Trending

UGC NET: പിഎച്ച്ഡി പ്രവേശനത്തിനും അസിസ്റ്റൻറ് പ്രൊഫസർ നിയമനത്തിനും ഇനി ഒറ്റ പരീക്ഷ!



ഗവേഷണത്തിൽ താൽപ്പര്യമുള്ളവർക്കും അസിസ്റ്റൻറ് പ്രൊഫസർ ആകാൻ ആഗ്രഹിക്കുന്നവർക്കും സന്തോഷവാർത്ത. യുണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പിഎച്ച്ഡി പ്രവേശനത്തിനും അസിസ്റ്റൻറ് പ്രൊഫസർ നിയമനത്തിനും പൊതുവായ പ്രവേശന പരീക്ഷയാക്കി പ്രഖ്യാപിച്ചു. 2024-25 അക്കാദമിക് വർഷം മുതൽ ഈ പുതിയ സംവിധാനം നിലവിൽ വരും.

നിലവിൽ, പിഎച്ച്ഡി പ്രവേശനത്തിനും ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും (ജെആർഎഫ്) നെറ്റ് യോഗ്യതാ പരീക്ഷയാണ്. അസിസ്റ്റൻറ് പ്രൊഫസർ നിയമനത്തിന് സർവകലാശാലകൾ വ്യത്യസ്ത പരീക്ഷകൾ നടത്തുന്നു. ഇത് വിദ്യാർത്ഥികൾക്ക് ഏറെ ബുദ്ധിമുട്ടായിരുന്നു. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടും.

നിലവിലെ സംവിധാനം:
പിഎച്ച്ഡി പ്രവേശനത്തിനും ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും (ജെആർഎഫ്) നെറ്റ് യോഗ്യതാ പരീക്ഷയാണ്.
അസിസ്റ്റൻറ് പ്രൊഫസർ നിയമനത്തിന് സർവകലാശാലകൾ വ്യത്യസ്ത പരീക്ഷകൾ നടത്തുന്നു.

പുതിയ സംവിധാനം:
പുതിയ സംവിധാനത്തിൽ നെറ്റ് പരീക്ഷ മൂന്ന് വിഭാഗങ്ങളിലാണ് നെറ്റ് നടത്തുക.

വിഭാഗം 1 (എ): ജെആർഎഫ് സഹിതം പിഎച്ച്ഡി പ്രവേശനത്തിനും അസിസ്റ്റൻറ് പ്രൊഫസർ നിയമനത്തിനും.
വിഭാഗം 1 (ബി): പിഎച്ച്ഡി പ്രവേശനത്തിന് മാത്രം. ജെആർഎഫിനോ അസിസ്റ്റൻറ് പ്രൊഫസർ നിയമനത്തിനോ പരിഗണിക്കില്ല.
വിഭാഗം 2: അസിസ്റ്റൻറ് പ്രൊഫസർ നിയമനത്തിന് മാത്രം.


നെറ്റ് പരീക്ഷ പെർസെൻ്റലായും മാർക്കായും പ്രഖ്യാപിക്കും. പിഎച്ച്ഡി പ്രവേശനത്തിന് മാർക്കുപയോഗിക്കാം. 
ജെആർഎഫ് യോഗ്യതയുള്ളവരെ യുജിസിയുടെ 'മിനിമം സ്റ്റാൻഡേഡ്‌സ് ആൻഡ് പ്രൊസീജിയേഴ്‌സ് (2022)'ലെ നിബന്ധനകളനുസരിച്ച് ഇന്റർവ്യു നടത്തി, റാങ്ക് ചെയ്‌ത്‌ പിഎച്ച്ഡി പ്രോഗ്രാമിൽ പ്രവേശിപ്പിക്കും.

ടെസ്‌റ്റ് സ്കോറിന് 70%, ഇൻ്റർവ്യൂവിനു 30% എന്ന ക്രമത്തിൽ വെയ്റ്റേജ് നൽകിയാകും വിഭാഗം 1 (എ) യിൽ മാത്രം യോഗ്യത നേടിയവരെ പിഎച്ച്ഡി പ്രവേശനത്തിനു റാങ്ക് ചെയ്യുക. ഇവരുടെ പിഎച്ച്ഡി പ്രവേശനക്കാര്യത്തിൽ നെറ്റ് സ്കോറിന് ഒരു വർഷത്തേക്കു സാധുതയുണ്ടായിരിക്കും. 
2024 ജൂണിലെ നെറ്റിനുള്ള വിജ്ഞാപനം വൈകാതെ പ്രസിദ്ധീകരിക്കും 

പുതിയ സംവിധാനത്തിന്റെ ഗുണങ്ങൾ:
പരീക്ഷാ സമ്പ്രദായം കൂടുതൽ കാര്യക്ഷമമാകും.
പിഎച്ച്ഡി പ്രവേശനത്തിന് നെറ്റ് സ്കോർ നിർബന്ധമാക്കി.
വിദ്യാർത്ഥികൾക്ക് ഒന്നിലധികം പരീക്ഷകൾ എഴുതേണ്ടതില്ല.
വിദ്യാർത്ഥികൾക്ക് സമയവും പണവും ലാഭിക്കാൻ സഹായിക്കും.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...