ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ എന്താണ് വഴി എന്ന് ശ്രോതാക്കൾ ഒരു പ്രഭാഷകനോട് ചോദിച്ചു.
ആ പ്രഭാഷകൻ കുറച്ചു ബലൂൺ കൊണ്ടുവരാൻ ഏർപ്പാട് ചെയ്തു. ബലൂൺ കിട്ടിയപ്പോൾ അദ്ദേഹം ഓരോരുത്തർക്കും ഓരോ ബലൂൺ വീതം കൊടുത്തു. എന്നിട്ട് എല്ലാവരും അത് ഊതി വീർപ്പിച്ച് അതിന്റെ പുറത്തു അവരവരുടെ പേര് എഴുതാൻ പറഞ്ഞു. എല്ലാവരും പേര് എഴുതിക്കഴിഞ്ഞപ്പോൾ അദ്ദേഹം ആ ബലൂണുകൾ എല്ലാം ശേഖരിച്ച് ഒരു മുറിയിൽ നിറച്ചു.
തുടർന്ന് അദ്ദേഹം അവരോട് പറഞ്ഞു:
"ഞാൻ രണ്ടു മിനിറ്റ് തരും. അതിനുള്ളിൽ നിങ്ങൾ എല്ലാവരും നിങ്ങളുടെ പേര് എഴുതിയ ബലൂൺ ആ മുറിയിൽ നിന്ന് കണ്ടെത്തണം."
എല്ലാവരും കൂട്ടമായി വേഗത്തിൽ ആ മുറിയിലേക്ക് കയറി. അവിടെ നിറയെ ബലൂൺ ഉള്ളതുകൊണ്ട് അവരവരുടെ പേര് എഴുതിയ ബലൂൺ കണ്ടെത്താൻ പ്രയാസപ്പെട്ടു. അതിനാൽ ഓരോരുത്തരും വേഗം വേഗം മറ്റു ബലൂണുകൾ തള്ളി മാറ്റി സ്വന്തം ബലൂൺ കണ്ടെത്താൻ ശ്രമിച്ചു.
രണ്ടു മിനിട്ട് കഴിഞ്ഞപ്പോൾ എല്ലാവരും തിരികെ അവരവരുടെ സീറ്റിൽ വന്നിരുന്നു. ആരുടെ കൈയ്യിലും ബലൂൺ ഉണ്ടായിരുന്നില്ല.
അപ്പോൾ പ്രഭാഷകൻ അവരോട് പറഞ്ഞു
"ഇനി നിങ്ങൾ വീണ്ടും ആ മുറിയിലേക്ക് പോയി നിങ്ങൾ കാണുന്ന ഏതെങ്കിലും ഒരു ബലൂൺ എടുത്തു കൊണ്ട് വന്ന് അതിൽ ആരുടെ പേരാണോ എഴുതിയിരിക്കുന്നത്, അവർക്ക് ആ ബലൂൺ കൈമാറുക."
നിമിഷങ്ങൾക്കകം എല്ലാവർക്കും അവരവരുടെ ബലൂൺ തിരിച്ചുകിട്ടി.
തുടർന്ന് പ്രഭാഷകൻ അവരോടായി പറഞ്ഞു
"ഇതു പോലെയാണ് നിങ്ങൾ ഓരോരുത്തരുടെയും സന്തോഷം. നിങ്ങൾ നിങ്ങളുടെ സന്തോഷം കണ്ടെത്താൻ ചുറ്റുപാടും തിരഞ്ഞു മറ്റുള്ളവരുടെ സന്തോഷം ചവിട്ടിമെതിച്ച് സ്വന്തം സന്തോഷം തിരയാൻ ശ്രമിക്കും. പക്ഷേ ഒടുവിൽ പരാജയപ്പെടും. എന്നാൽ നിങ്ങൾ മറ്റുള്ളവർക്ക് സന്തോഷം നൽകുമ്പോൾ നിങ്ങളുടെ സന്തോഷവും തിരികെ ലഭിക്കും."
"സന്തോഷം പങ്കിടുമ്പോൾ അത് ഇരട്ടിയാകുന്നു." - ജോൺ ഹാർവാർഡ്
നമ്മുടെ സന്തോഷം മറ്റുള്ളവരുടെ സന്തോഷവുമായി ബന്ധപ്പെട്ടു കിടക്കുന്നു. നമുക്ക് ചുറ്റുമുള്ളവരെ നമ്മൾ സന്തോഷവാന്മാരാക്കുമ്പോൾ നമ്മളും സന്തോഷം അനുഭവിക്കുന്നു. ഇതൊരു കൊടുക്കൽ-വാങ്ങൽ പ്രക്രിയ ആണ്. മറ്റുള്ളവർക്ക് സന്തോഷം പകരുന്നവരുടെ ജീവിതം സന്തോഷത്താൽ അനുഗ്രഹീതമാകും.
"മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ നോക്കൂ, നിങ്ങൾ സ്വയം സന്തോഷവാന്മാരാകും." - പ്ലേറ്റോ
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
GOOD DAY