Trending

വ്യോമസേനയിൽ അഗ്നിവീരാകാം: അവസരം നഷ്ടപ്പെടുത്തരുത്!

അവിവാഹിതരായ യുവതീ യുവാക്കൾക്ക് വ്യോമസേനയിൽ അഗ്നിവീരായി ചേരാൻ അവസരം! 2025-ലെ 02-ാം ബാച്ചിലേക്കുള്ള തിരഞ്ഞെടുപ്പിനായി ഇപ്പോൾ അപേക്ഷിക്കാം.

യോഗ്യത:

  • 2004 ജൂലൈ 3 നും 2008 ജനുവരി 3 നും ഇടയിൽ ജനിച്ചിരിക്കണം.
  • 21 വയസ്സ് കവിയാൻ പാടില്ല.
  • അവിവാഹിതരായിരിക്കണം. സേവനകാലയളവിൽ വിവാഹം പാടില്ല.
  • ഹയർ സെക്കൻഡറി/പ്ലസ് ടു പരീക്ഷയിൽ 50% മാർക്ക്, അതിൽ ഇംഗ്ലീഷിൽ 50% മാർക്ക് നേടിയിരിക്കണം.
  • അല്ലെങ്കിൽ, 50% മാർക്ക് നേടിയ 3 വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ, കമ്പ്യൂട്ടർ സയൻസ്, ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി, ഐടി) നേടിയിരിക്കണം. ഡിപ്ലോമ/മെട്രിക്/പ്ലസ് ടു പരീക്ഷയിൽ ഇംഗ്ലീഷിൽ 50% മാർക്ക് നേടിയിരിക്കണം.
  • ശാസ്ത്രേതര വിഷയങ്ങളിൽ പ്ലസ് ടു/വിഎച്ച്എസ്ഇ/തത്തുല്യ പരീക്ഷയിൽ 50% മാർക്ക് നേടിയവർക്കും അപേക്ഷിക്കാം. ഇംഗ്ലീഷിൽ 50% മാർക്ക് വേണം.
  • പുരുഷന്മാർക്ക് 152.5 സെ.മീറ്ററും വനിതകൾക്ക് 152 സെ.മീറ്ററും ഉയരവും അനുസൃതമായ ഭാരവും ഉണ്ടായിരിക്കണം.
  • പുരുഷന്മാരുടെ നെഞ്ചളവ് 77 സെ.മീറ്ററിൽ കുറയാൻ പാടില്ല.
  • പുരുഷന്മാർക്കും വനിതകൾക്കും 5 സെ.മീറ്റർ വികാസശേഷി ഉണ്ടായിരിക്കണം.
  • നല്ല കാഴ്ചയും കേൾവിശക്തിയും ഉണ്ടായിരിക്കണം.
  • വൈകല്യങ്ങൾ പാടില്ല.
  • മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസ് ഉണ്ടായിരിക്കണം.

തിരഞ്ഞെടുപ്പ്:

  • ഓൺലൈൻ ടെസ്റ്റ്
  • ശാരീരികക്ഷമതാ പരിശോധന
  • അഡാപ്റ്റബിലിറ്റി ടെസ്റ്റ്
  • വൈദ്യപരിശോധന

ആനുകൂല്യങ്ങൾ:

  • ആദ്യ വർഷം: ₹30,000 പ്രതിമാസം 
  • രണ്ടാം വർഷം: ₹33,000 പ്രതിമാസം 
  • മൂന്നാം വർഷം: ₹36,500 പ്രതിമാസം 
  • നാലാം വർഷം: ₹40,000 പ്രതിമാസം 
  • ശമ്പളത്തിന്റെ 30% കോർപ്പസ് ഫണ്ടിലേക്ക് പിടിച്ചെടുക്കും.
  • സേവനകാലാവധി പൂർത്തിയാക്കുന്നവർക്ക് ₹10.04 ലക്ഷം സേവനനിധി
  • ഗ്രാറ്റുവിറ്റി അല്ലെങ്കിൽ പെൻഷൻ ലഭിക്കില്ല

അപേക്ഷിക്കാൻ :
  • അവസാന തീയതി: 2024 ജൂലൈ 28
  • ഓൺലൈൻ രജിസ്ട്രേഷൻ: https://agnipathvayu.cdac.in/
  • തിരഞ്ഞെടുപ്പ് പരീക്ഷ: 2024 ഒക്ടോബർ 18 മുതൽ

 

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...