Trending

ശുഭ ചിന്ത : പരിദേവനങ്ങൾക്കപ്പുറം: സ്വയം ശക്തരാകുക



ചീപ്പ് നിർമാണ കമ്പനിയുടെ ഉടമയായിരുന്നു അയാൾ. തന്റെ കാലശേഷം ഏറ്റവും മിടുക്കനായ മകനു ബിസിനസ് കൈമാറാനാണ് അയാൾക്കിഷ്ടം. മക്കൾ മൂന്നു പേരെയും വിളിച്ച് ആയിരം ചീപ്പുകൾ വീതം നൽകിയിട്ടു പറഞ്ഞു: ഇവ ഞാൻ പറയുന്ന ആശ്രമങ്ങളിൽ  വിൽക്കണം.

തങ്ങളോടു നിർദേശിച്ച ആശ്രമത്തിലെത്തിയ മൂവരും ഞെട്ടി. അവിടുത്തെ അന്തേവാസികളെല്ലാം തല മുണ്ഡനം ചെയ്തവരായിരുന്നു.

ആദ്യം തിരിച്ചെത്തിയ മൂത്തമകൻ  പറഞ്ഞു: ഞാൻ പത്തു ചീപ്പുകൾ വിറ്റു. 

എങ്ങനെ വിറ്റു എന്ന പിതാവിന്റെ ചോദ്യത്തിന് അയാൾ പറഞ്ഞു: ഞാൻ നമ്മുടെ മത്സരത്തെക്കുറിച്ചു വിശദീകരിച്ചു. അതിൽ ജയിക്കാൻ സഹായിക്കണമെന്നും അഭ്യർഥിച്ചു. 

"വിജയം എന്നത് ഭാഗ്യമല്ല, മറിച്ച് തയ്യാറെടുപ്പിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ്." - മഹാത്മാഗാന്ധി

രണ്ടാമൻ പറഞ്ഞു: പുറംചൊറിയാൻ ഉപകരിക്കുമെന്നു പറഞ്ഞ് ഞാൻ ഇരുപതു ചീപ്പുകൾ വിറ്റു. 

ആയിരം ചീപ്പുകളും വിറ്റാണ് മൂന്നാമനെത്തിയത്. ഇതെങ്ങനെ സാധിച്ചെന്നു ചോദിച്ചപ്പോൾ അവൻ പറഞ്ഞു: ആശ്രമാധിപന്റെ മഹദ്‌വചനങ്ങൾ ചീപ്പുകളിൽ കൊത്തി സന്ദർശകർക്കു കൊടുത്താൽ അവർ എല്ലാ ദിവസവും തല ചീകുമ്പോൾ ആ വാക്കുകൾ വായിക്കും. ഇതു കേട്ടയുടനെ അവർ മുഴുവൻ ചീപ്പുകളും വാങ്ങി.

"ഞാൻ ഭയപ്പെടുന്ന കാര്യങ്ങളെ നേരിടുമ്പോൾ മാത്രമേ ഞാൻ ശക്തനാകൂ." - നെൽസൺ മണ്ടേല

 പരിദേവനങ്ങൾ പട്ടിണി മാറ്റിയേക്കാം; പക്ഷേ, അവർക്കെന്നും പരാജിതരുടെ വേഷമാകും. സഹതാപത്തിനു മിനിമം ഗാരന്റി മാത്രമേയുള്ളൂ. അത് ഒരാളെയും അയാളുടെ പാരമ്യതയിലേക്കെത്തിക്കില്ല. 

നിസ്സഹായതയുടെ ഭാണ്ഡവും പേറി വരുന്നവരെ സഹായിക്കാൻ ആളുകൾ തയാറായേക്കും. അവരുടെ ജീവിതത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുക്കില്ല. 

"വെല്ലുവിളികൾ നിങ്ങളെ തകർക്കാൻ അനുവദിക്കരുത്, അവ നിങ്ങളെ ശക്തരാക്കട്ടെ." - മുഹമ്മദ് അലി

മറ്റുള്ളവരുടെ കാരുണ്യത്തിൽ ജീവിക്കുന്നവരുടെയെല്ലാം അടിസ്ഥാനഭാവം ദയനീയതയായിരിക്കും. അലിവു പിടിച്ചുപറ്റാനുതകുന്ന അഭിനയത്തിന് അടിമയായി ആരുമാകാതെ അവർ ആയുസ്സ് പൂർത്തിയാക്കും.


"ചിന്തിക്കാൻ ധൈര്യം കാണിക്കുകയും സ്വപ്നം കാണാൻ ധൈര്യം കാണിക്കുകയും ചെയ്യുക." - വാൾട്ട് ഡിസ്നി

സ്ഥിരം ഉപയോഗിക്കുന്നവയുടെ സാധാരണ പ്രയോജനങ്ങൾ മാത്രമേ എല്ലാവർക്കുമറിയൂ. ആരെങ്കിലുമൊന്നു മാറിച്ചിന്തിച്ചാൽ ആരോ കണ്ടുപിടിച്ച ഗുണങ്ങൾക്കപ്പുറത്തേക്ക് എല്ലാ വസ്തുക്കളും സഞ്ചരിക്കും. 

"നമുക്ക് സ്വപ്നം കാണാൻ കഴിയുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ നമുക്ക് ചെയ്യാൻ കഴിയും." - മേരി കുറി

ഒരുപയോഗത്തിനു മാത്രമായി രൂപകൽപന ചെയ്യപ്പെട്ട ഒരു വസ്തുവുമുണ്ടാകില്ല. ഉപയോഗിക്കുന്നവരാരും അതിനപ്പുറത്തേക്കു സഞ്ചരി ക്കാൻ തയാറായിട്ടില്ല എന്നതാണ് ആ വസ്തുവിന്റെ യഥാർഥ പരിമിതി. 

"നിങ്ങളുടെ മനസ്സിൽ കരുതുന്നതെന്തും നിങ്ങൾക്ക് നേടാൻ കഴിയും, നിങ്ങൾ വിശ്വസിക്കുകയും ആവശ്യത്തിനുള്ള പ്രവർത്തനം ചെയ്യുകയും ചെയ്യുകയാണെങ്കിൽ." - ബ്രിയാൻ ട്രേസി

ഒരു ശേഷിയുമില്ലാതെ ജന്മമെടുക്കുന്നവരാരും ഉണ്ടാകില്ല. ന്യൂനതകളിലേക്കു മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതാണ് പ്രശ്നം.

ശുഭ ദിനം നേരുന്നു 

വസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...