Trending

ശുഭ ചിന്തകൾ: നിങ്ങളുടെ വിജയത്തിന്റെ താക്കോൽ



'ഞാൻ ഒരു കാര്യവും മുഴുമിപ്പിക്കുന്നില്ല. പാതിവഴിയിലെത്തുമ്പോൾ അടുത്തതിലേക്ക് കടക്കും.' ഗുരുവിനോട് യുവാവ് തന്റെ സങ്കടം പറഞ്ഞു....

ഗുരു അയാളെയും കൂട്ടി കൃഷിക്കാരന്റെ അടുത്തെത്തി....

കനാലിൽ നിന്ന് ചാലുകീറി സ്വന്തം കൃഷിയിടം അയാൾ നനയ്ക്കുകയാണ്...

ഗുരു പറഞ്ഞു: ഈ വെള്ളത്തിന് കൃത്യമായ വഴി കിട്ടിയതുകൊണ്ടാണ് അത് പറമ്പിനെ ഫലസമൃദ്ധമാക്കുന്നത്. വഴി കിട്ടിയില്ലെങ്കിൽ പരന്നൊഴുകി മറ്റെവിടെങ്കിലുമെത്തും. കൃഷിയിടം .നശിക്കും....

നീ ആദ്യം നിന്റെ ചിന്തകൾ ശരിയായ ദിശയിലാക്കണം. ഇപ്പോൾ അവ ചിതറിക്കിടക്കുകയാണ്. ചിന്തകളെയെല്ലാം ഒരേ ലക്ഷ്യത്തിലേക്ക് തിരിച്ചുവിട്ടാൽ എല്ലാ പ്രവൃത്തികളും യഥാസമയം പൂർത്തിയാകും...

തങ്ങളുടെ ചിന്തകളുടെ പരിധിക്കും പ്രകൃതത്തിനുമപ്പുറത്തേക്ക് ഒരാളും വളരില്ല....

ഏറ്റവും നന്നായി  തങ്ങളുടെ ചിന്തകളെ ക്രമീകരിച്ചിട്ടുള്ളവരാണ് വിജയതീരങ്ങളിൽ എത്തിച്ചേർന്നിട്ടുള്ളത്....

പലവഴിക്ക് സഞ്ചരിക്കുന്ന നൂറു കണക്കിന് പദ്ധതികളും ഒരുക്കങ്ങളുമായി നടക്കുന്നവർക്ക് ലക്ഷ്യകേന്ദ്രീകൃത പെരുമാറ്റശൈലി ഉണ്ടാകില്ല. അവർ പല കാര്യങ്ങൾ ഒരേസമയം തുടങ്ങിവയ്ക്കും; ഒന്നും പൂർത്തിയാകണമെന്ന് അവർക്ക് നിർബന്ധവുമില്ല,ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ഒരു യുക്തിയുമില്ലാതെ ചാടിക്കളിക്കും....

ചിന്തകൾ ഒരിക്കലും അവസാനിക്കില്ല. അവയെ നിയന്ത്രിക്കുന്നതിലൂടെയും അവനവന് വേണ്ട ദിശയിലൂടെ നയിക്കുന്നതിലൂടെയും മാത്രമേ കർമഫലങ്ങൾ രൂപപ്പെടൂ....

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...