കണ്ണൂർ സർവകലാശാലയുടെ വിവിധ പഠന വകുപ്പുകളിലേക്കും സെന്ററുകളിലേക്കും പുതിയ അധ്യയന വർഷത്തിലെ പിജി പ്രോഗ്രാമുകളിലേക്കും മഞ്ചേശ്വരം ക്യാംപസിലെ ത്രിവത്സര എൽഎൽബി പ്രോഗ്രാമിലേക്കും അപേക്ഷ ക്ഷണിച്ചു. 28 പഠന വകുപ്പുകളിലായി 40ൽ പരം പ്രോഗ്രാമുകളിലേക്ക് 30-04-2024 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത:
- ബിരുദധാരികൾ
- മുൻ സെമസ്റ്റർ/ വർഷ പരീക്ഷകളെല്ലാം ജയിച്ച, അവസാന സെമസ്റ്റർ/ വർഷ ബിരുദ പരീക്ഷാഫലം കാത്തിരിക്കുന്നവർ
പ്രവേശനം:
- പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
- പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കും.
- കണ്ണൂർ, തലശ്ശേരി, കാസർകോട്, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
എംബിഎ പ്രോഗ്രാം:
എംബിഎ പ്രോഗ്രാമിലേക്ക് കെമാറ്റ്/ സിമാറ്റ്/ കാറ്റ് സ്കോറിന്റെയും ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവയുടെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
അപേക്ഷാ ഫീസ്:
- എസ്‌സി/എസ്ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് - ₹200
- മറ്റ് വിഭാഗങ്ങൾക്ക് - ₹500
അപേക്ഷിക്കേണ്ട വിധം:
- www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി റജിസ്റ്റർ ചെയ്യണം.
- ഓൺലൈൻ റജിസ്ട്രേഷൻ ഫീസ്:
- എസ്‌സി/ എസ്ടി/ ഭിന്നശേഷി വിഭാഗങ്ങൾക്ക് - 200 രൂപ
- മറ്റ് വിഭാഗങ്ങൾക്ക് - 500 രൂപ
- എസ്ബിഐ ഇപേ വഴി ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.
കൂടുതൽ വിവരങ്ങൾക്ക്:
- ഫോൺ: 7356948230, 0497- 2715284, 0497-2715261
- ഇമെയിൽ: deptsws@kannuruniv.ac.in
അപേക്ഷിക്കാനുള്ള അവസാന തീയതി: 30-04-2024 (വൈകുന്നേരം 5 മണി)
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
EDUCATION