കേരളത്തിലെ ഹയർ സെക്കന്ററി, വെക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകളുടെ മൂല്യനിർണ്ണയം അതിവേഗം പുരോഗമിക്കുകയാണ്. അടുത്തയാഴ്ച ഈ പ്രക്രിയ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മെയ് പത്തോടെ ഫലം പ്രതീക്ഷിക്കാം!
എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണ്ണയം ഇതിനകം പൂർത്തിയായിട്ടുണ്ട്. ഹയർ സെക്കന്ററിയിൽ 77 ക്യാമ്പുകളിലായി നടക്കുന്ന മൂല്യനിർണ്ണയത്തിൽ 25 ഡബിൾ വാലുവേഷൻ ക്യാമ്പുകളും ഉൾപ്പെടുന്നു. 25,000ത്തിലധികം അധ്യാപകരാണ് ഈ പ്രക്രിയയിൽ പങ്കാളികളാകുന്നത്.
ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററിയിൽ പഠിക്കുന്ന 8.5 ലക്ഷം വിദ്യാർത്ഥികളുടെ 52 ലക്ഷത്തിലധികം ഉത്തരക്കടലാസുകളാണ് ഇപ്പോൾ മൂല്യനിർണ്ണയം ചെയ്യുന്നത്. അടുത്ത ആഴ്ച ഈ പ്രക്രിയ പൂർത്തിയാക്കിയ ശേഷം ഫലം പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കും.
വിദ്യാർത്ഥികൾക്ക് അവരുടെ ഫലം ഓൺലൈനിൽ ലഭ്യമാകും. ഔദ്യോഗിക വെബ്‌സൈറ്റിൽ ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള തീയതിയും സമയവും പ്രഖ്യാപിക്കും.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokama
Tags:
EDUCATION