ആകാശത്തിലേക്കുള്ള വാതിൽ തുറക്കുക: അമേഠിയിലെ ഉഡാൻ അക്കാദമിയിൽ നിങ്ങളുടെ പൈലറ്റ് സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കൂ!
നിങ്ങളുടെ ഹൃദയം ആകാശത്തോടൊപ്പമാണോ?
വിമാനം ഓടിക്കുന്നതിനുള്ള ആഗ്രഹം ഞരമ്പുകളിൽ ഓടുന്നുണ്ടോ?
അതെങ്കിൽ, ഇതാ നിങ്ങൾക്ക് ഒരു സുവർണ്ണാവസരം! ഇന്ത്യയിലെ ഏറ്റവും മികച്ച എയർലൈൻ പൈലറ്റ് പരിശീലന കേന്ദ്രങ്ങളിൽ ഒന്നായ ഇന്ദിരാ ഗാന്ധി രാഷ്ട്രീയ ഉറാൻ അക്കാദമി (IGRU) അമേഠിയിൽ കമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് (CPL) കോഴ്‌സിന് അപേക്ഷ ക്ഷണിക്കുന്നു.
- ആകെ 125 സീറ്റ്.
- കാലാവധി: 24 മാസം
- വനിതകൾക്കും അപേക്ഷിക്കാം
- സെപ്റ്റംബര്‍ മുതല്‍ 4 ബാച്ചുകളിലായി 3 മാസം വീതം ഇടവിട്ടു പ്രവേശനം
പരിശീലനം 3 തലങ്ങളിൽ:
- സ്റ്റുഡന്റ് പൈലറ്റ് ലൈസൻസ് (SPL)
- പ്രൈവറ്റ് പൈലറ്റ് ലൈസൻസ് (PPL)
- കമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് (CPL)
യോഗ്യത:
- പ്ലസ് ടു - ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് - 50% മാർക്ക് (പട്ടിക, പിന്നാക്ക, സാമ്പത്തിക പിന്നാക്ക വിഭാഗങ്ങൾക്ക് 45%)
- പ്രായം - 17 വയസ്സ് തികഞ്ഞിരിക്കണം
- ഉയരം - 158 സെന്റീമീറ്റർ
- വിവാഹിതരാകരുത്
പരീക്ഷ:
- ഓൺലൈൻ എഴുത്ത് പരീക്ഷ: 2024 ജൂൺ 3
- പരീക്ഷാ കേന്ദ്രങ്ങൾ: തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി ഉൾപ്പെടെ 18 കേന്ദ്രങ്ങൾ
- എഴുത്ത് പരീക്ഷയിൽ വിജയിക്കുന്നവർക്ക് പൈലറ്റ് അഭിരുചി പരിശോധനയും ഇന്റർവ്യൂയും
- ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ നിർദ്ദേശാനുസരണം മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റ്
ഫീസ്
- ട്രെയിനിങ് ഫീസ് 45 ലക്ഷം രൂപ.
- 4 ഗഡുക്കളായി അടയ്ക്കാം.
- പഠനോപകരണങ്ങള്‍ക്കും മറ്റുമായി 2 ലക്ഷം രൂപ വേറെ
- ഹോസ്റ്റല്‍ ചെലവ് പ്രതിമാസം 15,000.
അപേക്ഷ
- ഓൺലൈൻ അപേക്ഷ: https://igrua.gov.in/
- ഫോൺ: 0535-2978000
- ഇമെയിൽ: elpops@igrua.gov.in
- വെബ്‌സൈറ്റ്: https://igrua.gov.in
അപേക്ഷിക്കേണ്ട അവസാന തീയതി: 2024 മെയ് 9
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam