Trending

സ്നേഹപൂർവ്വം സ്കോളർഷിപ്പ് 2023-24: അപേക്ഷ മാർച്ച് 31 വരെ



മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതി
കേരള സംസ്ഥാന സാമൂഹിക സുരക്ഷാ മിഷൻ നടപ്പിലാക്കുന്ന 'സ്നേഹപൂർവ്വം' സ്കോളർഷിപ്പ് പദ്ധതിയുടെ 2023-24 അധ്യയന വർഷത്തേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. 

മാതാപിതാക്കൾ രണ്ടുപേരും അല്ലെങ്കിൽ ഒരാൾ മരണപ്പെട്ട് സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് / ബന്ധുഭവനങ്ങളിൽ താമസിച്ച് വിദ്യാഭ്യാസം നേടാൻ സഹായധനം നൽകുന്ന പദ്ധതിയാണ് സ്നേഹപൂർവ്വം സ്കോളർഷിപ്പ്. 

സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്കൂൾ തലം മുതൽ ബിരുദം/പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന, രണ്ടു പേരും അല്ലെങ്കിൽ ഒരാൾ മരണപ്പെട്ട് സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് ഈ പദ്ധതിയിലൂടെ പ്രതിമാസ ധനസഹായം ലഭിക്കും

പ്രധാനപ്പെട്ട കാര്യങ്ങൾ:

സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പിലാക്കുന്ന ഈ പദ്ധതി പ്രകാരം, ഗവൺമെന്റ്/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്കൂൾ തലം മുതൽ ബിരുദം/പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസ ധനസഹായം ലഭിക്കും.
വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപന മേധാവിയുടെ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
സ്ഥാപന മേധാവികൾ മുഖേനയല്ലാതെ നേരിട്ട് അയക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല.

പ്രധാന തീയതികൾ:
  • സ്കൂളിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2024 മാർച്ച് 31
  • ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ്ഔട്ട് 2024 ഏപ്രിൽ 30 നകം കേരള സാമൂഹ്യ സുരക്ഷാ മിഷൻ ഹെഡ് ഓഫീസിൽ ലഭ്യമാക്കണം.

ലഭ്യമാകുന്ന ധനസഹായം:
  • 1 മുതൽ 5 ക്ലാസ്സ് - പ്രതിമാസം ₹300
  • 6 മുതൽ 10 ക്ലാസ്സ് - പ്രതിമാസം ₹500
  • 11 & 12 ക്ലാസ്സ് - പ്രതിമാസം ₹750
  • ഡിഗ്രി/പ്രൊഫഷണൽ കോഴ്‌സ് - പ്രതിമാസം ₹1000

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
  • സ്ഥാപന മേധാവികൾ മുഖേനയല്ലാതെ നേരിട്ട് അയക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല.
  • ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട് 2024 ഏപ്രിൽ 30 നകം കേരള സാമൂഹിക സുരക്ഷാ മിഷൻ ഹെഡ് ഓഫീസിൽ ലഭ്യമാക്കണം.
  • നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന പ്രിന്റ് ഔട്ടുകൾ സ്വീകരിക്കില്ല.
ഈ പദ്ധതിയിലൂടെ സാമ്പത്തിക പരാധീനത മൂലം വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന കുട്ടികൾക്ക് സഹായം നൽകുകയും അവരുടെ വിദ്യാഭ്യാസ അവസരങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താൻ അർഹരായ എല്ലാ കുടുംബങ്ങളും അപേക്ഷിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്
  • Website: https://kssm.ikm.in/
  • Helpline: 1800 120 1001, 0471-2341200, 7593802032
  • E-Mail: snehapoorvamonline@gmail.com
ഈ പദ്ധതിയിലൂടെ സാമ്പത്തിക പരാധീനത കാരണം വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന നിരവധി കുട്ടികൾക്ക് സഹായം നൽകാൻ സാധിക്കും. ഈ വിവരം സോഷ്യൽ മീഡിയയിൽ  ഷെയർ ചെയ്ത് പരമാവധി ആളുകളിലേക്ക് എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...