Trending

ശുഭ ചിന്ത : വലുതാകണമെങ്കിൽ വളരണം


കാക്കയ്‌ക്ക് പരുന്തിനോട്  അസൂയയാണ്. പരുന്തിന്റെ താമസം മലമുകളിലാണ്. എത്ര ഉയരത്തിലും പറക്കും. ചിറകനക്കാതെ വായുവിൽ ഒഴുകിനടക്കും. പാഞ്ഞെത്തി വലിയ മൃഗങ്ങളെപ്പോലും റാഞ്ചിയെടുക്കും.....

_കാക്കയും പരുന്താകാൻ തീരുമാനിച്ചു. മലമുകളിലേക്ക് കയറി. ഉയരത്തിലേക്ക് പറക്കാൻ തുടങ്ങി....._

_കുറച്ചുദൂരം പിന്നിട്ടപ്പോൾ മുകളിലേക്ക് പോകാൻ കഴിയാതെവന്നു...._

_ചിറകടിക്കാതെ പറക്കാൻ ശ്രമിച്ചു. പെട്ടെന്ന് ചിറകുകൾ കുഴയാൻ തുടങ്ങി...._ 

_അപ്പോൾ, ഉടൻ താഴോട്ട് കുതിക്കാൻ ഒരാഗ്രഹം. ദൗർഭാഗ്യകരം; കാക്കയ്‌ക്ക് സ്വയം നിയന്ത്രിക്കാനായില്ല. അത് തലയിടിച്ച് നിലത്തുവീണു....._

വലുതാകണമെങ്കിൽ വളരണം; ശരീരവും മനസ്സും....

ആഗ്രഹം കൊണ്ട് മാത്രമല്ല ആരും ഉന്നതങ്ങളിലെത്തുന്നത്. നിരന്തര പരിശ്രമം കൊണ്ടുകൂടിയാണ്....,

ഓരോ പടിയും ചവിട്ടിക്കയറുമ്പോൾ ആർജിക്കുന്ന ശേഷിയും കരുത്തുമാണ് അടുത്ത ചുവടിനുള്ള ആത്മബലമേകുന്നത്.....

മലനിരകളിലേക്ക് കെട്ടിയിറക്കപ്പെടുന്ന ആർക്കും അധ്വാനത്തിന്റെയോ അതിജീവനത്തിന്റെയോ കഥ പറയാനില്ല.....,

മലനിരകളിലൂടെ സഞ്ചരിക്കാത്തവന് മലമുകളിൽ പാർപ്പിടമൊരുക്കാനാവില്ല. അപരിചിതത്വം കൊണ്ടും ആലസ്യംകൊണ്ടും അയാൾക്ക് അവിടം അപര്യാപ്‌തമാകും....

ആഗ്രഹിക്കുന്നവയിൽ എത്തിച്ചേരാൻ ഇല്ലാത്ത പലതും ആർജിക്കണം. ഉള്ള പലതും ഉപേക്ഷിക്കണം.....

ആവശ്യമായതിനെ കൂട്ടിച്ചേർക്കുകയും അധികമായതിനെ അകറ്റിനിർത്തുകയും ചെയ്യുന്ന തുടർപ്രവർത്തനങ്ങളുടെ അനന്തരഫലമാണ് ഓരോ വ്യതിയാനവും.....

മുകളിലേക്കുള്ള വഴികൾ കയറാത്തവർക്ക് താഴേക്കുള്ള വഴികൾ നിയന്ത്രിക്കാൻ അറിയാതെ വരും.....

അന്യന്റെ ജീവിതത്തിലെ സുന്ദരനിമിഷങ്ങളെ സ്വന്തം ചട്ടക്കൂടുകളിലേക്ക് സംവഹിക്കാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന കുഴപ്പങ്ങൾക്ക് അവനവൻ മാത്രമാകും ഉത്തരവാദി.....

തനത് നിയോഗങ്ങളും കർമങ്ങളുമാണ് ഓരോ ജീവിതവും ശ്രേഷ്‌ഠമാക്കുന്നത്.....

ഈ കഥ നമുക്ക് ഒരുപാട് പാഠങ്ങൾ പഠിപ്പിക്കുന്നു:

  • ഓരോരുത്തർക്കും അവരുടേതായ ശക്തിയും ബലഹീനതകളും ഉണ്ട്. നാം മറ്റുള്ളവരെ അസൂയപ്പെടുന്നതിനു പകരം, നമ്മുടെ സ്വന്തം കഴിവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.
  • വിജയം നേടുന്നതിന് കഠിനാധ്വാനവും പരിശ്രമവും ആവശ്യമാണ്. നാം ആഗ്രഹിക്കുന്നത് എളുപ്പത്തിൽ ലഭിക്കില്ല, നാം അതിനായി പരിശ്രമിക്കണം.
  • നമ്മുടെ പരിധിക്കുള്ളിൽ തന്നെ തുടരേണ്ടത് പ്രധാനമാണ്. നാം നമ്മുടെ കഴിവുകളെക്കാൾ കൂടുതൽ ശ്രമിക്കുമ്പോൾ, നാം പരാജയപ്പെടാനും വേദന അനുഭവിക്കാനും സാധ്യതയുണ്ട്.
  • ഓരോ ജീവിതത്തിനും അതിന്റേതായ മൂല്യമുണ്ട്. നാം മറ്റുള്ളവരുടെ ജീവിതവുമായി നമ്മുടെ ജീവിതം താരതമ്യം ചെയ്യരുത്.

ഈ കഥ നമ്മെ നമ്മുടെ സ്വന്തം ശക്തിയിലും കഴിവുകളിലും വിശ്വസിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. നാം കഠിനാധ്വാനം ചെയ്യുകയും നമ്മുടെ ലക്ഷ്യങ്ങൾക്കായി പരിശ്രമിക്കുകയും ചെയ്യുമെങ്കിൽ, നമുക്ക് വിജയിക്കാനാകും. ഓർക്കുക, ഓരോ ജീവിതവും അതിന്റേതായ രീതിയിൽ സവിശേഷവും മൂല്യവത്തായതുമാണ്.

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...