Trending

ശുഭ ചിന്തകൾ


കൊമ്പനാന മരത്തണലിൽനിന്നു  തീറ്റ തിന്നുകയാണ്.കുറച്ചുകഴിഞ്ഞപ്പോൾ ഒരു ഈച്ച വന്ന് അതിനുചുറ്റും പറക്കാൻ പറക്കാൻ തുടങ്ങി.....,

ആന പ്രതികരിക്കാതിരുന്നപ്പോൾ അതിന്റെ ചെവിയിലും തുമ്പിക്കയ്യിലും മുട്ടിയുരുമ്മിപ്പറന്നു ശല്യപ്പെടുത്തി...

എന്നിട്ടും തീറ്റ തിന്നുന്നത് തുടർന്ന ആനയോട് ഈച്ച ചോദിച്ചു: ഞാൻ ഇത്രയധികം അലോസരപ്പെടുത്തിയിട്ടും നിനക്കെങ്ങനെയാണ് ശാന്തനായിരിക്കാൻ കഴിയുന്നത്...?

_ആന പറഞ്ഞു:  ഞാൻ ഒരു കാര്യം ചെയ്യുമ്പോൾ മറ്റൊന്നും എന്നെ ബാധിക്കാറില്ല. രണ്ട്, മറ്റുള്ളവരുടെ ശല്യപ്പെടുത്തലുകൾക്ക് നിന്നുതരാൻ എനിക്ക് മനസ്സില്ല.....

പുറത്തുള്ളവയല്ല, അകത്തുള്ളവയാണ് മനഃസമാധാനം കളയുന്നത്....

പരിസരത്തുള്ള എല്ലാ കാര്യങ്ങളോടും പ്രതികരിച്ചും പ്രതിപ്രവർത്തിച്ചും ഒരാൾക്കും മുന്നോട്ടുപോകാനാവില്ല.... 

കണ്ടുമുട്ടുന്ന ആളുകളും ചെന്നുചേരുന്ന സാഹചര്യങ്ങളും വ്യത്യസ്തങ്ങളാണ്. അവയൊന്നും വേറൊരാളുടെ ജീവിതം ആനന്ദദായകമാക്കാൻ സൃഷ്‌ടിക്കപ്പെട്ടതല്ല.....

ചുറ്റുപാടുകൾ അനുകൂലമാകണമെന്ന വാശിയും പ്രായോഗികമല്ല...!!

മനസ്സിന്റെ പ്രവേശനകവാടത്തിന് മുന്നിൽ‌ ഒരു അറിയിപ്പ് എഴുതിവയ്‌ക്കണം. പ്രവേശനം മുൻകൂർ അനുമതിയുള്ളവർക്ക് മാത്രം.....!!

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...