അവര്‍ രണ്ടുപേരും ഒരേ സ്ഥാപനത്തിലാണ് പഠിച്ചിറങ്ങിയത്. ഇന്റര്‍വ്യൂവും ഒരേ സ്ഥാപനത്തിലായിരുന്നു. ഇന്റര്‍വ്യൂ തുടങ്ങുന്നതിന് മുമ്പ് ഭക്ഷണം കഴിക്കാമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഭക്ഷണശേഷം അവരെ ഡയറടര്‍ ബോര്‍ഡ്‌റൂമിലേക്ക് വിളിച്ചു. എന്നിട്ട് അവരില്‍ ഒരാളോട് പറഞ്ഞു.
നിങ്ങള്‍ക്ക് നാളെമുതല്‍ ഇവിടെ ജോലിക്ക് പ്രവേശിക്കാം. മറ്റേയാളോട് പറഞ്ഞു: നമുക്ക് മറ്റൊരിക്കല്‍ നോക്കാം. ഇത് കേട്ട് അയാള്‍ ഡയറക്ടറോട് ചോദിച്ചു: താങ്കള്‍ എന്നോട് പഠിച്ച വിഷങ്ങളെക്കുറിച്ചോ ഒന്നും ചോദിച്ചതേയില്ലല്ലോ.. പിന്നെ എങ്ങിനെയാണ് എന്നെ ഒഴിവാക്കുകയും സുഹൃത്തിനെ ജോലിക്കെടുക്കുകയും ചെയ്തത്.
"നമ്മൾ മറ്റുള്ളവരെ എങ്ങനെ പരിഗണിക്കുന്നു എന്നതിലൂടെയാണ് നമ്മുടെ യഥാർത്ഥ സ്വഭാവം വെളിപ്പെടുന്നത്." - മഹാത്മാഗാന്ധി
ഡയറക്ടര്‍ പറഞ്ഞു: ഭക്ഷണം കഴിക്കുന്നതിനിടെ താങ്കള്‍ എന്നോടും വിളമ്പുകാരനോടും സംസാരിച്ചത് രണ്ടുവിധത്തിലായിരുന്നു. എന്നോട് ആദരവോടെയും വിളമ്പുകാരനോട് ധാര്‍ഷ്ട്യത്തോടെയും. അധികാരത്തെ ബഹുമാനിക്കുന്നവരെയല്ല, ആളുകളെ ബഹുമാനിക്കുന്നവരെയാണ് എനിക്കാവശ്യം.
"നിങ്ങൾക്ക് ലഭിക്കാൻ ആഗ്രഹിക്കുന്ന ബഹുമാനം മറ്റുള്ളവർക്ക് നൽകുക." - ഖലീൽ ജിബ്രാൻ
ആദരവ് രണ്ടുതരമുണ്ട്. ആളും അര്‍ത്ഥവും നോക്കിയുളള ആദരവും. എല്ലാവരോടുമുള്ള ആദരവും. എല്ലാവരേയും ആദരവോടെ കാണുന്നവരില്‍ പ്രകടമാകുന്നത് ആദരിക്കപ്പെടുന്നവരുടെ അര്‍ഹതയല്ല, ആദരിക്കുന്നവന്റെ മനസ്സാണ്. എന്നാല്‍ ചിലരാകട്ടെ ആളുകളെയല്ല ബഹുമാനിക്കുന്നത്. അവരുടെ പണത്തേയും അധികാരത്തേയുമാണ് പരിഗണിക്കുക.
നമ്മൾ എല്ലാവരും ഒരേപോലെയാണെന്ന് ഓർക്കുക. നമ്മൾ എല്ലാവർക്കും അന്തസ്സും ബഹുമാനവും അർഹതയുണ്ട്." - മായാ യെലോലി
ആദരവ് പ്രകടിപ്പിക്കുന്നത്:
- മറ്റുള്ളവരോട് നല്ല ഭാഷയിൽ സംസാരിക്കുക.
- അവരുടെ അഭിപ്രായങ്ങളെ മാനിക്കുക
- അവരെ സഹായിക്കാൻ തയ്യാറാകുക.
- അവരുടെ വികാരങ്ങളെ ബഹുമാനിക്കുക
"ആദരവ് എന്നത് സ്നേഹത്തിന്റെ ഭാഷയാണ്." - റോബർട്ട് ഗ്രീൻ
എല്ലാവരോടും ആദരവ് കാണിക്കുന്നതിന്റെ ഗുണങ്ങൾ:
- നല്ല ബന്ധങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്നു.
- സമൂഹത്തിൽ നന്മയുടെ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കുന്നു.
- നമ്മുടെ മനസ്സിന് സന്തോഷം നൽകുന്നു.
ആര്‍ക്കും എല്ലാവരോടും ഒരുപോലെ ഇടപെടാനാകില്ല, പക്ഷേ, ബഹുമാനിക്കാനാകും.. അതാണ് നമ്മിലെ മനുഷ്യത്വത്തിന്റെ അളവുകോല്‍..
നമുക്ക് എല്ലാവരേയും ആദരിക്കാന്‍ ശീലിക്കാം. - ശുഭദിനം നേരുന്നു .
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
GOOD DAY