Trending

LP, UP അധ്യാപകരാകാൻ D.El.Ed പഠനം: അപേക്ഷ 18 വരെ



കേരളത്തിൽ 2024-26 വർഷത്തേക്കുള്ള ഡിഎൽഎഡ് (ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ) അധ്യാപക പരിശീലന പ്രോഗ്രാമിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർക്ക് ഈ അവസരം. സർക്കാർ/എയ്ഡഡ് സ്കൂളുകൾക്കും സ്വാശ്രയ സ്കൂളുകൾക്കുമായി പ്രത്യേക വിജ്ഞാപനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. 

അവസാന തീയതി ജൂലൈ 18  

യോഗ്യത: 
►പ്ലസ് ടു 50% മാർക്കോടെ 3 ചാൻസിനകം പാസായിരിക്കണം. 
►വിഭാഗങ്ങൾക്ക് 45% മതി. 
►2024 ജൂലൈ ഒന്നിന് 17–33 വയസ്സ് പ്രായം വേണം.
►പ്ലസ്ടു സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഭാഗക്കാർക്ക് 40:40:20 എന്ന ക്രമത്തിൽ സീറ്റുകൾ വകച്ചിട്ടുണ്ട്.

അപേക്ഷ: 
വിജ്ഞാപനത്തിലെ മാതൃകയിൽ അപേക്ഷ തയ്യാറാക്കി 5 രൂപയുടെ കോർട്ട് ഫീ സ്റ്റാംപ് പതിച്ച് സർട്ടിഫിക്കറ്റ് പകർപ്പുകൾ സഹിതം താൽപ്പര്യമുള്ള റവന്യു ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് സമർപ്പിക്കണം. (പട്ടിക വിഭാഗങ്ങൾ സ്റ്റാംപ് ഒഴിവാക്കാം)
ഒരാൾ ഒന്നിലേറെ ജില്ലകളിലേക്ക് അപേക്ഷിക്കരുത്.
►മാനേജ്മെന്റ് ക്വോട്ടയിലും ന്യൂനപക്ഷ സ്കൂളുകളിലെ ഓപ്പൺ മെറിറ്റ് സീറ്റുകളിലും പ്രവേശനത്തിന് ബന്ധപ്പെട്ട ടീച്ചർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജർക്ക് അപേക്ഷ നൽകി അതിന്റെ പകർപ്പ് ഉപഡയറക്ടർക്ക് അയച്ചുകൊടുക്കണം.

തിരഞ്ഞെടുപ്പ്: 
►യോഗ്യതാപരീക്ഷയിലെ മികവ് (80%), ഇന്റർവ്യൂ (10%), സ്പോർട്സ്, കലോത്സവം (10%) എന്നിവയുടെ അടിസ്ഥാനത്തിൽ റാങ്ക് ചെയ്യും.

സീറ്റുകൾ: 
►സർക്കാർ/എയ്ഡഡ് വിഭാഗത്തിൽ 101 ട്രെയ്നിങ് സ്കൂളുകളിലായി ആകെ 3,535 സീറ്റുകൾ ലഭ്യമാണ്. 
►സ്വാശ്രയ വിഭാഗത്തിൽ 101 സ്കൂളുകളിൽ 2,775 സീറ്റുകളും ഉണ്ട്.

ഫീസ്: 
സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ ഫീസ് ഇല്ല. 
►സ്വാശ്രയ സ്കൂളുകളിൽ മെറിറ്റ് വിഭാഗത്തിൽ വാർഷിക ഫീസ് 30,000 രൂപയും മാനേജ്മെന്റ് ക്വോട്ടയിൽ 35,000 രൂപയുമാണ്.

കൂടുതൽ വിവരങ്ങൾക്ക്:
വിശദമായ വിവരങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റ് സന്ദർശിക്കുക: https://education.kerala.gov.in

►സർക്കാർ/എയ്ഡഡ് സ്കൂൾ വിജ്ഞാപനം: Click Here 

സ്വാശ്രയ സ്കൂൾ വിജ്ഞാപനം: Click Here

14 ജില്ലകളിലെയും വിദ്യാഭ്യാസ ഉപഡയറക്ടറുടെ വിലാസവും ഫോൺ നമ്പറും വിജ്ഞാപനത്തിൽ ലഭ്യമാണ്.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...