Trending

ഹൃദയബന്ധം: സ്നേഹത്തിന്റെയും അടുപ്പത്തിന്റെയും ദീപം തെളിക്കുന്ന പ്രചോദന കഥ

ഇന്ത്യയിൽനിന്നുള്ള ഒരു സന്യാസിയുമായി ന്യൂയോർക്ക് ടൈംസ് പത്രത്തിന്റെ പ്രതിനിധി അഭിമുഖസംഭാഷണം നടത്തുകയായിരുന്നു. 

പത്രപ്രവർത്തകൻ ചോദ്യങ്ങളാരംഭിച്ചു:

"സാർ , ഈയിടെ ഒരു പ്രഭാഷണത്തിൽ താങ്കൾ ബന്ധത്തെപ്പറ്റിയും അടുപ്പത്തെപ്പറ്റിയും  സംസാരിക്കുകയുണ്ടായി. അതിൽ  അല്പം ആശയക്കുഴപ്പം തോന്നുന്നു.  അത് ഒന്നു കൂടി വിശദീകരിക്കാമോ?"

സന്യാസി പുഞ്ചിരിയോടെ  ഒരു മറുചോദ്യം  ചോദിച്ചു:

"താങ്കൾ ന്യൂയോർക്കിൽ നിന്നാണോ വരുന്നത് ?" 

പത്രപ്രവർത്തകൻ : "അതെ"

സന്യാസി :
"താങ്കളുടെ വീട്ടിൽ ആരൊക്കെയുണ്ട് ?"

"സഹാനുഭൂതിയാണ് സ്നേഹത്തിന്റെ ഏറ്റവും ഉയർന്ന രൂപം." - ദലൈ ലാമ

വ്യക്തിപരമായ ഇത്തരം ചോദ്യങ്ങളിലൂടെ തന്റെ ചോദ്യത്തിന് ഉത്തരം നല്കാതെ ഒഴിഞ്ഞു മാറുകയാണ് സന്യാസി എന്ന് പത്രപ്രവർത്തകൻ കരുതി. എങ്കിലും മറുപടി പറഞ്ഞു :

"അമ്മ മരിച്ചു പോയി.  അച്ഛനും മൂന്നു സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്. സഹോദരങ്ങൾ വിവാഹിതരായി..."

സന്യാസി വീണ്ടും ചോദിച്ചു :

" താങ്കളുടെ അച്ഛനുമായി താങ്കൾ സംസാരിക്കാറുണ്ടോ?"

പത്രപ്രവർത്തകൻ അസ്വസ്ഥനാകുന്നതു കണ്ട് സന്യാസി വീണ്ടും ചോദിച്ചു.

"അവസാനമായി എന്നാണ്  താങ്കൾ അച്ഛനുമായി സംസാരിച്ചത്?"

തികഞ്ഞ അസ്വസ്ഥതയോടെ പത്രപ്രവർത്തകൻ മറുപടി പറഞ്ഞു :

" ഏകദേശം ഒരു മാസം മുമ്പാണ് അച്ഛനോട് സംസാരിച്ചത് എന്ന് തോന്നുന്നു..."

"നാം സ്നേഹിക്കുന്നവരുമായി സമയം ചെലവഴിക്കുക എന്നതാണ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം." - ഡോ. വെയ്ൻ ഡയർ

സന്യാസി :
"താങ്കൾ സഹോദരങ്ങളെ ഇടക്കിടെ കാണാറുണ്ടോ ? അവസാനമായി എന്നാണ് നിങ്ങളെല്ലാവരും ഒരുമിച്ചു കൂടിയത് ?"

ഈ ചോദ്യം കൂടി കേട്ടതോടെ പത്രപ്രവർത്തകൻ ആകെ വിവശനായി. അയാളുടെ നെറ്റിയിൽ വിയർപ്പു തുള്ളികൾ ഉരുണ്ടു കൂടി. സന്യാസിയാണ് പത്രപ്രവർത്തകനെ അഭിമുഖം നടത്തുന്നത് എന്നപോലെയായി കാര്യങ്ങൾ. ഒരു ദീർഘനിശ്വാസത്തോടെ പത്രപ്രവർത്തകൻ മറുപടി പറഞ്ഞു :

"രണ്ടു വർഷം മുമ്പുളള ക്രിസ്തുമസ്സിനാണ് ഞങ്ങളെല്ലാവരും ഒരുമിച്ചത്. "

സന്യാസി വീണ്ടും ചോദിച്ചു :

"എത്ര ദിവസങ്ങൾ നിങ്ങളെല്ലാവരും കൂടി ഒരുമിച്ചു താമസിച്ചു ?"

നെറ്റിയിലെ വിയർപ്പ് തുടച്ചു കൊണ്ട് പത്രപ്രവർത്തകൻ പറഞ്ഞു :

" മൂന്നു ദിവസം..."

സന്യാസി :
"അന്ന് അച്ഛന്റെ അരികത്തിരുന്ന് എത്ര നേരം സംസാരിച്ചു?"

"സ്നേഹം എന്നത് രണ്ട് ഹൃദയങ്ങൾ തമ്മിലുള്ള ഒരു പാലമാണ്, അത് പരസ്പരം പിന്തുണയ്ക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു." - റൂമി

സന്യാസിയുടെ ചോദ്യങ്ങൾ പത്രപ്രവർത്തകന്റെ ഹൃദയത്തിൽ കൊള്ളുന്നുണ്ടായിരുന്നു. അയാൾക്ക് മറുപടിയൊന്നും പറയാൻ കഴിഞ്ഞില്ല. ആകെ അസ്വസ്ഥനായി തലയും താഴ്ത്തി കയ്യിലിരുന്ന പേപ്പറിൽ അയാൾ എന്തൊക്കെയോ കുത്തിക്കുറിച്ചു കൊണ്ടിരുന്നു.

സന്യാസി തുടർന്നു :

"നിങ്ങൾ അച്ഛനോടൊപ്പം ഭക്ഷണം കഴിച്ചോ ? അച്ഛന്റെ സുഖവിവരങ്ങൾ അന്വേഷിച്ചോ? അമ്മയുടെ മരണത്തെ തുടർന്ന് അച്ഛന്റെ ജീവിതം എങ്ങനെയാണ് കഴിഞ്ഞു പോകുന്നത് എന്ന് ചോദിച്ചോ ?"

പത്രപ്രവർത്തകന്റെ കണ്ണു നിറഞ്ഞു. അയാളുടെ കൈയ്യിൽ പിടിച്ചു കൊണ്ട് സന്യാസി പറഞ്ഞു :

"താങ്കൾ അസ്വസ്ഥനാകുകയോ സങ്കടപ്പെടുകയോ വേണ്ട.
എന്റെ ചോദ്യങ്ങൾ താങ്കളെ വിഷമിപ്പിച്ചുവെങ്കിൽ എന്നോട് ക്ഷമിക്കൂ ... 

ബന്ധം (contact) , അടുപ്പം (connection) എന്നിവയെക്കുറിച്ചുളള താങ്കളുടെ ചോദ്യത്തിന്  ഉത്തരം നല്കാൻ വേണ്ടിയാണ് ഞാൻ ഈ ചോദ്യങ്ങൾ ചോദിച്ചത്...

താങ്കളുടെ അച്ഛനുമായി താങ്കൾക്ക്  *ബന്ധം*  ഉണ്ട്... പക്ഷേ അദ്ദേഹവുമായി താങ്കൾക്ക് *അടുപ്പം* ഇല്ല.  ഹൃദയങ്ങൾ തമ്മിലുള്ള അടുപ്പമാണ് ബന്ധങ്ങളുടെ കാതൽ. ഒരുമിച്ച് ഇത്തിരി നേരം ചെലവഴിക്കാനും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാനും മുഖത്തു നോക്കി സംസാരിക്കാനും പരസ്പരമുള്ള സ്നേഹവും വിശ്വാസവും പ്രകടിപ്പിക്കാനും നേരം കണ്ടെത്തുമ്പോൾ അവിടെ വ്യക്തികൾ തമ്മിൽ അടുപ്പം സംജാതമാകുന്നു. 
താങ്കളും സഹോദരങ്ങളും തമ്മിൽ ബന്ധം ഉണ്ട്; പക്ഷേ നിങ്ങൾ തമ്മിൽ അടുപ്പം ഇല്ല..." 

"സ്നേഹം എന്നത് രണ്ട് ഹൃദയങ്ങൾക്കിടയിലുള്ള ഒരു ബന്ധമാണ്, അത് അവരെ ഒന്നായി ചേർക്കുന്നു, പക്ഷേ അവരെ ഒരിക്കലും പിരിച്ചുവിടുന്നില്ല" - ജോൺ ലെനൻ.

നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് പത്രപ്രവർത്തകൻ പറഞ്ഞു:

"വളരെ വിലയേറിയ ഒരു ജീവിതപാഠം പഠിപ്പിച്ചു തന്നതിന് അങ്ങേയ്ക്ക് നന്ദി!"

ചെറിയ ചില ചോദ്യങ്ങളിലൂടെ വലിയൊരു കാര്യം വിശദമാക്കിയ ആ സന്യാസി സ്വാമി വിവേകാനന്ദൻ ആയിരുന്നു.

"സ്നേഹം എന്നത് ഹൃദയത്തിൽ നിന്ന് ഉത്ഭവിക്കുന്ന ഒരു അഗ്നിജ്വാലയാണ്, അത് നമ്മെ മറ്റുള്ളവരുമായി ബന്ധിപ്പിക്കുകയും അവരുടെ ജീവിതത്തിൽ പ്രകാശം വിതറുകയും ചെയ്യുന്നു." - സ്വാമി വിവേകാനന്ദൻ

ഈ സംഭവകഥക്ക് ഇന്ന് ഏറെ പ്രസക്തിയുണ്ട്. ഇന്ന് എല്ലാവർക്കും ധാരാളം contacts ഉണ്ട്. പക്ഷേ connection ഇല്ല.    പരസ്പരമുള്ള ആശയവിനിമയവും സംസാരവും കുറഞ്ഞു. എല്ലാവരും അവരവരുടെ ലോകത്തിൽ കഴിഞ്ഞു കൂടുന്നു.

"ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നത് ചെറിയ കാര്യങ്ങളിലൂടെയാണ്, പക്ഷേ അവ നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കും." - മദർ തെരേസ

ബന്ധങ്ങൾ വെറും contacts മാത്രമായി ഒതുങ്ങാതെ അവ ഹൃദയങ്ങൾ തമ്മിലുള്ള അടുപ്പമായി വളർത്തിയെടുക്കാൻ നാം ശ്രമിക്കേണ്ടതുണ്ട്. പരസ്പരം സ്നേഹിച്ചും കരുതൽ നല്കിയും ഒത്തൊരുമിക്കാൻ സമയം കണ്ടെത്തിയും ജീവിച്ചാൽ നമ്മുടെ ജീവിതവും ഈ സമൂഹവും സ്വർഗ്ഗതുല്യമായി മാറും.

"ഒരുമിച്ച് ചിരിക്കുകയും കരയുകയും ചെയ്യുന്നവർ തമ്മിലുള്ള ബന്ധം ഏറ്റവും ശക്തമാണ്." - ഫ്രാൻസിസ് ഓഫ് അസീസി

ഇന്ന് നമ്മുടെ ലോകം

ഇന്ന് നമുക്ക് ധാരാളം സുഹൃത്തുക്കളും ബന്ധുക്കളും ഉണ്ട്. പക്ഷേ, അവരോടൊപ്പം നമുക്ക് എത്രത്തോളം അടുപ്പം ഉണ്ട്? നമ്മുടെ ഫോണുകളിൽ മുഴുകി, സോഷ്യൽ മീഡിയയിൽ ലോകം കണ്ടെത്തി നാം പലപ്പോഴും യഥാർത്ഥ ലോകത്തെ അവഗണിക്കുന്നു.

"ബന്ധം എന്നത് ഹൃദയങ്ങളുടെ കാതലാണ്. ഹൃദയങ്ങൾ തമ്മിലുള്ള അടുപ്പമാണ് ബന്ധങ്ങളുടെ കാതൽ." - സ്വാമി വിവേകാനന്ദൻ

മാറ്റത്തിനുള്ള വാതിൽ

ബന്ധങ്ങൾ വെറും സമ്പർക്കങ്ങളായി ഒതുങ്ങാതെ അവ ഹൃദയങ്ങൾ തമ്മിലുള്ള അടുപ്പമായി വളർത്തിയെടുക്കാൻ നാം ശ്രമിക്കണം. നമ്മുടെ പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാനും അവരുടെ ജീവിതത്തിൽ പങ്കാളികളാകാനും നാം ശ്രമിക്കണം. സ്നേഹം, കരുതൽ, പിന്തുണ എന്നിവ നൽകി നമ്മുടെ ബന്ധങ്ങളെ ശക്തിപ്പെടുത്താം.

സ്നേഹത്തിന്റെ വഴി

സ്നേഹം, അനുകമ്പ, ക്ഷമ എന്നിവയാണ് അടുപ്പം വളർത്താനുള്ള വഴി. നമ്മുടെ പ്രിയപ്പെട്ടവരെ ശ്രദ്ധിക്കുകയും അവരുടെ വികാരങ്ങൾക്ക് വില നൽകുകയും ചെയ്യുക. അവരുടെ സന്തോഷത്തിൽ സന്തോഷിക്കുകയും ദുഃഖത്തിൽ துണയായി നിൽക്കുകയും ചെയ്യുക.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...