Trending

പത്മശ്രീ അലി: ഒരു ജീവിതം, ഒരു പ്രചോദനം

അലിയുടെ കുട്ടിക്കാലം കടലിനൊപ്പമായിരുന്നു. കടലായിരുന്നു അവന്റെ പ്രിയപ്പെട്ട കളിസ്ഥലം.  ലക്ഷദ്വീപില്‍ വേണ്ടത്ര പഠനസൗകര്യമില്ലാതിരുന്നത് കൊണ്ട് അച്ഛന്‍ അലിയെ കണ്ണൂരിലുള്ളൊരു സ്‌കൂളില്‍ ചേര്‍ത്തു. പക്ഷേ,അറിവിന് വേണ്ടിയല്ല, ജോലിക്ക് വേണ്ടിയാണ് അവിടത്തെ പഠനമെന്ന് പറഞ്ഞ് അലി സ്‌കൂളില്‍ നിന്നും തിരികെ പോന്നു. പിന്നീടങ്ങോട്ടുളള അലിയുടെ ജീവിതം അറിവ് തേടിയുള്ള ഒരു പ്രയാണമായിരുന്നു.

സ്‌കൂളില്‍ പോകാതെ പ്രകൃതിയില്‍ നിന്നും അറിവ് തേടി, അറിവ് നേടി.  അങ്ങനെ തന്റെ പതിനെട്ടാമത്തെ വയസ്സില്‍ അലി അധ്യാപകനായി മാറി. ശേഷം ദ്വീപിലെ ഇന്ത്യന്‍ സര്‍ക്കാരിന്റെ ചീഫ് സിവില്‍ ഉദ്യോഗസ്ഥനായി.  പക്ഷേ, കടലിനോടും കടലിലെ ജീവികളോടുമുളള ഇഷ്ടമാണ് അലിയെ തമിഴ്നാട്ടിലെ സെട്രല്‍ മറൈന്‍ ഫിഷറീസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിക്കുന്നത്.  

മനുഷ്യന്‍ അതുവരെ കണ്ടിട്ടില്ലാത്ത ധാരാളം കടല്‍ ജീവികളേയും മീനുകളേയും അലി കണ്ടെത്തി. ഈ കണ്ടെത്തലിനുള്ള ആദരസൂചകരമായി അലി കണ്ടെത്തിയ ഒരു മീനിന് അബുദഫ്ദഫ് മണിഫാനി എന്ന അലിയുടെ പേര് തന്നെ നല്‍കി. അറിവ് തേടിയുളള അലിയുടെ പ്രയാണം തുടര്‍ന്നുകൊണ്ടേയിരുന്നു. 

അനന്തമായ സാധ്യതകളുടെ കടല്‍തീരത്ത് കളിച്ചുവളര്‍ന്ന അലി ഒരുപാട് വിഷയങ്ങളില്‍ കടല്‍പോലെ ആഴമേറിയ അറിവ് നേടി. നിരവധി യൂണിവേഴ്‌സിറ്റികളില്‍ അലിയുടെ പ്രബന്ധങ്ങള്‍ പഠനവിഷമായി. അങ്ങനെ 2021 ല്‍ രാജ്യം പത്മശ്രീ നല്‍കി അലിയെ ആദരിച്ചു.

ഈ ജീവിതം നമുക്ക് മുന്നില്‍ കടലിലേക്കെന്ന പോലെ തുറക്കുന്ന ഒരു വാതായനമുണ്ട്.. അവിടെ നിന്നു നോക്കിയാല്‍ നമുക്ക് ഇത് മനസ്സിലാകും.. അതെ കഴിവിന് പരിധിയില്ല.. അവധിയേയുള്ളൂ.. കഴിവിന്റെ പരമാവധിയെന്നാല്‍ നമ്മുടെ കഴിവിന് നാം തന്നെ കല്‍പിക്കുന്ന പരമമായ അവധി... -

ശുഭദിനം

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...