കാലിക്കറ്റ് സർവകലാശാല
പരീക്ഷ അപേക്ഷ
- സർവകലാശാല എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾക്കുള്ള നവംബർ 2024 റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് അഞ്ചാം സെമസ്റ്റർ ബി.ടെക് (2019 മുതൽ 2022 വരെ പ്രവേശനം) പരീക്ഷകൾക്ക് പിഴകൂടാതെ സെപ്റ്റംബർ ആറു വരെയും 190 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം. ഇതിനുള്ള ലിങ്ക് വെബ്സൈറ്റിൽ ലഭ്യമാണ്. മൂന്നാം സെമസ്റ്റർ ബി.ടെക് (2019 മുതൽ 2023 വരെ പ്രവേശനം) പരീക്ഷകൾക്ക് പിഴകൂടാതെ സെപ്റ്റംബർ 11 വരെയും 190 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. ലിങ്ക് 27 മുതൽ ലഭ്യമാകും.
- സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ (PG CCSS) എം.എ, എം.എസ് സി, എം.കോം, എം.ബി.എ, എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, മാസ്റ്റർ ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, എം.സി.ജെ, എം.ടി.എ, എം.എസ് സി ഫോറൻസിക് സയൻസ്, എം.എസ് സി റേഡിയേഷൻ ഫിസിക്സ്, (നാനോസയൻസ്) എം.എസ് സി ഫിസിക്സ്, എം.എസ് സി കെമിസ്ട്രി (2021 പ്രവേശനം മുതൽ) നവംബർ 2024 റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴകൂടാതെ സെപ്റ്റംബർ അഞ്ചു വരെയും 190 രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം. ലിങ്ക് ആഗസ്റ്റ് 19 മുതൽ ലഭ്യമാണ്.
- അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ (CBCSS UG) ബി.എ, ബി.എസ് സി, ബി.എസ് സി ഇൻ ആൾട്ടർനേറ്റ് പാറ്റേൺ, ബി.കോം, ബി.കോം വൊക്കേഷനൽ സ്ട്രീം ബി.ബി.എ, ബി.സി.എ, ബി.എസ്.ഡബ്ല്യു, ബി.ടി.എച്ച്.എം, ബി.എച്ച്.എ, ബി.എ ഫിലിം ആൻഡ് ടെലിവിഷൻ, ബി.എ വിഷ്വൽ കമ്യൂണിക്കേഷൻ, ബി.എ മൾട്ടിമീഡിയ, ബി.എ അഫ്ദലുൽ ഉലമ, ബി.ജി.എ, ബി.കോം ഓണേഴ്സ്, ബി.കോം പ്രഫഷനൽ, സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിലെ ബി.ടി.എ (2019 മുതൽ പ്രവേശനം) നവംബർ 2024 റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴകൂടാതെ സെപ്റ്റംബർ 11 വരെയും 190 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. ലിങ്ക് 27 മുതൽ ലഭ്യമാകും.
- വിദൂര വിഭാഗം/പ്രൈവറ്റ് രജിസ്ട്രേഷൻ അഞ്ചാം സെമസ്റ്റർ (CBCSS UG CDOE) ബി.എ, ബി.എസ് സി, ബി.കോം, ബി.ബി.എ, ബി.എ അഫ്ദലുൽ ഉലമ (2019 പ്രവേശനം മുതൽ), ബി.എ മൾട്ടിമീഡിയ (2020 മുതൽ 2022 വരെ പ്രവേശനം) നവംബർ 2024, ബി.എ മൾട്ടിമീഡിയ (CBCSS-UG 2019 പ്രവേശനം) നവംബർ 2023 റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴകൂടാതെ സെപ്റ്റംബർ ഒമ്പതുവരെയും 190 രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം. ലിങ്ക് 22 മുതൽ ലഭ്യമാകും.
പരീക്ഷഫലം
- നാലാം സെമസ്റ്റർ എം.എ മ്യൂസിക് (CBCSS 2020, 2021, 2022 പ്രവേശനം) ഏപ്രിൽ 2024 പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
ആരോഗ്യ സർവകലാശാല
പരീക്ഷ അപേക്ഷ
- സെപ്റ്റംബർ 23ന് ആരംഭിക്കുന്ന മൂന്നാം വർഷ ബി.ഫാം ബിരുദ സപ്ലി (2010 & 2012സ്കീം) പരീക്ഷക്ക് ആഗസ്റ്റ് നാലുവരെ ഓൺലൈനായി അപേക്ഷിക്കാം. ചോദ്യപേപ്പറിന് 110 രൂപ നിരക്കിൽ പിഴയോടെ ആറുവരെയും 335 രൂപ നിരക്കിൽ അധിക പിഴയോടെ ഏഴു വരെയും അപേക്ഷിക്കാം.
- സെപ്റ്റംബർ 23ന് ആരംഭിക്കുന്ന മൂന്നാം വർഷ ബി.എസ്.സി എം.എൽ.ടി ബിരുദ സപ്ലിമെന്ററി പരീക്ഷക്ക് അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം. സെപ്റ്റംബർ 27ന് ആരംഭിക്കുന്ന രണ്ടാം വർഷ ബി.എസ്.സി എം.ആർ.ടി ബിരുദ സപ്ലിമെന്ററി പരീക്ഷക്ക് ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ്:www.kuhs.ac.in.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam