കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) ഭക്ഷ്യ സുരക്ഷാ വകുപ്പിൽ ഫുഡ് സേഫ്റ്റി ഓഫീസർ തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു.
പ്രധാന കാര്യങ്ങൾ:
- സംഘടന: കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC)
- തസ്തിക: ഫുഡ് സേഫ്റ്റി ഓഫീസർ
- വകുപ്പ്: ഭക്ഷ്യ സുരക്ഷ
- ശമ്പളം: ₹39,300 - ₹83,000 (പ്രതിമാസം)
- അപേക്ഷാ രീതി: ഓൺലൈൻ
- അപേക്ഷ ആരംഭിക്കുന്നത്: 01.03.2024
- അവസാന തീയതി: 03.04.2024
- ഔദ്യോഗിക വെബ്സൈറ്റ്: www.keralapsc.gov.in
- അപേക്ഷാ ലിങ്ക്: https://keralapsc.gov.in/
യോഗ്യത
- ഫുഡ് ടെക്‌നോളജി, ഡയറി ടെക്‌നോളജി, ബയോടെക്‌നോളജി, ഓയിൽ ടെക്‌നോളജി, അഗ്രികൾച്ചറൽ സയൻസ്, വെറ്ററിനറി സയൻസസ്, ബയോകെമിസ്ട്രി, മൈക്രോബയോളജി എന്നിവയിൽ ബിരുദം അല്ലെങ്കിൽ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലയിൽ നിന്ന് മെഡിസിനിൽ ബിരുദം.
- തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾ ഫുഡ് അതോറിറ്റി നിഷ്കർഷിച്ച പരിശീലനം വിജയകരമായി പൂർത്തിയാക്കണം.
പ്രായപരിധി:
- 18-36 വയസ്സ് (02.01.1988 നും 01.01.2006 നും ഇടയിൽ ജനിച്ചവർക്ക് മാത്രം)
അപേക്ഷിക്കേണ്ട വിധം:
- www.keralapsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- "റിക്രൂട്ട്‌മെൻ്റ് എന്നതിൽ ഫുഡ് സേഫ്റ്റി ഓഫീസർ ജോബ് നോട്ടിഫിക്കേഷൻ കണ്ടെത്തി അതിൽ ക്ലിക്ക് ചെയ്യുക.
- അവസാനം നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ഡൗൺലോഡ് ചെയ്യുക.
- അറിയിപ്പ് പൂർണ്ണമായി വായിക്കുക. നിങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങൾ ശ്രദ്ധാപൂർവ്വം പരിശോധിക്കുക.
- താഴെയുള്ള ഓൺലൈൻ ഔദ്യോഗിക ഓൺലൈൻ അപേക്ഷ / രജിസ്ട്രേഷൻ ലിങ്ക് സന്ദർശിക്കുക.
- ആവശ്യമായ വിശദാംശങ്ങൾ തെറ്റുകൾ കൂടാതെ കൃത്യമായി പൂരിപ്പിക്കുക.
- അറിയിപ്പിൽ സൂചിപ്പിച്ചിരിക്കുന്ന ഫോർമാറ്റിലും വലുപ്പത്തിലും ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക.
- അവസാനമായി, രജിസ്റ്റർ ചെയ്ത വിശദാംശങ്ങൾ ശരിയാണെന്ന് പരിശോധിച്ച ശേഷം, സമർപ്പിക്കുക.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam