Trending

SSLC, PLUS TWO പരീക്ഷകൾ അവസാനിച്ചു ; മെയ് രണ്ടാംവാരം ഫല പ്രഖ്യാപനം നടത്തും



മാർച്ച് ഒന്നിന് ആരംഭിച്ച പ്ലസ് ടു, പത്താം ക്ലാസ് പൊതു പരീക്ഷകൾ ഇന്ന് വിജയകരമായി അവസാനിച്ചു. 3000 ത്തോളം പരീക്ഷാ കേന്ദ്രങ്ങളിലായി നാലേകാൽ ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഏപ്രിൽ മൂന്നു മുതൽ ആരംഭിക്കുന്ന മൂല്യനിർണ്ണയം 20 വരെ രണ്ടു ഘട്ടങ്ങളിലായി പൂർത്തിയാക്കും. 70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകരെ പങ്കെടുപ്പിച്ചാണ് മൂല്യനിർണ്ണയം നടത്തുക.

മെയ് രണ്ടാം വാരത്തോടെ ഫലം പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ഹയർസെക്കൻഡറി പരീക്ഷയുടെ മൂല്യനിർണ്ണയം 77 ക്യാമ്പുകളിലും വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണ്ണയം എട്ട് ക്യാമ്പുകളിലും നടക്കും. 22000 അധ്യാപകരാണ് ഈ മൂല്യനിർണ്ണയങ്ങളിൽ പങ്കെടുക്കുന്നത്.

റെക്കോർഡ് പങ്കാളിത്തം:

ഇത്തവണ റെഗുലർ വിഭാഗത്തിൽ 4,27,105 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. കേരളം, ലക്ഷദ്വീപ്, ഗൾഫ് മേഖലകളിലായി 2971 പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. ഹയർസെക്കൻഡറി വിഭാഗത്തിൽ 2017 പരീക്ഷാ കേന്ദ്രങ്ങളിലായി ഒന്നാം വർഷം 4,15,044 വിദ്യാർഥികളും രണ്ടാം വർഷം 4,44,097 വിദ്യാർഥികളുമാണ് പരീക്ഷ എഴുതിയത്.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...