Trending

നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ സ്കോളർഷിപ്പോടെ ഡിപ്ലോമ പഠനം!


കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ തിയേറ്റർ രംഗത്ത് താൽപര്യമുള്ളവർക്ക് സ്കോളർഷിപ്പോടെ ഡിപ്ലോമ പഠനത്തിന് അവസരം.

  • പഠന കാലയളവ്: 3 വർഷം (6 സെമസ്റ്റർ) പൂർണ സമയം
  • ബാച്ച്: 2024-27
  • അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മെയ് 10, 2024
  • ക്ലാസുകൾ ആരംഭിക്കുന്നത്: ജൂലൈ 2024

യോഗ്യത:
  • ബിരുദം (ബാച്ചിലേഴ്സ് ഡിഗ്രി) ഉള്ള ഇന്ത്യൻ പൗരന്മാർ
  • കുറഞ്ഞത് 6 തിയേറ്റർ പ്രൊഡക്ഷനുകളിലെ പങ്കാളിത്ത പരിചയം
  • ഒരു തിയേറ്റർ വിദഗ്ധന്റെ ശുപാർശ കത്ത്
  • ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യം
പ്രായം: 
  • ജൂലൈ 1, 2024 ന് 18 - 30 വയസ്സ് 
  • SC/ST വിഭാഗങ്ങൾക്ക് 35/33 വയസ്സ് വരെ

തെരഞ്ഞെടുപ്പ് രീതി:
  • പ്രാഥമിക പരീക്ഷയും അഭിനയ പരീക്ഷയും (ഓഡിഷൻ): മെയ്-ജൂൺ മാസങ്ങളിൽ ചെന്നൈ, ബेंഗളൂരു ഉൾപ്പെടെ 18 കേന്ദ്രങ്ങളിൽ നടത്തും. (കേരളത്തിൽ കേന്ദ്രമില്ല)
  • ഡൽഹിയിലെ 5 ദിവസത്തെ വർക്ക്‌ഷോപ്പ്: പരീക്ഷയിൽ മികവ് പുലർത്തുന്നവരെ ജൂൺ 23 മുതൽ 27 വരെ ഡൽഹിയിൽ നടക്കുന്ന 5 ദിവസത്തെ വർക്ക്‌ഷോപ്പിലേക്ക് ക്ഷണിക്കും.

ആനുകൂല്യങ്ങൾ:
  • തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ₹9500 സ്കോളർഷിപ്പ് ലഭിക്കും.
  • വർക്ക്‌ഷോപ്പിൽ പങ്കെടുക്കുന്നതിനുള്ള യാത്രപ്പടിയും ദിനബത്തയും നൽകും.
  • കുറഞ്ഞ നിരക്കിൽ മാസം ₹150 ട്യൂഷൻ ഫീയും മറ്റ് മിതമായ ഫീസുകളും.
  • ക്യാമ്പസിൽ താമസ സൗകര്യം.
  • ക്ലാസുകൾ: രാവിലെ 8 മുതൽ വൈകിട്ട് 6 വരെ
എങ്ങനെ അപേക്ഷിക്കാം:
  • വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കുക.
  • അപേക്ഷാ ഫീസ്: ₹50

കൂടുതൽ വിവരങ്ങൾക്ക്:
വെബ്‌സൈറ്റ് സന്ദർശിക്കുക: https://nsd.gov.in/


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...