പ്രായപരിധിയില്ലാതെ, സയൻസ് ഉൾപ്പെടെ വിവിധ വിഷയങ്ങൾ പഠിക്കാൻ സാധ്യത നൽകുന്ന സർക്കാർ പദ്ധതിയാണ് സ്കോൾ-കേരള. എസ്എസ്എൽസി/തുല്യ യോഗ്യത നേടിയെങ്കിലും 11-ാം ക്ലാസിൽ പ്രവേശനം ലഭിക്കാത്തവർക്ക് ഈ പദ്ധതിയിലൂടെ പ്ലസ് വൺ പരീക്ഷ എഴുതാം.
പ്രധാന കാര്യങ്ങൾ:
അപേക്ഷ തീയതി:
- ജൂലൈ 24 വരെ ഓൺലൈനിൽ,
- ജൂലൈ 31 വരെ ഓഫ്‌ലൈനിൽ (പിഴയടച്ച്)
യോഗ്യത:
എസ്എസ്എൽസി/തുല്യ യോഗ്യത
പഠന രീതി:
ഓപ്പൺ റഗുലർ, പ്രൈവറ്റ് റജിസ്ട്രേഷൻ, സ്പെഷൽ കാറ്റഗറി
ഓപ്പൺ റഗുലർ:
വിഷയങ്ങൾ:
ഹയർ സെക്കൻഡറി ഓപ്പൺ റഗുലറിൽ ഒന്നാം ഭാഗം ഇംഗ്ലീഷ് നിർബന്ധം.
രണ്ടാം ഭാഗം: മലയാളം, ഹിന്ദി, സംസ്കൃതം, തമിഴ്, കന്നഡ, ഫ്രഞ്ച്, ജർമ്മൻ, റഷ്യൻ, ലാറ്റിൻ, സിറിയക്, അറബിക്, ഉറുദു എന്നിവയിൽ ഏതെങ്കിലും ഒന്ന്.
മൂന്നാം ഭാഗം: സയൻസ് (3), ഹ്യൂമാനിറ്റീസ് (4), കൊമേഴ്സ് (4) എന്നിവയിൽ നിന്ന്തി രഞ്ഞെടുക്കാം.
- സ്വയംപഠന സഹായികൾ, സമ്പർക്ക ക്ലാസുകൾ, പ്രാക്ടിക്കൽ ക്ലാസുകൾ ലഭ്യമാണ്
- തിരഞ്ഞെടുത്ത ഹയർ സെക്കൻഡറി സ്കൂളുകളാണ് പഠനകേന്ദ്രങ്ങൾ
- ട്യൂഷൻ ഫീസ്: 2100 മുതൽ 4050 രൂപ വരെ
പ്രൈവറ്റ് റജിസ്ട്രേഷൻ:
ഒന്നും രണ്ടും പാർട്ടുകൾ ഓപ്പൺ ജനറലിലേതുതന്നെ
ഹ്യൂമാനിറ്റീസ് (5), കൊമേഴ്സ് (1) എന്നീ കോംബിനേഷനുകളിൽ മാത്രം റജിസ്റ്റർ ചെയ്ത് പരീക്ഷയെഴുതാം
- 2 ദിവസത്തെ ഓറിയന്റേഷൻ ക്ലാസുകൾ ഉണ്ടായിരിക്കും.
- 11 ലെയും 12 ലെയും പരീക്ഷകളെഴുതണം
- ഫീസ്: 560 രൂപ
പരീക്ഷ:
സാധാരണ ഹയർ സെക്കൻഡറി പരീക്ഷ
സൗകര്യങ്ങൾ:
സ്വയംപഠന സഹായികൾ, അവധിദിനങ്ങളിലെ സമ്പർക്ക ക്ലാസുകൾ, പ്രാക്ടിക്കൽ ക്ലാസുകൾ, ലബോറട്ടറി ക്ലാസുകൾ
ഫീസ്:
ഓപ്പൺ റഗുലർ - 2100 മുതൽ 4050 രൂപ വരെ, പ്രൈവറ്റ് റജിസ്ട്രേഷൻ - 560 രൂപ
- എൻഐഒഎസ് സ്കീമുകാരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ രാജ്യങ്ങളിൽ നിന്നോ 10-ാം ക്ലാസ് ജയിച്ചവരും അപേക്ഷിക്കുമ്പോൾ കേരള പരീക്ഷാബോർഡ് നൽകിയ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
- ലക്ഷദ്വീപിൽ ഓപ്പൺ റഗുലർ വിഭാഗമില്ല, പ്രൈവറ്റ് റജിസ്ട്രേഷൻ മാത്രമേ ഉള്ളൂ.
- മുൻവർഷങ്ങളിൽ ഹയർ സെക്കൻഡറി പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവർക്ക് റജിസ്ട്രേഷൻ റദ്ദാക്കി പുതിയതായി റജിസ്റ്റർ ചെയ്യാം.
- ഓപ്പൺ റഗുലർ വിഭാഗക്കാർ 3 പഠനകേന്ദ്രങ്ങളും പ്രൈവറ്റ് റജിസ്ട്രേഷൻകാർ 10 പരീക്ഷാകേന്ദ്രങ്ങളും മുൻണനാക്രമത്തിൽ തിരഞ്ഞെടുക്കണം.
- സമ്പർക്കക്ലാസുകൾ, പരീക്ഷ മുതലായവയുടെ അറിയിപ്പ് മൊബൈൽ ഫോൺ വഴിയായതിനാൽ, വിദ്യാർഥിയുടെയോ രക്ഷിതാവിന്റെയോ നമ്പർ തന്നെ സമർപ്പിക്കണം.
- ഫീസ് അടച്ചുകഴിഞ്ഞ് അപേക്ഷ Confirm ചെയ്തതിനു ശേഷമേ അപേക്ഷയുടെ പ്രിന്റെടുക്കാൻ കഴിയൂ.
- ഓൺലൈൻ റജിസ്ട്രേഷനുശേഷം 2 ദിവസത്തിനകം നിർദിഷ്ടരേഖകൾ സഹിതം അപേക്ഷ അതതു ജില്ലാ ഓഫിസുകളിലെത്തിക്കണം. ഇതിന്റെ വിവരങ്ങൾ, സ്കൂളുകൾ എന്നിവയടക്കമുള്ള വിവരങ്ങൾ വെബ് സൈറ്റിൽ.
കൂടുതൽ വിവരങ്ങൾ: https://scolekerala.org/
Tags:
EDUCATION