Trending

60 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പോടെ ആസ്‌ട്രേലിയില്‍ പഠിക്കാം; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച അവസരം

60 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പോടെ ആസ്‌ട്രേലിയില്‍ പഠിക്കാം; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച അവസരം

◾വിദേശ പഠനത്തിനായി ഇന്ത്യ വിടുന്ന മലയാളികള്‍ക്ക് മികച്ച കരിയര്‍ സാധ്യതകള്‍ തുറന്നിടുന്ന രാജ്യമാണ് ആസ്‌ട്രേലിയ. 

◾മികച്ച പഠനാന്തരീക്ഷവും, കരിയര്‍ സാധ്യതകളും, താങ്ങാവുന്ന ട്യൂഷന്‍ ഫീസുമൊക്കെയാണ് ആസ്‌ട്രേലിയ തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങള്‍.

◾ഇപ്പോഴിതാ വിദേശ പഠനത്തിനായി ആസ്‌ട്രേലിയ തെരഞ്ഞെടുക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുണ്ട്. 

◾60 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് സൗകര്യത്തോടെ ആസ്‌ട്രേലിയയില്‍ പഠനം നടത്താനുള്ള അവസരമാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. 

◾ആസ്‌ട്രേലിയയിലെ ഡീക്കിന്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലാണ് പുതിയ പദ്ധതി.
സ്‌കോളര്‍ഷിപ്പ്

◾വൈസ് ചാന്‍സിലേഴ്‌സ് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിലേക്കാണ് ഡീക്കിന്‍ യൂണിവേഴ്‌സിറ്റി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 

◾സ്ഥാപനം നടത്തുന്ന ചെയ്ഞ്ചിങ് ലൈവ്‌സ് എന്ന പദ്ധതിയുടെ ഭാഗമായാണ് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം നടപ്പിലാക്കുന്നത്. 

◾60 ലക്ഷം രൂപ നിരക്കില്‍ 10 സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമുകളാണ് നിലവിലുള്ളത്. 

◾ഡീക്കിന്‍ യൂണിവേഴ്‌സിറ്റിയുടെ വിക്ടോറിയയില്‍ സ്ഥിതി ചെയ്യുന്ന ക്യാമ്പസില്‍ ആണ് ബിരുദ, ബിരുദാനന്തര പഠനങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് സൗകര്യം ഒരുക്കിയിട്ടുള്ളത്. 

◾ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച സാധ്യതയാണ് മുന്നിലുള്ളത്.

*📮സെലക്ഷന്‍*

◾ന്യൂഡല്‍ഹിയിലെ ഡീക്കിന്‍ സൗത്ത് ഏഷ്യ ഓഫീസില്‍ വെച്ച് നടക്കുന്ന സെലക്ഷന്‍ പ്രോഗ്രാമില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് അര്‍ഹത. 

◾എല്ലാ വര്‍ഷവും ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമുകളില്‍ മുന്നിട്ട് നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ മികച്ചൊരു സാധ്യതയാണ് വിദ്യാര്‍ഥികള്‍ക്ക് മുന്നിലുള്ളത്.

◾നിലവിലുള്ള പത്ത് പ്രോഗ്രാമുകളില്‍ ഒന്ന് കായിക രംഗത്തെ മികവിന് അടിസ്ഥാനമാക്കിയാണ് നല്‍കുക.

*📮ബിരുദ കോഴ്‌സിനുള്ള യോഗ്യതകള്‍*

◾ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 

◾സര്‍വകലാശാല നിര്‍ദേശിച്ചിരിക്കുന്ന ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം നേടിയവരായിരിക്കണം. 

◾പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവ് തെളിയിച്ചവരായിരിക്കണം.

*📮ബിരുദാനന്തര കോഴ്‌സിനുള്ള യോഗ്യതകള്‍*

◾ഇന്ത്യയില്‍ സ്ഥിര താമസമുള്ള വിദ്യാര്‍ഥികളായിരിക്കണം.

◾പ്ലസ് ടു പരീക്ഷയില്‍ 85 ശതമാനത്തിലധികം മാര്‍ക്ക് ഉണ്ടായിരിക്കണം.

◾ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം. പാഠ്യേതര കോഴ്‌സുകളിലും മികച്ച പ്രകടനം കാഴ്ച്ച വെക്കണം.

_______________________
*Share This Oppurtunity With Your Friends & Family 🩷*

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...