ശ്രീനാരായണഗുരു ഓപൺ സർവകലാശാല പരീക്ഷകളുടെ താൽക്കാലിക ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു.
2022 അഡ്മിഷൻ പഠിതാക്കളുടെ യു.ജി /പി.ജി ഒന്നും രണ്ടും സെമസ്റ്റർ ( സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) പരീക്ഷകൾ മേയ് 12നും മൂന്നാം സെമസ്റ്റർ യു.ജി പരീക്ഷകൾ ജൂലൈ 14നും മൂന്നാം സെമസ്റ്റർ പി.ജി പരീക്ഷകൾ ആഗസ്റ്റ് 11നും ആരംഭിക്കും.
2023 ജനുവരി അഡ്മിഷൻ പഠിതാക്കളുടെ ഒന്നും രണ്ടും സെമസ്റ്റർ യു.ജി പരീക്ഷകൾ മേയ് 12നും ഒന്നും രണ്ടും സെമസ്റ്റർ പി.ജി പരീക്ഷകൾ ജൂൺ ഒമ്പതിനും ആരംഭിക്കും.
2023 ജൂലൈ അഡ്മിഷൻ പഠിതാക്കളുടെ ഒന്നാം സെമസ്റ്റർ യു.ജി / പി.ജി പരീക്ഷകൾ ജൂൺ ഒമ്പതിന് ആരംഭിക്കും.
വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിലും ലേണർ സപ്പോർട്ട് സെന്ററുകളിലും ലഭിക്കും. പരീക്ഷ നോട്ടിഫിക്കേഷനും ടൈംടേബിളും പിന്നീട് പ്രസിദ്ധീകരിക്കും.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
EDUCATION