Trending

പരീക്ഷാക്കാലം അവസാനിക്കുമ്പോൾ ആഹ്‌ളാദിക്കാം , പക്ഷേ അതിരു കടക്കരുത്..! ജാഗ്രതാ നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്.

 
ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് സമാപിക്കുകയാണ്. വിദ്യാർത്ഥികളുടെ ആഹ്ലാദ പ്രകടനങ്ങൾ അതിരുവിട്ടു പോകാതിരിക്കാൻ ജാഗ്രതാ നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്. വിദ്യാർത്ഥികൾക്ക് ആഹ്ലാദിക്കാൻ അവകാശമുണ്ട്, എന്നാൽ ആഘോഷങ്ങൾ അതിരു കടക്കാതെ നോക്കേണ്ടത് പ്രധാനമാണ്. 

മുൻ വർഷങ്ങളിൽ, ചില സ്കൂളുകളിൽ ഫർണിച്ചർ, ഫാനുകൾ തുടങ്ങിയവ നശിപ്പിക്കുകയും വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരം അനാശാസ്യ പ്രവർത്തനങ്ങൾ കർശനമായി നേരിടുമെന്ന് വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പരീക്ഷാ ദിനത്തിൽ സ്കൂൾ പരിസരത്ത് പൊലീസ് നിരീക്ഷണം ഉണ്ടാകും. എല്ലാ സ്കൂളുകളിലെയും പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ പരീക്ഷ അവസാനിക്കുന്ന സമയത്ത് സ്കൂളിൽ എത്താൻ നിർദ്ദേശിച്ചിട്ടുണ്ട്.

അമിത ആഹ്ലാദ പ്രകടനങ്ങൾ നടത്തി സ്കൂൾ സാമഗ്രികൾ നശിപ്പിക്കുന്നവരിൽ നിന്ന് നാശനഷ്ടങ്ങൾ ഈടാക്കി മാത്രമേ വിടുതൽ സർട്ടിഫിക്കറ്റ് നൽകൂ എന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ വ്യക്തമാക്കിയിട്ടുണ്ട്.
 

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...