കേരളാ പി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു
.
പി എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു. ഏപ്രില്‍ 13, 27 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാലാണ് പരീക്ഷകളില്‍ മാറ്റം.
## കേരള പി.എസ്.സി പരീക്ഷകളിലെ മാറ്റങ്ങൾ:
- ഏപ്രിൽ 13, 27 ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. പുതിയ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
- ഈ മാറ്റം ബാധിക്കുന്ന ചില പ്രധാന പരീക്ഷകൾ:
- തിരുവനന്തപുരം കോർപ്പറേഷൻ ക്ലർക്ക്
- ട്രാഫിക് സബ് ഇൻസ്പെക്ടർ (TSI)
- എക്സൈസ് ഇൻസ്പെക്ടർ
2024 ലോക്‌സഭ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ 19നും വോട്ടെണ്ണല്‍ ജൂണ്‍ നാലിനും നടക്കും. കേരളത്തില്‍ ഏപ്രില്‍ 26നാണ് വോട്ടെടുപ്പ് നടക്കുക. ആദ്യ ഘട്ടത്തില്‍ തമിഴ്നാട്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ജമ്മുകശ്മീർ, മധ്യപ്രദേശ് എന്നിവടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തിലാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഉള്‍പ്പെടുന്നത്.
ആദൃ ഘട്ടം ഏപ്രില്‍ 19, രണ്ടാം ഘട്ടം ഏപ്രില്‍ 26, മൂന്നാം ഘട്ടം മെയ് 7, നാലാം ഘട്ടം മെയ് 13, അഞ്ചാം ഘട്ടം മെയ് 20, ആറാം ഘട്ടം മെയ് 25, ഏഴാം ഘട്ടം ജൂണ്‍ 1 എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കുക.
യു.പി.എസ്.സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷകള്‍ മാറ്റിവെച്ചു
ദേശീയതല സര്‍ക്കാര്‍ റിക്രൂട്ട്മെന്റ് ഏജന്‍സിയായ യു.പി.എസ്.സി മെയ് 26ന് നടത്താനിരുന്ന സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷകള്‍ മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു.
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് തീരുമാനം .ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി തസ്തികകളിലേക്കുള്ള പരീക്ഷകള്‍ ജൂണ്‍ 26 ന് നടക്കും. കൂടാതെ 2024 ലെ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയുടെ സ്‌ക്രീനിംഗ് ടെസ്റ്റ് 26-05-2024 നിന്ന് 16-06-2024 ലേക്ക് മാറ്റിവെയ്ക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. യു.പി.എസ്.സി വിജ്ഞാപനത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
## യു.പി.എസ്.സി പരീക്ഷകളിലെ മാറ്റങ്ങൾ:
- സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ (2024):
- പഴയ തീയതി: 26 മെയ് 2024
- പുതിയ തീയതി: 26 ജൂൺ 2024
- ഗ്രൂപ്പ് A, B തസ്തികകളിലേക്കുള്ള പരീക്ഷ:
- പുതിയ തീയതി: 26 ജൂൺ 2024
- 2024 ലെ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയുടെ സ്‌ക്രീനിംഗ് ടെസ്റ്റ്:
- പഴയ തീയതി: 26-05-2024
- പുതിയ തീയതി: 16-06-2024
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
CAREER