കാലിക്കറ്റ് സർവകലാശാല
സമ്പർക്ക ക്ലാസ്
സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജുക്കേഷന്‍ കീഴിലെ മൂന്നാം സെമസ്റ്റർ ബി.എ/ബി.കോം/ബി.ബി.എ (സി.ബി.സി.എസ്.എസ് 2023 പ്രവേശനം) വിദ്യാർഥികൾക്കുള്ള സമ്പർക്ക ക്ലാസുകൾ സെപ്റ്റംബർ ഏഴു മുതൽ ആരംഭിക്കും. വിവരങ്ങൾ വെബ്സൈറ്റിൽ (https://sde.uoc.ac.in/). ഫോൺ : 0494 2400288, 2407356.
പരീക്ഷ അപേക്ഷ
- ലോ കോളജുകളിലെ ഒന്നാം സെമസ്റ്റർ എൽഎൽ.എം (2021 പ്രവേശനം മുതൽ) ജൂൺ 2024 റഗുലർ/സപ്ലിമെന്ററി പരീക്ഷകൾക്ക് സെപ്റ്റംബർ നാല് വരെ അപേക്ഷിക്കാം.
- പത്താം സെമസ്റ്റർ ബി.ആർക് ( 2017, 2018, 2019 പ്രവേശനം) നവംബർ 2024 (2015, 2016 പ്രവേശനം), ഡിസംബർ 2024 സപ്ലിമെന്ററി പരീക്ഷകൾക്ക് സെപ്റ്റംബർ ആറ് വരെ അപേക്ഷിക്കാം.
- സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജുക്കേഷൻ മൂന്നാം സെമസ്റ്റർ (പി.ജി-സി.ഡി.ഒ.ഇ-സി.ബി.സി.എസ്.എസ്) എം.എ, എം.എസ്.സി, എം.കോം (2020 പ്രവേശനം) നവംബർ 2023 (2021 പ്രവേശനം മുതൽ), നവംബർ 2024 റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് സെപ്റ്റംബർ 19 വരെ അപേക്ഷിക്കാം. ലിങ്ക് 27 മുതൽ ലഭ്യമാകും.
പരീക്ഷ
എട്ടാം സെമസ്റ്റർ പാർട്ട് ടൈം ബി.ടെക് (2014 പ്രവേശനം മാത്രം) നവംബർ 2021 സപ്ലിമെന്ററി പരീക്ഷ സെപ്റ്റംബർ അഞ്ചിന് തുടങ്ങും.
പുനർമൂല്യനിർണയ ഫലം
വിദൂര വിഭാഗം ഒന്നാം വർഷ എം.എ ഇക്കണോമിക്സ് സെപ്റ്റംബർ 2023, അവസാന വർഷ എം.എ ഹിസ്റ്ററി സെപ്റ്റംബർ 2022 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam