സംസ്ഥാന സഹകരണ യൂണിയൻ സഹകരണ പരിശീലന കോളേജുകളിൽ 2023-24 വർഷത്തെ എച്ച്ഡിസി & ബിഎം (ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ്) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. സഹകരണ സ്ഥാപനങ്ങളിൽ ക്ലറിക്കൽ തലം മുതൽ ഉന്നത തലങ്ങളിലേക്കുള്ള തസ്തികകളിൽ നിയമനം നേടാൻ ഈ കോഴ്‌സ് നിങ്ങളെ സഹായിക്കും.
യോഗ്യത:
ഏതെങ്കിലും വിഷയത്തിൽ ബിരുദം
പ്രധാനപ്പെട്ട തീയ്യതികൾ:
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി: 2024 ജൂലൈ 15
അപേക്ഷാ രീതി:
ഓൺലൈനായി, www.scu.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക്:
സന്ദർശിക്കുക: www.scu.kerala.gov.in
ഫോൺ: 0471-2436689
കോഴ്‌സ് പഠിക്കുന്നതിലൂടെ ലഭിക്കുന്ന നേട്ടങ്ങൾ:
- സഹകരണ സ്ഥാപനങ്ങളിൽ തൊഴിൽ ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പി1 ക്കുന്നു
- സഹകരണ സംഘങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും നല്ല ധാരണ നൽകുന്നു
- നേതൃത്വ, ആശയവിനിമയം, സംഘടനാ കഴിവുകൾ എന്നിവ വികസിപ്പിക്കാൻ സഹായിക്കുന്നു
- ബിസിനസ്സ് മാനേജ്‌മെന്റ്, സാമ്പത്തിക ശാസ്ത്രം എന്നിവയുടെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിക്കുന്നു
- കേരളത്തിലെ സഹകരണ മേഖല വളരെ സജീവവും വളർച്ചയുള്ളതുമാണ്. ഈ മേഖലയിൽ ഒരു വിജയകരമായ കരിയർ സ്വപ്നം കാണുന്നവർക്ക് എച്ച്ഡിസി & ബിഎം കോഴ്‌സ് വളരെ പ്രയോജനകരമാകും.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
EDUCATION