സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് നടത്തിയ 2024 ലെ പൊതുപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 5, 7, 10, പ്ലസ്ടു ക്ലാസുകളിൽ നടന്ന പരീക്ഷയിൽ 98.21% വിജയം നേടി. 2,58,858 പേർ പരീക്ഷ എഴുതിയതിൽ 2,54,223 പേർ വിജയിച്ചു. 5,289 പേർക്ക് ടോപ് പ്ലസ്, 57,397 പേർക്ക് ഡിസ്റ്റിംഗ്ഷൻ, 89,412 പേർക്ക് ഫസ്റ്റ് ക്ലാസ് എന്നിവ ലഭിച്ചു.
വിശദാംശങ്ങൾ:
- 5-ാം ക്ലാസ്: 96.90% വിജയം, 2,439 ടോപ് പ്ലസ്
- 7-ാം ക്ലാസ്: 99.64% വിജയം, 2,493 ടോപ് പ്ലസ്
- 10-ാം ക്ലാസ്: 98.49% വിജയം, 257 ടോപ് പ്ലസ്
- പ്ലസ്ടു: 99.27% വിജയം, 100 ടോപ് പ്ലസ്
- പരീക്ഷാ ഫലം http://result.samastha.info/ എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.
- ഒരു വിഷയത്തിൽ മാത്രം പരാജയപ്പെട്ടവർക്ക് 2024 ഏപ്രിൽ 21 ന് നടക്കുന്ന "സേ" പരീക്ഷയിൽ പങ്കെടുക്കാം.
- മാർച്ച് 27 മുതൽ ഏപ്രിൽ 3 വരെ ഓൺലൈനായി ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം.
- സേ പരീക്ഷക്ക് ഒരു കുട്ടിക്ക് 220 രൂപയും, പുനർ മൂല്യനിർണയത്തിന് ഒരു വിഷയത്തിന് 100 രൂപയുമാണ് ഫീസ്.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
EDUCATION