Trending

കോളേജ് ഗെസ്റ്റ് അധ്യാപക നിയമനം: പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ


കേരള സർക്കാർ കോളേജ് വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സർക്കാർ, എയ്ഡഡ് കോളേജുകളിൽ ഗെസ്റ്റ് അധ്യാപക നിയമനം, യോഗ്യത, തിരഞ്ഞെടുപ്പ് രീതി തുടങ്ങിയവയ്ക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ചു.

പ്രധാനപ്പെട്ട കാര്യങ്ങൾ:

വോക്-ഇൻ ഇന്റർവ്യൂ: 
പത്രപ്പരസ്യം / വാർത്ത നൽകി വോക്-ഇൻ ഇന്റർവ്യൂ നടത്തണം. അപേക്ഷാ ഫീസ് ഈടാക്കരുത്. ഇന്റർവ്യൂ കഴിഞ്ഞാലുടൻ പട്ടിക പ്രസിദ്ധീകരിക്കണം.

അപേക്ഷാ ഫീസ്: 
ഗെസ്റ്റ് അധ്യാപക നിയമനത്തിന് അപേക്ഷാ ഫീസ് ഈടാക്കരുത്.

ഇന്റർവ്യൂ പട്ടിക: 
ഇന്റർവ്യൂ കഴിഞ്ഞാലുടൻ തന്നെ തിരഞ്ഞെടുക്കപ്പെട്ട അധ്യാപകരുടെ പട്ടിക പ്രസിദ്ധീകരിക്കണം.

സ്ഥിരാധ്യാപക നിയമന യോഗ്യത: 
തുടർച്ചയായി ഗെസ്റ്റ് അധ്യാപകരാകുന്നത് സ്ഥിരാധ്യാപക നിയമനത്തിന്റെ യോഗ്യതയായി പരിഗണിക്കില്ല.

ശമ്പള വിതരണം: 
ഗെസ്റ്റ് അധ്യാപകർക്ക് ശമ്പളം വിതരണം ചെയ്യാൻ നടപടിയെടുക്കാത്ത ഉദ്യോഗസ്ഥർക്ക് വ്യക്തിഗത ബാധ്യത ഉണ്ടാകും.

യോഗ്യത: 
അസിസ്റ്റന്റ് പ്രഫസർ യോഗ്യത ഉണ്ടായിരിക്കണം. നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവർ ഇല്ലെങ്കിൽ 55% മാർക്കോടെ ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിക്കാം.

നിയമനം: 
ദീർഘകാല ശൂന്യവേതനാവധി 3 മാസം കഴിഞ്ഞാൽ ഒഴിവിൽ താൽക്കാലിക നിയമനം നടത്താം. പരിവർത്തിതാവധി/ആർജിതാവധിക്ക് നിയമനം പാടില്ല.

അഭിമുഖം: 
ഒഴിവിന്റെ മൂന്നിരട്ടിയിൽ കൂടുതൽ അപേക്ഷകർ ഉണ്ടെങ്കിൽ ഷോർട്ട് ലിസ്റ്റ് ചെയ്യാം. 10 പേരിൽ താഴെ അപേക്ഷകർ ഉണ്ടെങ്കിൽ എല്ലാവരെയും അഭിമുഖത്തിൽ പങ്കെടുപ്പിക്കണം.

ജോലിഭാരം: 
  • ആഴ്ചയിൽ പരമാവധി 16 മണിക്കൂർ ജോലി ചെയ്യാം. 
  • 5-7 മണിക്കൂർ ജോലിഭാരം ഉള്ളവർക്ക് 3 ദിവസം
  • 8-10 മണിക്കൂർ ജോലിഭാരം ഉള്ളവർക്ക് 4 ദിവസം
  • 11 മണിക്കൂറോ അതിൽ കൂടുതലോ ജോലിഭാരം ഉള്ളവർക്ക് 5 ദിവസം ജോലി ചെയ്യാം. 
  • 3-4 മണിക്കൂർ ജോലിഭാരം ഉള്ള ഏകാധ്യാപക വിഷയങ്ങളിൽ അധ്യാപകർക്ക് ആഴ്ചയിൽ 2 ദിവസം ജോലി ചെയ്യാം.
മറ്റ് കാര്യങ്ങൾ: 
  • സ്ഥിരാധ്യാപകർ ജോലിയിൽ പ്രവേശിക്കുമ്പോൾ അവസാനം ജോലിയിൽ പ്രവേശിച്ച ഗെസ്റ്റ് അധ്യാപകന് ആദ്യം വിടുതൽ ഉത്തരവ് നൽകണം
  • ഗെസ്റ്റ് നിയമന നടപടികൾ അവസാനിച്ച ഉടൻ തന്നെ അധ്യാപകർക്ക് ശമ്പളം വിതരണം ചെയ്യണം
  • ഇൻവിജിലേഷൻ ഡ്യൂട്ടി, മൂല്യനിർണയ ക്യാംപ് തുടങ്ങിയവയ്ക്ക് നിയമിക്കുകയും വേതനം അനുവദിക്കുകയും ചെയ്യണം

കൂടുതൽ വിവരങ്ങൾക്ക്:
  • കേരള സർക്കാർ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റ് സന്ദർശിക്കുക.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...