Trending

സ്കൂൾ അധ്യാപകരാകാൻ കെ–ടെറ്റ്: ഓൺലൈൻ അപേക്ഷ 26 വരെ


കേരള പൊതുവിദ്യാഭ്യാസ വകുപ്പിലെ അംഗീകൃത സ്കൂളുകളിൽ അധ്യാപകരാകാൻ ആഗ്രഹിക്കുന്നവർക്ക് കെ–ടെറ്റ് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയിൽ വിജയിക്കേണ്ടതുണ്ട്. 2024 ഏപ്രിൽ സെഷന് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 26 വരെയാണ്.

പ്രധാനപ്പെട്ട കാര്യങ്ങൾ:
  • പരീക്ഷ നാല് കാറ്റഗറികളിൽ  
  • ലോവർ പ്രൈമറി
  • അപ്പർ പ്രൈമറി
  • ഹൈസ്കൂൾ
  • യുപി തലം വരെയുള്ള ഭാഷാധ്യാപകർ (അറബിക്, ഹിന്ദി, സംസ്കൃതം, ഉറുദു – യുപി തലം വരെ); സ്പെഷലിസ്റ്റ് (ആർട്ട് ആൻഡ് ക്രാഫ്റ്റ്, കായികം)
  • ഒരു അപേക്ഷയിൽ എത്ര വിഭാഗങ്ങളിലെ പരീക്ഷകളെഴുതാം. ഓരോ വിഭാഗത്തിനും പ്രത്യേകം പരീക്ഷാ ഫീ അടയ്ക്കണം.
  • ഓരോ വിഭാഗത്തിലെയും പരീക്ഷയിൽ 150 മിനിറ്റിൽ 150 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്ക് ഉത്തരം നൽകണം.
  • യോഗ്യതയ്ക്ക്, ടെസ്റ്റിൽ കുറഞ്ഞത് 60% മാർക്ക് നേടണം.
  • അപേക്ഷകർക്കു പ്രായപരിധി നിർദേശിച്ചിട്ടില്ല. എന്നാൽ നിയമനത്തിന് അപേക്ഷിക്കാൻ പ്രായവും അക്കാദമിക യോഗ്യതയും സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിക്കേണ്ടിവരും.
  • ഈ പരീക്ഷയിൽ യോഗ്യത തെളിയിക്കുന്നതു വഴി നേരിട്ട് നിയമനം ലഭിക്കില്ല.
  • ഒരിക്കൽ വിജയിച്ച കാറ്റഗറിയിൽ വീണ്ടും എഴുതാൻ കഴിയില്ല.

ഒരാൾക്ക് എത്ര വിഭാഗങ്ങളിലെ പരീക്ഷകളെഴുതാനും ഒരേ അപേക്ഷയിൽ വ്യക്തമാക്കാം. എന്നാൽ ഓരോ വിഭാഗത്തിനും പ്രത്യേകം ഫീസ് അടയ്ക്കേണ്ടതുണ്ട്.
 
ഏതു വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷ എഴുതാനാണ് താൽപ്പര്യമെന്ന് അപേക്ഷയിൽ വ്യക്തമാക്കണം. ഒന്നിലേറെ ജില്ലകൾ തിരഞ്ഞെടുക്കാൻ സാധ്യമല്ല.

പൊതുവിഭാഗക്കാർക്ക് 500 രൂപയും പട്ടിക/ ഭിന്നശേഷി വിഭാഗക്കാർക്ക് 250 രൂപയും ഫീസാണ്. ഓരോ വിഭാഗത്തിലെയും അപേക്ഷകർക്കുള്ള യോഗ്യത വിശദാംശങ്ങൾ വിജ്ഞാപനത്തിൽ ലഭ്യമാണ്.

സി–ടെറ്റ്, എംഎഡ്, നെറ്റ്, സെറ്റ്, എംഫിൽ, പിഎച്ച്ഡി തുടങ്ങിയ യോഗ്യതകളുള്ളവർക്ക് ടെസ്റ്റെഴുതുന്നതിൽ നിന്നുള്ള ഇളവുകളെക്കുറിച്ച് വിജ്ഞാപനത്തിൽ വിവരമുണ്ട്.

പരീക്ഷാ രീതി
  • ഓരോ വിഭാഗത്തിലെയും പരീക്ഷ 150 മിനിറ്റ് ദൈർഘ്യമുള്ളതായിരിക്കും. 
  • 150 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. ഒഎംആർ രീതിയിലുള്ള ഉത്തരക്കടലാസായിരിക്കും ഉപയോഗിക്കേണ്ടത്. 
  • തെറ്റുത്തരത്തിന് മാർക്ക് കുറയ്ക്കില്ല. 
  • യോഗ്യത നേടാൻ 60% മാർക്ക് നേടണം. പട്ടിക/ പിന്നാക്ക വിഭാഗക്കാർക്ക് 55% മാർക്കും ഭിന്നശേഷി വിഭാഗക്കാർക്ക് 50% മാർക്കും മതിയാകും.

വിഭാഗം തീയതി സമയം
  • കാറ്റഗറി 1 ജൂൺ 22 10–12.30
  • കാറ്റഗറി 2 ജൂൺ 22 2– 4.30
  • കാറ്റഗറി 3 ജൂൺ 23 10–12.30
  • കാറ്റഗറി 4 ജൂൺ 23 2– 4.30
ജൂൺ 3ന് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

അപേക്ഷിക്കുന്ന വിധം:
ഓൺലൈനിൽ https://ktet.kerala.gov.in/ വഴി അപേക്ഷിക്കാം.
ഏപ്രിൽ 26 വരെ അപേക്ഷ സമർപ്പിക്കാം.
പരീക്ഷാ ഫീ ഓൺലൈനായി അടയ്ക്കാം.
അപേക്ഷയുടെ പ്രിന്റ് സൂക്ഷിക്കുക.

സംശയങ്ങൾക്ക്:
  • ഓഫീസ് ഓഫ് ദി കമ്മീഷണർ ഓഫ് ഗവൺമെന്റ് എക്സാമിനേഷൻസ്, പരീക്ഷാ ഭവൻ, പൂജപ്പുര, തിരുവനന്തപുരം– 695012; ഫോൺ: 0471– 2546823
  • ഇമെയിൽ: ktet.helpdesk@gmail.com.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...