Trending

ശുഭ ചിന്ത : കണ്ണുകൾ കാണാത്ത സൗന്ദര്യം



ഒരുദിവസം സൗന്ദര്യവും വൈരൂപ്യവും കടൽത്തീരത്ത് കണ്ടുമുട്ടി. അവർ പരസ്പരം പറഞ്ഞു

"നമുക്ക് ഈ കടലിൽ കുളിക്കാം"

ശേഷം അവർ വിവസ്ത്രരായി കടലിൽ ഇറങ്ങി നീന്തി. അൽപ്പ സമയം കഴിഞ്ഞ് വൈരൂപ്യം തിരികെ കരയ്ക്ക് കയറി. സൗന്ദര്യത്തിന്റെ വസ്ത്രങ്ങൾ എടുത്തണിഞ്ഞ് അവൻ അവന്റെ വഴിക്ക് നടന്നുപോയി.

സൗന്ദര്യം തീരത്തണഞ്ഞപ്പോൾ സ്വന്തം ഉടയാടകൾ നഷ്ടപ്പെട്ടിരിക്കുന്നതായി അറിഞ്ഞു. നഗ്നതയിൽ നാണം തോന്നിയ അവൾ വൈരൂപ്യത്തിന്റെ വസ്ത്രങ്ങൾ ധരിച്ചു. സൗന്ദര്യവും അവളുടെ വഴിക്ക് നടന്നുപോയി.

ഇന്നും പുരുഷന്മാരും സ്ത്രീകളും സൗന്ദര്യത്തെയും വൈരൂപ്യത്തെയും പരസ്പരം തെറ്റിദ്ധരിക്കുന്നു.

സൗന്ദര്യം നിങ്ങൾ ധരിക്കുന്നതല്ല, നിങ്ങൾ ആരാണോ അതാണ് സൗന്ദര്യം 

എന്നാൽ സൗന്ദര്യത്തിന്റെ മുഖം ദർശിച്ചിട്ടുള്ളവരുമുണ്ട്. ഉടയാടകളുടെ വ്യത്യാസം തടസ്സമാകാതെ അവർക്ക് അവളെ തിരിച്ചറിയുവാൻ കഴിയും. വൈരൂപ്യത്തിന്റെ മുഖം ദർശിച്ചിട്ടുള്ളവരുമുണ്ട്. അവരുടെ കണ്ണിൽ നിന്നും അവനെ വസ്ത്രങ്ങൾ മറച്ചുപിടിക്കുന്നുമില്ല.

"നമ്മൾ കണ്ണുകൊണ്ട് സൗന്ദര്യം കാണുന്നില്ല, മറിച്ച് ഹൃദയം കൊണ്ടാണ് കാണുന്നത്."

1931 ൽ തന്റെ 49 ആം വയസ്സിൽ അന്തരിച്ച പ്രശസ്ത ലെബനീസ് - അമേരിക്കൻ കവിയും ദാർശനികനുമായിരുന്ന "ഖലീൽ ജിബ്രാൻ" ന്റെ "ഉടയാടകൾ" എന്ന കൊച്ചു കവിതയാണിത്.

ആകർഷകമായ വസ്ത്രങ്ങൾ ധരിച്ചതുകൊണ്ട് മാത്രം ഒരാളുടെ വൈരൂപ്യം ഇല്ലാതാകുന്നില്ല. അതുപോലെ തന്നെ ഗതികേട് മൂലം വികൃതമായ വസ്ത്രങ്ങൾ ധരിക്കേണ്ടി വന്നതുകൊണ്ട് ഒരാളുടെ സൗന്ദര്യം മാഞ്ഞുപോകുന്നുമില്ല.

ധരിക്കുന്ന വസ്ത്രം കൊണ്ടല്ലല്ലോ ഒരാളുടെ സൗന്ദര്യത്തെ അളക്കേണ്ടത്. സംശുദ്ധവും കാരുണ്യവുമുള്ള ഒരു മനസ്സായിരിക്കണം സൗന്ദര്യത്തിന്റെ അളവുകോൽ. ശരീര സൗന്ദര്യമോ വസ്ത്രധാരണ രീതികളോ അവിടെ പ്രസക്തമാകുന്നില്ല .

"ഒരാളെ അവരുടെ വസ്ത്രം വെച്ച് വിലയിരുത്തുന്നത് ഒരു പുസ്തകത്തിന്റെ കവർ വെച്ച് അതിനെ വിലയിരുത്തുന്നതുപോലെയാണ്."

യഥാർത്ഥ സൗന്ദര്യം ഭൗതിക രൂപത്തിലല്ല, മറിച്ച് നമ്മുടെ സ്വഭാവത്തിലും പ്രവൃത്തികളിലുമാണെന്നാണ്. വസ്ത്രങ്ങൾ കൊണ്ട് നമ്മുടെ യഥാർത്ഥ സ്വഭാവം മറയ്ക്കാൻ ശ്രമിക്കുന്നത് വൃഥയാണ്. നമ്മുടെ ഉള്ളിൽ നന്മയും കാരുണ്യവും നിറഞ്ഞിട്ടുണ്ടെങ്കിൽ, അത് നമ്മുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും പ്രകടമാകും.


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...