Trending

സിബിഎസ്ഇ സ്കൂളുകളിൽ പഠന രീതി മാറുന്നു... പുതിയ മാറ്റങ്ങൾ അറിയാം

 

കേന്ദ്രസർക്കാർ ആവിഷ്കരിച്ച ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സിബിഎസ്ഇ സ്കൂളുകളിൽ പുതിയ ക്രെഡിറ്റ് സംവിധാനം നടപ്പിലാക്കുകയാണ്. 6,9,11 ക്ലാസുകളിൽ ഇതു നടപ്പാക്കാൻ താൽപര്യമുള്ള സ്കൂളുകളിൽനിന്ന് സിബിഎസ്ഇ അപേക്ഷ ക്ഷണിച്ചു.

എന്താണ് പുതിയ ക്രെഡിറ്റ് സംവിധാനം?
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച ഒരു പുതിയ പഠന സംവിധാനമാണിത്. 
പരമ്പരാഗത രീതിയനുസരിച്ച് മാർക്കിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർഥികളുടെ പഠന നേട്ടം വിലയിരുത്തിയിരുന്നത്. എന്നാൽ പുതിയ ക്രെഡിറ്റ് സംവിധാനത്തിൽ, ഒരു നിശ്ചിത സമയം (മണിക്കൂർ) ക്ലാസിൽ പങ്കെടുക്കുകയോ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്നതിലൂടെ വിദ്യാർഥികൾക്ക് ക്രെഡിറ്റ് ലഭിക്കും. 
ഓരോ ക്ലാസിനും വിജയം നേടുന്നതിന് ആവശ്യമായ നിശ്ചിത ക്രെഡിറ്റ് പൂർത്തീകരിക്കേണ്ടതുണ്ട്.  
ക്ലാസ് മുറിയിലെ പഠനത്തിനു പുറമെ, കായിക പ്രവർത്തനങ്ങൾ, കലാപരിപാടികൾ, ഇന്റേൺഷിപ്പ് എന്നിവ പോലുള്ള പാഠ്യേതര പ്രവർത്തനങ്ങളും ക്രെഡിറ്റായി പരിഗണിക്കപ്പെടും.6, 9, 11 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ക്രെഡിറ്റ് നേടി വിജയിക്കാൻ ഈ സംവിധാനം അനുവദിക്കുന്നു.

പ്രധാന കാര്യങ്ങൾ:
  • തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ 2024-25 അധ്യയന വർഷം മുതൽ നടപ്പാക്കും.
  • 6, 9, 11 ക്ലാസുകളിൽ ലഭ്യമാകും.
  • 40 ക്രെഡിറ്റ് നേടിയാൽ ഒരു ക്ലാസിൽ വിജയിക്കാം.
  • ഒരു ക്രെഡിറ്റിന് 30 മണിക്കൂർ ക്ലാസ്റൂം പഠനം.
  • 75% ഹാജർ നിർബന്ധം (6, 9 ക്ലാസുകളിൽ).
  • 3 ഭാഷ 6-ാം ക്ലാസിൽ, 2 ഭാഷ 9-ാം ക്ലാസിൽ നിർബന്ധം.
  • അധിക വിഷയങ്ങൾ പഠിച്ച് കൂടുതൽ ക്രെഡിറ്റ് നേടാം.
  • ക്ലാസ്മുറിക്കു പുറത്തുള്ള അറിവും ക്രെഡിറ്റായി പരിഗണിക്കും.

പ്രധാന സവിശേഷതകൾ:
  • അക്കാദമിക് വർഷത്തിൽ 1200 മണിക്കൂർ പഠനം: ഒരു ക്ലാസിൽ വിജയിക്കാൻ 40 ക്രെഡിറ്റ് വേണം. ഒരു ക്രെഡിറ്റിന് 30 മണിക്കൂർ ക്ലാസ്റൂം പഠനം.
  • വിഷയങ്ങളുടെ തിരഞ്ഞെടുപ്പ്: 
  • 6ാം ക്ലാസിൽ 3 ഭാഷയും 9ാം ക്ലാസിൽ 2 ഭാഷയും പഠിക്കണം. അ
  • ധിക വിഷയങ്ങൾ പഠിച്ചു കൂടുതൽ ക്രെഡിറ്റ് നേടാം. 
  • യോഗ, എൻസിസി, പെർഫോമിങ് ആർട്സ്, ഹാൻഡ്ക്രാഫ്റ്റ്, ഇന്റേൺഷിപ് എന്നിവയെല്ലാം ക്രെഡിറ്റിന് പരിഗണിക്കും.

ക്രെഡിറ്റ് ബാങ്ക്: 
  • കുട്ടികൾ നേടുന്ന ക്രെഡിറ്റുകൾ അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റിൽ (എബിസി) ലഭ്യമാക്കും. 
  • ഇവ ഏകീകൃത വിദ്യാർഥി നമ്പരായ ആപാറുമായും ഡിജിലോക്കറുമായും ബന്ധിപ്പിക്കും.


ക്ലാസ് തിരിച്ചുള്ള വിശദാംശങ്ങൾ:

6-ാം ക്ലാസ്:
  • 9 വിഷയങ്ങളിൽ നിന്ന് 40 ക്രെഡിറ്റ് നേടണം.
  • 3 ഭാഷകൾ, കണക്ക്, സയൻസ്, സോഷ്യൽ സയൻസ്, ആർട്ട്, ഫിസിക്കൽ എജ്യുക്കേഷൻ, തൊഴിൽവിദ്യാഭ്യാസം/നൈപുണ്യം.

9-ാം ക്ലാസ്:
  • 5 വിഷയങ്ങളിൽ നിന്ന് 54 ക്രെഡിറ്റ് നേടാം.
  • 2 ഭാഷകൾ, കണക്ക്, സയൻസ്, സോഷ്യൽ സയൻസ്.
  • ഫിസിക്കൽ എജ്യുക്കേഷൻ, ആർട്ട് എജ്യുക്കേഷൻ - ഇന്റേണൽ അസസ്മെന്റ്.
  • മൂന്നാം ഭാഷ, നൈപുണ്യശേഷി വിഷയം, മറ്റേതെങ്കിലും വിഷയം - ഓപ്ഷണൽ.

11-ാം ക്ലാസ്:
  • 5 വിഷയങ്ങളിൽ നിന്ന് 40 ക്രെഡിറ്റ് നേടണം.
  • ഒരു ഭാഷ, 4 അടിസ്ഥാന വിഷയങ്ങൾ.
  • ഭാഷ ഉൾപ്പെടെ ഏതെങ്കിലും ഒരു വിഷയം ഓപ്ഷണൽ.
  • ഫിസിക്കൽ എജ്യുക്കേഷൻ, വർക്ക് എക്സ്പീരിയൻസ്, ജനറൽ സ്റ്റഡീസ് - ഇന്റേണൽ അസസ്മെന്റ്.

കൂടുതൽ വിവരങ്ങൾക്ക്:
സിബിഎസ്ഇ വെബ്സൈറ്റ്: https://www.cbse.gov.in/
സിബിഎസ്ഇ സർക്കുലർ: https://cbseacademic.nic.in/circulars.html


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...