യമാകും.
കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിലെ ഒന്നാം സെമസ്റ്റര്‍ ബി.വോക് ഇസ്ലാമിക് ഫിനാന്‍സ് (CBCSS-V-UG 2022 പ്രവേശനം) നവംബര്‍ 2023 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് 26 വരെ അപേക്ഷിക്കാം. ലിങ്ക് വെബ്സൈറ്റില്‍. പരീക്ഷ ഏപ്രില്‍ ഒന്നിന് തുടങ്ങും.
പരീക്ഷ ടൈംടേബിൾ
വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്ന് മുതല്‍ നാലുവരെ സെമസ്റ്റര്‍ എം.എസ് സി കൗണ്‍സിലിങ് സൈക്കോളജി പ്രവേശന പരീക്ഷ സമയക്രമം വെബ്സൈറ്റില്‍.
പരീക്ഷ ഫലം
രണ്ടാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം / ബി.എച്ച്.എ (CBCSS-UG & CUCBCSS-UG 2017 മുതല്‍ പ്രവേശനം) ഏപ്രില്‍ 2023 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെ അപേക്ഷിക്കാം.
എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ എം.എ ഇക്കണോമിക്സ് നവംബര്‍ 2022, നവംബര്‍ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ എട്ട് വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ ബി.എഡ് സ്പെഷല്‍ എജുക്കേഷന്‍ (ഹിയറിങ് ഇംപയര്‍മെന്റ് & ഇന്റലക്ച്വല്‍ ഡിസെബിലിറ്റി) ഏപ്രില്‍ 2023 റെഗുലര്‍ പരീക്ഷയുടെ ഫലം 26 മുതല്‍ വെബ്സൈറ്റില്‍ ലഭ്യമാകും.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
EDUCATION