Trending

ശുഭ ചിന്ത- നമ്മുടെ ധാരണയും യാഥാർത്ഥ്യവും



ഒരിക്കല്‍ ഒരു കര്‍ഷകന്റെ കുതിര ദൂരേക്ക് ഓടിപ്പോയി. അന്ന് വൈകുന്നേരം അയല്‍വാസികളെല്ലാം വന്ന് സംഭവത്തില്‍ പരിതപിക്കാന്‍ തുടങ്ങി. ' കുതിര ഓടിപ്പോയതില്‍ തങ്ങള്‍ക്കും ദുഃഖമുണ്ട്. എന്തൊരു ദൗര്‍ഭാഗ്യമാണിത്' അപ്പോള്‍ കര്‍ഷകന്‍ പറഞ്ഞു; 'ആയിരിക്കാം'

എന്നാല്‍ പിറ്റേ ദിവസം കുതിര മറ്റു ഏഴ് കാട്ടുകുതിരകളോടൊപ്പം മടങ്ങിയെത്തി. അന്നും ആളുകള്‍ കൂടി, ' എങ്ങനെയൊക്കെയാണ് സംഭവങ്ങള്‍ മാറിയത്, നിങ്ങള്‍ക്കിപ്പോള്‍ എട്ട് കുതിരകളായി. എന്തൊരു ഭാഗ്യമാണിത്', അപ്പോഴും കര്‍ഷകന്‍ പറഞ്ഞു; 'ആയിരിക്കാം'.

അടുത്ത ദിവസം ഒരു കാട്ടുകുതിരയുടെ പുറത്ത് കയറുന്നതിനിടെ കര്‍ഷകന്റെ മകന്‍ തെറിച്ചു വീഴുകയും കാല്‍ ഒടിയുകയും ചെയ്തു. അപ്പോള്‍ അയല്‍ക്കാര്‍ പറഞ്ഞു; ' ഇത് വളരെ കഷ്ടമായിപ്പോയി'. അപ്പോള്‍ കര്‍ഷകന്‍ പ്രതികരിച്ചത് 'ആയിരിക്കാം' എന്നു മാത്രമാണ്.

അതിനടുത്ത ദിവസം യുവാക്കളെ നിര്‍ബന്ധിത സൈനിക സേവനത്തിന് കൊണ്ടുപോകുന്നതിനായി പട്ടാള ഉദ്യോഗസ്ഥര്‍ അവിടെയെത്തി. കാലൊടിഞ്ഞു കിടക്കുന്നതിനാല്‍ കര്‍ഷകന്റെ മകനെ അവര്‍ കൊണ്ടു പോയില്ല. വീണ്ടും അയല്‍ക്കാരെല്ലാം ചുറ്റുംകൂടി, 'അത് വളരെ നന്നായി' എന്ന് അഭിപ്രായപ്പെട്ടു. അപ്പോഴും കര്‍ഷകന്‍ പറഞ്ഞത്; 'ആയിരിക്കാം' എന്നു മാത്രമാണ്.```

നമ്മുടെ ജീവിതത്തിലെ എല്ലാ സംഭവങ്ങളും സാഹചര്യങ്ങളും നിഷ്പക്ഷമാണ്. അവയെ നല്ലത്, മോശം എന്ന മുന്‍ധാരണയോടെ സമീപിക്കരുത്. ഓരോന്നിനോടുമുള്ള നമ്മുടെ കാഴ്ചപ്പാടിനനുസരിച്ചാണ് നല്ലതാണോ മോശമാണോ എന്ന അര്‍ത്ഥം നാം കല്‍പ്പിച്ചു നല്‍കുന്നത്.

ഒരു സംഭവത്തിന് നാം നെഗറ്റീവ് ലേബല്‍ നല്‍കുമ്പോള്‍ നമ്മുടെ തന്നെ ബോധം നമുക്ക് നല്‍കുന്നത് വേദനയാണ്. കര്‍ഷകന്റെ കഥ വരച്ചുകാട്ടുന്നതു പോലെ, നമ്മുടെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളെ നെഗറ്റീവ് കാഴ്ചപ്പാടോടെ നോക്കാതിരിക്കുന്നതാണ് ബുദ്ധി.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...