2024-25 അദ്ധ്യയന വർഷത്തേക്കുള്ള കാലിക്കറ്റ് സർവകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള പിജി പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ, താൽപ്പര്യമുള്ള വിദ്യാർത്ഥികൾ ഈ അവസരം ഉടൻ പ്രയോജനപ്പെടുത്തണമെന്ന് ഓർമ്മിപ്പിക്കുകയാണ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 22 ജൂൺ 2024 ആണ്.
അപേക്ഷാ ഫീസ്:
- എസ്.സി/എസ്.ടി വിഭാഗം: ₹195
- മറ്റുള്ളവർ: ₹470
അപേക്ഷിക്കുന്ന വിധം:
ഓൺലൈനായി, https://admission.uoc.ac.in/ എന്ന വെബ്‌സൈറ്റ് വഴി.
മൊബൈലിൽ ലഭിക്കുന്ന CAP IDയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക.
അപേക്ഷയുടെ പ്രിന്റ് ഡൗൺലോഡ് ചെയ്യുക.
- അപേക്ഷ സമർപ്പിച്ച ശേഷം തിരുത്തലുകൾ വരുത്താൻ സൗകര്യമുണ്ട്.
- അവസാന തീയതിക്ക് മുമ്പ് അപേക്ഷ പൂർത്തിയാക്കി പ്രിന്റ്‌എടുക്കുക.
- ഓൺലൈൻ പ്രിന്റ് യൂണിവേഴ്സിറ്റിയിൽ സമർപ്പിക്കേണ്ടതില്ല. എന്നാൽ, അഡ്മിഷൻ ലഭിക്കുന്ന , അനുബന്ധ രേഖകളോടൊപ്പം അത് കോളേജിൽ സമർപ്പിക്കണം.
- എല്ലാ വിഭാഗങ്ങളിലുമുള്ള വിദ്യാർത്ഥികൾക്കും ഓൺലൈനായി അപേക്ഷിക്കണം.
- മാനേജ്‌മെന്റ്, സ്പോർട്സ്, എൻആർഐ ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവർ അതത് കോളേജുകളിൽ പ്രത്യേകം അപേക്ഷിക്കണം.
- ഓൺലൈൻ അപേക്ഷയിൽ പത്ത് കോളേജ് ഓപ്ഷൻ വരെ നൽകാം.
- കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവർ തിരഞ്ഞെടുക്കുന്ന കോളേജുകളിൽ അർഹമായവ ഉൾപ്പെടുത്തണം. കമ്മ്യൂണിറ്റി അടിസ്ഥാനത്തിലുള്ള അർഹമായ കോളേജുകളുടെ പട്ടിക വെബ്‌സൈറ്റിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക:
Tags:
EDUCATION