Trending

ജോലിയോടൊപ്പം പഠിക്കാനും ഭാവി സുരക്ഷിതമാക്കാനും പാർട്ട് ടൈം/രണ്ടാം ഷിഫ്റ്റ് എഞ്ചിനീയറിംഗ് ഡിപ്ലോമ പ്രോഗ്രാമുകൾ


ജോലിയോടൊപ്പം പഠിക്കാനും ഭാവി സുരക്ഷിതമാക്കാനും ആഗ്രഹിക്കുന്നവർക്ക് ഒരു മികച്ച അവസരമാണ് കേരളത്തിലെ പോളിടെക്‌നിക് കോളേജുകൾ ഒരുക്കുന്ന പാർട്ട് ടൈം/രണ്ടാം ഷിഫ്റ്റ് എഞ്ചിനീയറിംഗ് ഡിപ്ലോമ പ്രോഗ്രാമുകൾ. 

ഗവ. പോളിടെക്‌നിക് കോളേജ്, പാലക്കാട്, കേരള ഗവ.പോളിടെക്‌നിക് കോളേജ്, കോഴിക്കോട്, ശ്രീനാരായണ പോളിടെക്‌നിക് കോളേജ്, കൊട്ടിയം, കൊല്ലം, എന്നീ ഗവൺമെന്റ് കോളേജുകളോടൊപ്പം സ്വാശ്രയ മേഖലയിലെ മഅദിൻ പോളിടെക്‌നിക് കോളേജ്, മലപ്പുറം എന്നീ സ്ഥാപനങ്ങളും ഈ പ്രോഗ്രാമുകൾ നടത്തുന്നു.

ആർക്കൊക്കെ അപേക്ഷിക്കാം?

  • 10 ശതമാനം സീറ്റുകൾ സർക്കാർ / പൊതുമേഖല / സ്വകാര്യമേഖലയിൽ 2 വർഷത്തെ പ്രവൃത്തിപരിചയമോ, 2 വർഷ ഐ.ടി.ഐ. /കെ ജി സി ഇ / വി എച്ച് എസ് ഇ / ടി എച്ച് എസ് എൽ സി യോഗ്യതയും 2 വർഷത്തെ പ്രവൃത്തിപരിചയമോ ഉള്ളവർക്ക് സംവരണം ചെയ്തിട്ടുണ്ട്.
  • എസ്.സി/എസ്.ടി, ഒഇസി, എസ്ഇബിസി വിഭാഗങ്ങളിലെ അപേക്ഷകർക്ക്‌ സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കും.
  • ഭിന്നശേഷിയുള്ളവർക്കും പ്രത്യേക സംവരണം ഉണ്ട്.
  • 2 വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണനയുണ്ടാവും.
  • അപേക്ഷകർ 18 വയസ്സു തികഞ്ഞവരാകണം.

എങ്ങനെ അപേക്ഷിക്കാം?

  • ആദ്യം www.polyadmission.org/pt എന്ന വെബ്സൈറ്റിൽ വൺ ടൈം രജിസ്ട്രേഷൻ ഫീസ് അടച്ച് പൂർത്തിയാക്കണം.
  • തുടർന്ന് വിവിധ കോളേജുകളിലെ സർക്കാർ സീറ്റുകളിലേക്കും, ഗവൺമെന്റ് / ഡിപ്പാർട്ട്മെന്റ് ഗ്രൂപ്പ് സീറ്റുകളിലേക്കും, മാനേജ്‌മെന്റ് സീറ്റുകളിലേക്കും ഓൺലൈനായി പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം.
  • ഓൺലൈനായി അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന ദിവസം സെപ്റ്റംബർ മൂന്നാണ്.

കൂടുതൽ വിവരങ്ങൾ:

വിശദമായ പ്രോസ്‌പെക്ടസ്, ഫീസ് വിശദാംശങ്ങൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org/pt എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...