Trending

4 വർഷത്തെ ഇന്റഗ്രേറ്റഡ് ബി.എഡ്: അധ്യാപനത്തിലേക്കുള്ള ഇരട്ട ബിരുദം നേടാം!

 

2024-ലെ 4 വർഷത്തെ ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാമിലേക്കുള്ള (ഐടിപിഇ) ദേശീയ അധ്യാപക യോഗ്യതാ പരീക്ഷയ്ക്ക് (എൻസിടിഇ) ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനിൽ അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 30, രാത്രി 11:30 ആണ്.
12-ാം ക്ലാസ് പാസായവർക്ക്  അപേക്ഷിക്കാം.  

എന്താണ് ഐടിപിഇ ?
ഐടിപിഇ  ഒരു ഇരട്ട ബിരുദ പ്രോഗ്രാമാണ്. ഇതിൽ വിദ്യാർത്ഥികൾക്ക് അവരുടെ തിരഞ്ഞെടുത്ത വിഷയത്തിലും അധ്യാപനത്തിലും പ്രാവീണ്യം നേടാം. ഈ പ്രോഗ്രാം പൂർത്തിയാക്കുന്നവർക്ക് സർക്കാർ, സ്വകാര്യ സ്കൂളുകളിൽ അദ്ധ്യാപകരായി ജോലി ലഭിക്കാൻ അർഹതയുണ്ട്. 2030 മുതൽ അധ്യാപകജോലിക്ക് ഈ യോഗ്യത നിർബന്ധമാകാൻ സാധ്യതയുണ്ട്.


ഈ പുതിയ ബി.എഡ് പ്രോഗ്രാം തിരഞ്ഞെടുത്ത ഐച്ഛിക വിഷയത്തിലും അധ്യാപനത്തിലും പ്രാവീണ്യം നേടാൻ നിങ്ങളെ സഹായിക്കും. ഇത് നിങ്ങളെ രണ്ട് വ്യത്യസ്ത മേഖലകളിൽ വിദഗ്ദ്ധനാക്കുകയും തൊഴിൽ സാധ്യതകൾ വിപുലീകരിക്കുകയും ചെയ്യും.

യോഗ്യത: 
  • 12-ാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. 
  • ഈ വർഷം 12–ാം ക്ലാസ് പരീക്ഷ എഴുതിയവർക്കും  അപേക്ഷിക്കാം 
  • മിനിമം മാർക്ക് നിബന്ധനയില്ല. 
  • പ്രായപരിധിയുമില്ല.

പരീക്ഷാ ഫീസ്:
  • 1200 രൂപ (സാധാരണ വിഭാഗം)
  • 1000 രൂപ (പിന്നാക്ക, സാമ്പത്തിക പിന്നാക്ക വിഭാഗം)
  • 650 രൂപ (പട്ടിക, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗം)




പരീക്ഷാ വിവരങ്ങൾ:
  • പരീക്ഷാ രീതി: ഓൺലൈൻ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ.
  • മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ.
  • 13 ഭാഷകളിൽ ലഭ്യമാണ്.
  • 180 മിനിറ്റ് സമയം.
  • നെഗറ്റിവ്‌ മാർക്കുണ്ട് 
  • രണ്ട് ഘട്ടങ്ങളിലായി നടക്കും.
പരീക്ഷാ കേന്ദ്രങ്ങൾ 
  • 78 പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും  രണ്ടെണ്ണം തിരഞ്ഞെടുക്കാം 
  • കേരളത്തിലെ കേന്ദ്രങ്ങൾ : തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറ‌ണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കവരത്തി(ലക്ഷദ്വീപ്). 
  • പരീക്ഷാകേന്ദ്രം മേയ് അവസാനവാരം അറിയിക്കും. ‌

പ്രവേശനം ലഭിക്കുന്ന സ്ഥാപനങ്ങൾ:
  • ഐഐടികൾ
  • എൻഐടികൾ
  • കേന്ദ്ര/സംസ്ഥാന സർവകലാശാലകൾ
  • റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് എജ്യുക്കേഷൻ
  • സർക്കാർ കോളേജുകൾ
  • 64 സ്ഥാപനങ്ങളിലെ 6100 സീറ്റുകളിലേക്കാണ് ഇത്തവണ പ്രവേശനം.

കേരളത്തിലെ സ്ഥാപനങ്ങൾ:
  • എൻഐടി, കോഴിക്കോട്: ബി.എസ്.സി-ബി.എഡ് (50 സീറ്റുകൾ)
  • കേന്ദ്ര സർവകലാശാല, കാസർകോട്: ബി.എ-ബി.എഡ്, ബി.എസ്.സി-ബി.എഡ്, ബി.കോം-ബി.എഡ് (50 സീറ്റുകൾ)
  • സെൻട്രൽ സംസ്ക്രിറ്റ് യൂണിവേഴ്സിറ്റി ഗുരുവായൂർ ക്യാംപസ്: ബി.എ-ബി.എഡ് (100 സീറ്റുകൾ)

അപേക്ഷിക്കുന്നതെങ്ങനെ:
https://ncet.samarth.ac.in ൽ നിന്ന് ഓൺലൈനിൽ അപേക്ഷിക്കുക.

കൂടുതൽ വിവരങ്ങൾക്ക്: 
www.nta.ac.in

വിശദമായ വിവരങ്ങൾക്ക് NTA-യുടെ ഇൻഫർമേഷൻ ബുള്ളറ്റിൻ പരിശോധിക്കുക.
ഹെൽപ്‌ലൈൻ: 011-40759000 
email : ncet@nta.ac.in


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...