Trending

AIIMS ൽ ബി.എസ്.സി, എം.എസ്.സി പ്രവേശനം; രജിസ്ട്രേഷൻ നടപടികൾ നാളെ വരെ



ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെയും (എയിംസ്) എയിംസിന്റെ മറ്റ് കേന്ദ്രങ്ങളിലെയും ബി.എസ്.സി, എം.എസ്.സി കോഴ്സുകളിലെ 2024-ലെ പ്രവേശന പരീക്ഷകൾക്കുള്ള ബേസിക് രജിസ്ട്രേഷൻ പ്രോഗ്രാമുകളായ  ബി.എസ്.സി (ഓണേഴ്‌സ്) നഴ്‌സിങ്, ബി.എസ്.സി. നഴ്സിങ് (പോസ്റ്റ് ബേസിക്), ബി.എസ്.സി. പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക്  ഏപ്രിൽ 5 (നാളെ) വൈകീട്ട് അഞ്ചിനകം ബേസിക് രജിസ്ട്രേഷൻ പൂർത്തിയാക്കണം.

എല്ലാ കോഴ്സുകൾക്കും രണ്ടുഘട്ടങ്ങളിലായി അപേക്ഷ പൂർത്തിയാക്കണം.


‼️ ബേസിക് രജിസ്ട്രേഷൻ: 👇🏻
▪️ആദ്യ ഘട്ടം, ബേസിക് രജിസ്ട്രേഷനാണ്. ഏതെങ്കിലും പ്രോഗ്രാമിൽ താൽപര്യമുള്ളവർ ഏപ്രിൽ അഞ്ചിന് വൈകീട്ട് അഞ്ചിനകം👇🏻
 aiimsexams.ac.in വഴി ബേസിക് രജിസ്ട്രേഷൻ പൂർത്തിയാക്കണം.

▪️ ഫൈനൽ രജിസ്ട്രേഷൻ
ബേസിക് രജിസ്ട്രേഷൻ സ്വീകരിക്കപ്പെട്ടവർക്ക് ഫൈനൽ രജിസ്ട്രേഷൻ കോഡ് രൂപപ്പെടുത്താനും തുടർന്ന് അപേക്ഷ ഫീസടയ്ക്കാനും പരീക്ഷ കേന്ദ്രം തെരഞ്ഞെടുക്കാനും മാർച്ച് 12 മുതൽ ഏപ്രിൽ 12ന് വൈകീട്ട് അഞ്ചുവരെ സൗകര്യമുണ്ടായിരിക്കും.

ന്യൂഡൽഹിയിലെ എയിംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ബി.എസ്‌സി. (ഓണേഴ്സ്) നഴ്‌സിങ്, ബി.എസ്‌സി. (പാരാ മെഡിക്കൽ) കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷകൾ 2024  ജൂൺ എട്ടിനും 22 നും നടക്കും.  

ബിഎസ്‌സി പാരാമെഡിക്കൽ, ബിഎസ്‌സി നഴ്‌സിംഗ് പോസ്റ്റ് ബേസിക്, എംഎസ്‌സി നഴ്‌സിംഗ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്‌ഠിത പ്രവേശന പരീക്ഷയാണ് എയിംസ് പാരാമെഡിക്കൽ പരീക്ഷ. 
AIIMS പാരാമെഡിക്കൽ പരീക്ഷയ്ക്ക് യോഗ്യത നേടുന്നതിന്, ഉദ്യോഗാർത്ഥികൾക്ക്  
  • 10+2 പരീക്ഷകളിൽ 50- 55% മാർക്ക് (ജനറൽ/EWS/OBC)/45-50% മാർക്ക് (SC/ST) ആവശ്യമാണ് .ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി / മാത്സ് എന്നിവ നിർബന്ധിത വിഷയങ്ങളായി പഠിച്ചിരിക്കണം 
  • AIIMS പാരാമെഡിക്കൽ പരീക്ഷ 90 മിനിറ്റ് ദൈർഘ്യമുള്ളതും 90 MCQ-കൾ അടങ്ങുന്നതുമാണ്. 
  • രജിസ്ട്രേഷൻ ഫീസ് INR 2,000 (ജനറൽ, OBC), INR 1,600 (SC/ST/EWS). 
  • ശരാശരി പ്രോഗ്രാം ഫീസ് പ്രതിവർഷം INR 1,000 നും 1,700 നും ഇടയിലാണ്.  

ഹൈലൈറ്റുകൾ
  • ബി.എസ്‌സി. (ഓണേഴ്സ്) നഴ്‌സിങ് പ്രവേശന  പരീക്ഷ: 
  • പെൺകുട്ടികൾക്ക് മാത്രം
  • 17 എയിംസ് കേന്ദ്രങ്ങളിലായി 1231 സീറ്റുകൾ
  • ബി.എസ്‌സി. (പാരാ മെഡിക്കൽ) കോഴ്‌സുകൾ: 511 സീറ്റുകൾ

പ്രധാന തിയതികൾ
  • അപേക്ഷ സമർപ്പണം: ഏപ്രിൽ 12 വരെ (ഓൺലൈൻ)
  • ബേസിക് രജിസ്ട്രേഷൻ: ഏപ്രിൽ 4 (പാരാമെഡിക്കൽ കോഴ്‌സുകൾ)
  • ഹാൾ ടിക്കറ്റ് ഡൗൺലോഡ്:
  • ബി.എസ്‌സി. (ഓണേഴ്സ്) നഴ്‌സിങ്, ബി.എസ്‌സി. (പാരാ മെഡിക്കൽ) - മേയ് 31
  • ബി.എസ്‌സി. നഴ്‌സിങ് (പോസ്റ്റ് ബേസിക്) - ജൂൺ 14
  • പ്രവേശന പരീക്ഷ:
  • ബി.എസ്‌സി. (ഓണേഴ്സ്) നഴ്‌സിങ്, ബി.എസ്‌സി. (പാരാ മെഡിക്കൽ) - ജൂൺ 8
  • ബി.എസ്‌സി. നഴ്‌സിങ് (പോസ്റ്റ് ബേസിക്) - ജൂൺ 22

കോഴ്‌സുകൾ
ബി.എസ്‌സി. (ഓണേഴ്സ്) നഴ്‌സിങ്
  • പെൺകുട്ടികൾക്ക് മാത്രം
  • പ്രവേശന പരീക്ഷ - ജൂൺ എട്ട്, 22 
ബി.എസ്‌സി. (പാരാ മെഡിക്കൽ) 
  • പ്രവേശന പരീക്ഷ - ജൂൺ 15
ബി.എസ്‌സി. നഴ്‌സിങ് (പോസ്റ്റ് ബേസിക്) 
  • ജനറൽ നഴ്‌സിംഗ് ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം 
  • പ്രവേശന പരീക്ഷ - ജൂൺ 22

പ്രവേശ യോഗ്യത
ബി.എസ്‌സി. (ഓണേഴ്സ്) നഴ്‌സിങ്: 
  • ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ പഠിച്ചു പ്ലസ് ടു പരീക്ഷയിൽ 35% മാർക്ക് (പട്ടിക വിഭാഗം - 50%) നേടിയവർക്ക് അപേക്ഷിക്കാം.

ബി.എസ്‌സി. (പാരാ മെഡിക്കൽ) കോഴ്‌സുകൾ: 
  • ഫിസിക്സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കിൽ ബയോടെക്നോളജി എന്നിവയിലൊന്ന് പഠിച്ചു പ്ലസ് ടു പരീക്ഷയിൽ 50% മാർക്ക് (പട്ടിക വിഭാഗം - 45%) നേടിയവർക്ക് അപേക്ഷിക്കാം.

ബി.എസ്‌സി. നഴ്‌സിങ് (പോസ്റ്റ് ബേസിക്): 
  • പ്ലസ് ടു കൂടാതെ ജനറൽ നഴ്‌സിങ് ആൻഡ് മിഡ്വൈഫറി ഡിപ്ലോമയും രജിസ്ട്രേഡ് നഴ്‌സായി പ്രവർത്തിക്കുന്നതിനുള്ള സർട്ടിഫിക്കറ്റും ഉള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷിക്കുന്നതെങ്ങനെ
എയിംസ്   പരീക്ഷ 2024 എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക്  എയിംസിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.aiimsexams.ac.in/ ൽ ഓൺലൈനായി  അപേക്ഷിക്കാം  . 
  • രജിസ്ട്രേഷൻ പ്രക്രിയയിൽ  4 ഘട്ടങ്ങളുണ്ട്. - ബേസിക് രജിസ്ട്രേഷൻ, രേഖകൾ അപ്ലോഡ് ചെയ്യൽ, കോഡ് സൃഷ്ടിക്കൽ, അന്തിമ രജിസ്ട്രേഷൻ 
  • ഏപ്രിൽ 12 വരെ ഓൺലൈനിൽ ബേസിക് രജിസ്ട്രേഷൻ നടത്തണം. 

Prospectus: Click Here
Registration : ClickHere

കൂടുതൽ വിവരങ്ങൾക്ക്
  •  011-26741234 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...