ഒന്നാമന്‍ ഒരു മതപണ്ഡിതനെ കൊണ്ടുവന്നു. മതഗ്രന്ഥങ്ങളെല്ലാം അദ്ദേഹത്തിന് മനഃപാഠമാണ്. രാജാവ് അദ്ദേഹത്തെ സ്വാഗതം ചെയ്തു.
രണ്ടാമന്‍ ഒരു താപസനെ കൊണ്ടുവന്നു. എന്നും ധ്യാനവും പ്രാര്‍ത്ഥനയുമായി കഴിയുന്ന ആളാണ് താപസന്‍. രാജാവ് അയാളേയും സ്വീകരിച്ചു.
മൂന്നാമന്‍ ദരിദ്രനായ ഒരു വഴിപോക്കനെയാണ് കൊണ്ടുവന്നത്. രാജാവ് അയാളോട് ചോദിച്ചു: എന്ത് ആത്മീയ കാര്യമാണ് താങ്കള്‍ ചെയ്യുന്നത്?
അയാള്‍ പറഞ്ഞു: എനിക്ക് എഴുതാനും വായിക്കാനും അറിയില്ല. പ്രാര്‍ത്ഥനകളും അറിയില്ല. വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കും. ആരെങ്കിലും വഴിയില്‍ വീണുകിടന്നാല്‍ അയാളെ വൈദ്യരുടെ അടുത്തെത്തിക്കും. എന്നെക്കൊണ്ടാകുന്നപോലെ വയ്യാത്തവരെ ശുശ്രൂഷിക്കും.
മികച്ച ആത്മീയ മനുഷ്യനുളള സമ്മാനം രാജാവ് അദ്ദേഹത്തിന് നല്‍കി. തന്റെ മൂന്നാമത്തെ മകന് രാജ്യാവകാശവും.
"നമ്മുടെ ചിന്തകളാണ് നമ്മുടെ യാഥാർത്ഥ്യം." - Mahatma Gandhi
ആത്മീയ വഴി എന്നൊരു പ്രത്യേകതരം വഴിയൊന്നുമില്ല. കടന്നുപോകുന്ന ദിനങ്ങളിലെല്ലാം ആത്മീയതയെ രൂപപ്പെടുത്താം. ഒന്നില്‍ നിന്നും ഓടി രക്ഷപ്പെട്ടിട്ടല്ല ആത്മീയത കൈവരിക്കേണ്ടത്. എന്തിലാണോ വശീകരിക്കപ്പെടാന്‍ സാധ്യതയുള്ളത്. അവിടെ നിലനിന്നുകൊണ്ടുതന്നെ അതിനെ അതിജീവിക്കണം.
"സഹാനുഭൂതിയാണ് ലോകത്തെ മാറ്റാൻ കഴിയുന്ന ഏറ്റവും ശക്തമായ ശക്തി." - Dalai Lama
ആത്മീയത ആത്മനിയന്ത്രണമാണ്. ഒളിച്ചോട്ടമല്ല. ദൈവത്തെ കണ്ടെത്തലാണ് ലക്ഷ്യമെങ്കില്‍ മാര്‍ഗ്ഗം സഹജീവിയെ മനസ്സിലാക്കുക എന്നതാണ്.. അതു തന്നെയാണ് ആത്മീയ കര്‍മ്മവും.
നമ്മൾ നൽകുന്ന സ്നേഹം മാത്രമേ നമുക്ക് നിലനിർത്താൻ കഴിയൂ." - Erich Fromm
ഓർക്കുക: ആത്മീയത ഒരു ലക്ഷ്യസ്ഥാനമല്ല, ഒരു യാത്രയാണ്. നമുക്ക് ഓരോരുത്തർക്കും ഈ യാത്ര സ്വന്തം രീതിയിൽ പൂർത്തിയാക്കാം.
- ശുഭദിനം.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
GOOD DAY