കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ (സർക്കാർ, എയ്ഡഡ്, സെൽഫ് ഫിനാൻസിംഗ്) പി.ജി കോഴ്സുകളിലേക്ക് 2024-25 അധ്യയന വർഷത്തെ പ്രവേശനത്തിന് ഏകജാലക സംവിധാനം വഴി അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.
ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തിയ്യതി: 2024 ജൂൺ 30
യോഗ്യത
കണ്ണൂർ സർവകലാശാലയിൽ നിന്നോ മറ്റൊരു അംഗീകൃത സർവകലാശാലയിൽ നിന്നോ ബിരുദം നേടിയിരിക്കണം.
അപേക്ഷാ രീതി:
കണ്ണൂർ സർവ്വകലാശാലയുടെ ഏകജാലക സംവിധാന വെബ്‌സൈറ്റ് സന്ദർശിക്കുക: https://www.kannuruniversity.ac.in/
ഓൺലൈനിൽ രജിസ്റ്റർ ചെയ്യുകയും അപേക്ഷാ ഫോം പൂരിപ്പിക്കുകയും ചെയ്യുക.
ആവശ്യമായ രേഖകൾ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുക.
ഓൺലൈൻ അപേക്ഷാ ഫീസ് അടയ്ക്കുക.
അപേക്ഷാ ഫോമിന്റെ പ്രിന്റ് ഔട്ട് സൂക്ഷിക്കുക.
രജിസ്ട്രേഷൻ ഫീസ്:
ഓൺലൈൻ രജിസ്ട്രേഷൻ ഫീസ്: 600 രൂപ (എസ്.സി, എസ്.ടി, പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്ക് 300 രൂപ)
ഫീസ് സബ്മിഷൻ SBI epay വഴി.
ഡി.ഡി, ചെക്ക്, മറ്റ് പണമിടപാടുകൾ സ്വീകരിക്കുന്നില്ല.
സെൽഫ് ഫിനാൻസിംഗ് കോളേജുകൾ/ഗവ. എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ എന്നിവയിലെ ഫീസ് നിരക്ക് സർക്കാർ/എയ്ഡഡ് കോളേജുകളെ അപേക്ഷിച്ച് കൂടുതലാണ്.
പ്രധാന കാര്യങ്ങൾ:
- എല്ലാ വിദ്യാർത്ഥികളും (കമ്മ്യൂണിറ്റി, മാനേജ്‌മെന്റ്, സ്പോർട്സ് ക്വാട്ട എന്നിവ ഉൾപ്പെടെ) ഏകജാലക സംവിധാനം വഴി അപേക്ഷിക്കണം.
- കമ്മ്യൂണിറ്റി, മാനേജ്‌മെന്റ്, സ്പോർട്സ് ക്വാട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ അപേക്ഷാ ഫോമിന്റെ പ്രിന്റ് ഔട്ട് സഹിതം പ്രത്യേകം അപേക്ഷ സമർപ്പിക്കണം
- കമ്മ്യൂണിറ്റി, മാനേജ്‌മെന്റ്, സ്പോർട്സ് ക്വാട്ടകളിലേക്ക് അപേക്ഷിക്കുന്നവർ ഓൺലൈൻ അപേക്ഷയുടെ പ്രിൻറ് ഔട്ടും ആവശ്യമായ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ പ്രത്യേകം അപേക്ഷ സമർപ്പിക്കണം.
- സെൽഫ് ഫിനാൻസിംഗ് കോളേജുകളിലെ ഫീസ് നിരക്ക് സർക്കാർ/എയ്ഡഡ് കോളേജുകളെ അപേക്ഷിച്ച് കൂടുതലായിരിക്കും.
- ഓപ്ഷൻ നൽകിയ കോളേജുകളിലേക്ക് അലോട്ട്മെൻറ് ലഭിച്ചാൽ നിർബന്ധമായും പ്രവേശനം നേടണം.
- അലോട്ട്മെൻറ് ലഭിച്ച വിദ്യാർത്ഥികൾക്ക് രണ്ടാം അലോട്ട്മെൻറിന് ശേഷം അലോട്ട്മെൻറ് മെമ്മോ വെബ്സൈറ്റിൽ നിന്ന് ലഭ്യമാകും.
- അലോട്ട്മെൻറ് ലഭിച്ചാൽ നിശ്ചിത തീയ്യതിക്കുള്ളിൽ സർവകലാശാല ഫീസ് നിർബന്ധമായും അടയ്ക്കണം.
- വെയ്റ്റേജ് സംവരണാനുകൂല്യം ആവശ്യമുള്ള വിദ്യാർത്ഥികൾ ഓൺലൈൻ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.
- വിദ്യാർത്ഥികൾക്ക് കോളേജുകളെ സംബന്ധിച്ച വിവരങ്ങൾ (ദൂരം, ഹോസ്റ്റൽ സൗകര്യം) അതാത് കോളേജുകളുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്.
- ഓപ്ഷൻ നൽകിയ കോളേജുകളിൽ അലോട്ട്മെൻറ് ലഭിച്ചാൽ നിർബന്ധമായും പ്രവേശനം നേടണം.
- ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം അപേക്ഷയുടെ പ്രിൻറ് ഔട്ട് സർവകലാശാലയിലേക്കോ കോളേജുകളിലേക്കോ അയക്കേണ്ടതില്ല.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
EDUCATION