Trending

ശുഭ ചിന്തകൾ : ഭാരം കുറച്ച്, യാത്ര സുഗമമാക്കൂ!

 

നായാട്ടിനിടയിൽ ഒരു അരുവിയുടെ തീരത്ത് വിശ്രമിക്കുകയായിരുന്ന രാജാവ് നല്ല പ്രായാധിക്യമുള്ള ഒരാൾ തലയിൽ ഒരു വലിയ കെട്ട് വിറകും ചുമന്നുകൊണ്ട് വരുന്നത് കണ്ടു. രാജാവിന്റെ മുന്നിലുള്ള അരുവി സാമാന്യം വീതിയുള്ളതായിരുന്നു. വിറകുകെട്ടും കൊണ്ട് വന്നയാൾ ഒരു അഭ്യാസിയുടെ മെയ് വഴക്കത്തോടെ അരുവി ചാടിക്കടന്നു. രാജാവിന് അത്ഭുതമായി.

രാജാവ് അയാളോട് വിളിച്ചു പറഞ്ഞു:

"നിങ്ങളുടെ അഭ്യാസം എനിക്കേറെ ഇഷ്ടപ്പെട്ടു. ഒരിക്കൽ കൂടെ ഈ അരുവി ചാടിക്കടക്കാമോ? ഞാൻ നിങ്ങൾക്ക് സമ്മാനമായി ഒരു കിഴി സ്വർണനാണയങ്ങൾ തരാം."

പ്രതീക്ഷയുടെ  ഭാരം

വൃദ്ധൻ വീണ്ടും വിറകുകെട്ടുമായി അരുവി ചാടിക്കടക്കാനൊരുങ്ങി. പക്ഷേ ഇത്തവണ അയാൾക്ക് ചാടിക്കടക്കാനായില്ല. പരാജയപ്പെട്ടു വീണ്ടും ശ്രമിച്ചെങ്കിലും പിന്നെയും പരാജയപ്പെട്ടു. രാജാവിന് അത്ഭുതമായി. രാജാവ് ചോദിച്ചു:

"നിങ്ങൾ ആദ്യം എത്ര നിസ്സാരമായിട്ടാണ് ഈ അരുവി ചാടിക്കടന്നത്! ഇപ്പോഴിതെന്തു പറ്റി?"

അപ്പോൾ വൃദ്ധൻ ഒരു ചെറു ചിരിയോടെ പറഞ്ഞു:

"രാജൻ, ആദ്യം ഞാൻ അരുവി ചാടിക്കടക്കുമ്പോൾ എന്റെ തലയിൽ ഈ വിറകുകെട്ടിന്റെ ഭാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാലിപ്പോൾ എന്റെ തലയിൽ അങ്ങ് എനിക്ക് വാഗ്ദാനം ചെയ്ത ആ പണക്കിഴിയുടെ ഭാരം കൂടി ഉണ്ടായിരുന്നു."

ജീവിതത്തിലെ ഭാരങ്ങൾ

അറിഞ്ഞോ അറിയാതെയോ ഇതുപോലെയുള്ള അബദ്ധങ്ങൾ നമ്മുടെ ജീവിതത്തിലും സംഭവിക്കാറുണ്ട്. നാം നമ്മുടെ മനസ്സിലേക്ക് അനവധി ഭാരങ്ങൾ കയറ്റിവെക്കുന്നതുകൊണ്ട് നമ്മുക്ക് പലപ്പോഴും ലളിതമായ കാര്യങ്ങൾപ്പോലും വേണ്ടത്ര നന്നായി ചെയ്യാൻ സാധിക്കാതെ വരാറുണ്ട്.

അമിതമായ മാനസിക ഭാരങ്ങൾ നമ്മുടെ ഏകാഗ്രതയെ നശിപ്പിച്ചേക്കാം. പ്രലോഭനങ്ങളും അങ്ങിനെ തന്നെ. ജീവിതയാത്രയിലെ പ്രതിബന്ധങ്ങൾ ചാടിക്കടക്കാൻ ഏകാഗ്രതയോടെയുള്ള പ്രവർത്തനമാണ് ആവശ്യം. അനാവശ്യ ചിന്തകൾ ഒഴിവാക്കി മനസ്സിന്റെ ഭാരം കുറച്ച് ജീവിത യാത്ര സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ ഏവർക്കും സാധിക്കട്ടെ!

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...