Trending

CUET UG 2024 രജിസ്ട്രേഷൻ അവസാന തീയതി ഏപ്രിൽ 5 വരെ നീട്ടി!



UPDATE: 
പ്രധാനപ്പെട്ട അറിയിപ്പ്: 2024 ലെ കേന്ദ്രീകൃത സർവകലാശാലാ പ്രവേശന പരീക്ഷ (CUET UG) യുടെ രജിസ്ട്രേഷൻ അവസാന തീയതി 2024 ഏപ്രിൽ 5 വരെ നീട്ടി 

അപേക്ഷ നൽകാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് തീയതി നീട്ടി നൽകിയത്. ഫെബ്രുവരി 27മുതൽ അപേക്ഷ സമർപ്പണം ആരംഭിച്ചിരുന്നു. ഇതുവരെ അപേക്ഷിക്കാൻ കഴിയാത്ത വിദ്യാർത്ഥികൾ അവസാന തീയതിക്ക് മുമ്പ് അപേക്ഷ സമർപ്പിക്കണം. 

40ൽ അധികം സെൻട്രൽ യൂണിവേഴ്സിറ്റികളും സ്റ്റേറ്റ്, ഡീംഡ് യൂണിവേഴ്സിറ്റികളും CUET-UG യുടെ ഭാഗമാകുന്നു. BA, B.Sc, B.Com, B.A-B.Ed,B.Sc-B.Ed, B.Com-B.Ed, integrated M.Sc* തുടങ്ങി വിവിധ കോഴ്സുകളിലേക്കാണ് പ്രവേശനം.

പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ:
  • ഇതുവരെ രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 5 വരെ അപേക്ഷിക്കാം.
  • ഫീസ് അടയ്ക്കാനുള്ള അവസാന തീയതിയും ഏപ്രിൽ 5 ആണ്.
  • തിരുത്തലുകൾ വരുത്താനുള്ള അവസാന തീയതി ഏപ്രിൽ 6 മുതൽ 10 വരെയാണ്.
  • അവസാന തീയതി വരെ കാത്തിരിക്കാതെ എത്രയും വേഗം അപേക്ഷിക്കുക.
  • എല്ലാ രേഖകളും കൃത്യമായി സമർപ്പിക്കുക.
  • ഫോട്ടോയും സിഗ്നേച്ചറും അപ്‌ലോഡ് ചെയ്യുന്നതിന് മുമ്പ് മാർഗ്ഗനിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുക.

സർവകലാശാലകളുടെ പട്ടികയും യോഗ്യതാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും പരീക്ഷാ പദ്ധതി, പരീക്ഷാ ഫീസ് തുടങ്ങിയ കാര്യങ്ങളും നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ👇🏻
 https://exams.nta.ac.in/CUET-UG ഇൻഫർമേഷൻ ബുള്ളറ്റിനിൽ ലഭ്യമാണ്.

അപേക്ഷിക്കുന്നതിനുള്ള ഘട്ടങ്ങൾ:
https://cuetug.ntaonline.in/ സന്ദർശിക്കുക
• "Register" ക്ലിക്ക് ചെയ്യുക
• ആവശ്യമായ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക
• ലോഗിൻ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക
• അപേക്ഷാ ഫീസ് അടയ്ക്കുക
• അപേക്ഷ സമർപ്പിക്കുക

കൂടുതൽ വിവരങ്ങൾക്ക്:
https://cuetug.ntaonline.in/

ഈ അവസരം നഷ്ടപ്പെടുത്തരുത്! ഇന്ന് തന്നെ അപേക്ഷിക്കുക!

English Summary:
Breaking news! The last date for registration for CUET UG 2024 has been extended to April 5, 2024. The original deadline was March 31, 2024. The extension was granted due to an increase in the number of students interested in applying for the CUET UG 2024 exam. Students can apply online until April 5, 2024. Visit the https://exams.nta.ac.in/CUET-UG/ to apply.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...