Trending

മിലിറ്ററി നഴ്‌സിങ് : സൗജന്യ പഠനത്തിനും രാജ്യ സേവനത്തിനുള്ള അവസരം;വിശദാംശങ്ങൾ അറിയാം

Aaa


സൗജന്യമായി ബിഎസ്‌സി നഴ്‌സിങ് പഠിച്ച് സായുധസേനയിൽ കമ്മിഷൻഡ് ഓഫീസർ പദവിയിൽ നഴ്‌സായി ജോലി ചെയ്യാൻ അവസരം നൽകുന്ന പ്രോഗ്രാം ആണ് മിലിറ്ററി നഴ്‌സിങ്.

നാല് വർഷത്തെ നഴ്‌സിങ് പഠനം പൂർത്തിയാക്കിയ ശേഷം ലഫ്റ്റനന്റ് ആയി നിയമനം ലഭിക്കും.

സൈന്യത്തിന്റെ വിവിധ വിഭാഗങ്ങളിൽ സേവനമനുഷ്ഠിക്കേണ്ടി വരും

പ്രധാന ആകർഷണങ്ങൾ:
• ട്യൂഷൻ ഫീസ്, ഹോസ്‌റ്റൽ ഫീസ് ഇല്ല.
• ഭക്ഷണം, യൂണിഫോം തുടങ്ങിയ ചെലവുകൾ സർക്കാർ വഹിക്കും.
• സ്‌റ്റൈപൻഡ് ലഭിക്കും.
• പുണെ, ഡൽഹി, ബെംഗളുരു, മുംബൈ, കൊൽക്കത്ത, ലക്നൗ എന്നിവിടങ്ങളിലെ സൈനിക ആശുപത്രികളോട് ചേർന്നുള്ള നഴ്‌സിങ് കോളേജുകളിൽ പഠനം.
• പഠനം പൂർത്തിയാക്കിയ ശേഷം ലഫ്റ്റനന്റ് ആയി നിയമനം,

യോഗ്യത:
• ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലിഷ് വിഷയങ്ങളിൽ 50% മാർക്കോടെ 12-ാം ക്ലാസ് പാസായ പെൺകുട്ടികൾക്ക് അപേക്ഷിക്കാം
• പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

• പ്രായപരിധി: 25 വയസ്സ്.

• അവിവാഹിതയായിരിക്കണം. വിവാഹമോചിതർ, ബാധ്യതയില്ലാത്ത വിധവകൾ എന്നിവരെയും പരിഗണിക്കും.

തെരഞ്ഞെടുപ്പ് പ്രക്രിയ:

• നീറ്റ്-യുജി യോഗ്യതയോടെ ചുരുക്കപ്പട്ടികയിൽ ഇടം നേടുന്നവർക്ക് ഇംഗ്ലിഷ്, ജനറൽ ഇന്റലിജൻസ് എന്നീ വിഷയങ്ങളിൽ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (ToGIGE) എഴുതണം.

• തുടർന്ന് മാനസികശേഷി പരീക്ഷയും ഇന്റർവ്യൂവും ഉണ്ടാകും.

• കായിക നേട്ടങ്ങളുള്ളവർക്കും സൈനിക സർവീസിലുള്ളവരുടെയോ വിമുക്തഭടരുടെയോ ആശ്രിതർക്കും വെയ്‌റ്റേജ് ലഭിക്കും.

• ശാരീരികക്ഷമതാ പരിശോധനയും വൈദ്യപരിശോധനയും ഉണ്ടാകും.

• കുറഞ്ഞത് 152 സെ.മീ ഉയരം വേണം.

ബോണ്ട്:
പ്രവേശനം ലഭിക്കുന്നവർ നിശ്ചിതകാലം സേവനമനുഷ്ഠിക്കാമെന്ന ബോണ്ട് നൽകണം.

സീറ്റുകൾ:
ഈ വർഷം 220 സീറ്റുകളുണ്ട്.

വിശദമായ വിവരങ്ങൾക്ക്:
www.joinindianarmy.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
• ഈ കരിയർ തിരഞ്ഞെടുക്കുന്നതിനു മുൻപ് സൈനിക ജീവിതത്തെക്കുറിച്ച് നന്നായി മനസ്സിലാക്കുക.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam







Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...